ഇത് എൻ്റെ കഥയാടാ! ലാലേട്ടൻ മാത്രമല്ല കാടിറങ്ങിയ ഈ ഒറ്റയാനും ഇവിടെ 'തുടരും'

സൂപ്പർഹിറ്റായി കോടികൾ വാരിക്കൊണ്ടിരിക്കുന്ന ചിത്രമാണ് തുടരും. ഇനിയും കാണാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ പോയി കാണാൻ മറക്കരുത്. ചാരം മൂടിപോയെന്ന് ട്രോളൻമാർ കളിയാക്കുന്ന ലാലേട്ടൻ്റെ തീ പാറുന്ന ഫൈറ്റും അഭിനയവും നിങ്ങൾക്ക് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും. ഈ ചിത്രത്തിൽ മോഹൻലാൽ എന്ന നായകനൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു ആളുണ്ട്. നായകൻ്റെ ജീവൻ്റെ ജീവനായി കാണുന്ന മാർക്ക് 1 അംബാസഡർ കാർ. നായകനും കാറും തമ്മിലുള്ള ബന്ധം നിങ്ങൾക്ക് സിനിമ കാണുമ്പോൾ മനസിലാകും. ഏതൊരാൾക്കും തൻ്റെ വാഹനവുമായി ഒരു ആത്മബന്ധമുണ്ടായിരിക്കുമല്ലോ. അത് നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാം.

1958 മുതൽ 62 വരെയായിരുന്നു അംബാസഡർ മാർക്ക് 1-ൻ്റെ പ്രതാപകാലം. 1956 -ലാണ് മോറിസ് ഓക്‌സ്‌ഫോർഡ് സീരീസ് III ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഏർപ്പെടുന്നത്. എല്ലാ പാർട്സും ഇന്ത്യയിലെ ഉത്തർപാറ പ്ലാന്റിലേക്ക് മാറ്റുകയും ചെയ്തു.മാർക്ക് 1 മോഡലിൽ മികച്ച ഹെഡ്‌ലാമ്പ് കൗളുകളും ചെറിയ പിൻ വിംഗ് "ടെയിൽ ഫിനുകളും" കമ്പനി നൽകി. ഡാഷ്‌ബോർഡും സ്റ്റിയറിംഗ് വീലും പൂർണ്ണമായും റീഡിസൈൻ ചെയ്യുകയും ചെയ്തു.

mark 1 ambassador in thudarum movie

ത്രീ സ്‌പോക്കുകളുള്ള ഒരു ഡിഷ്ഡ് സ്റ്റിയറിംഗ് വീലാണ് വാഹനത്തിനുളളത്. ഒരു പുതിയ, ഡിംപിൾഡ് ബോണറ്റും ഓസ്റ്റിൻ മോട്ടോഴ്‌സിൻ്റെ സ്വന്തം 1476 cc സൈഡ്-വാൽവ് പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നക്. 1959-ൽ സൈഡ്-വാൽവ് എഞ്ചിന് പകരം 1489 cc പുറപ്പെടുവിക്കുന്ന, 55 bhp ഓവർഹെഡ്-വാൽവ് ബിഎംസി ബി-സീരീസ് പെട്രോൾ എഞ്ചിൻ നൽകുകയും ചെയ്തു.

ചിത്രത്തിന് വേണ്ടി ഒരു പോലത്തെ രണ്ട് അംബാസഡർ കാറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. കാരണം ഏതെങ്കിലും കാരണത്താൽ ഒരു വാഹനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അടുത്ത വാഹനം എടുക്കാൻ വേണ്ടിയായിരുന്നു രണ്ടെണ്ണം സൂക്ഷിച്ചത് എന്ന തുടരം എന്ന ചിത്രത്തിൻ്റെ സംവിധായകൻ പറഞ്ഞിരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞാലും അംബാസഡർ ഇന്ത്യയിൽ സൃഷ്ടിച്ച ഓളം മറികടക്കാൻ ഇന്നേ വരെ ഒരു ബ്രാൻഡിനും കഴിഞ്ഞിട്ടില്ല.

mark 1 ambassador in thudarum movie

തിരിച്ചു വരവിൻ്റെ പാതയിലാണ് അംബാസഡർ എന്ന വാർത്ത നാളുകളായി കേൾക്കുന്നുണ്ട്. 2026-ൽ അംബാസഡർ രാജ്യത്തേക്ക് ഒരു തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണ് എന്ന് നിരവധി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. മോറിസ് ഓക്‌സ്‌ഫോർഡ് മോഡലുകൾ വികസിപ്പിക്കുന്നതിനായി മോറിസ് മോട്ടോർസുമായി സാങ്കേതിക സഹകരണത്തോടെയാണ് കൊൽക്കത്തയിൽ ഹിന്ദുസ്ഥാൻ മോട്ടോർസ് സ്ഥാപിക്കുന്നത്. ഇതാണ് പിന്നീട് അംബാസിഡറായി മാറിയത്.

1947-ൽ സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ കാർ സാഹോദര്യത്തെ പൂരകമാക്കുന്നതിനായി ഒരു വാഹന ഘടക നിർമാണ വ്യവസായം ആരംഭിക്കാൻ ഇന്ത്യൻ സർക്കാരും ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് 1953-ൽ ഒരു ഇറക്കുമതി സബ്‌സ്റ്റിറ്റ്യൂഷൻ പ്രോഗ്രാം ആരംഭിക്കുന്നത്. ഇത് പൂർണമായും ബിൽറ്റ്-അപ്പ് കാറുകളുടെ ഇറക്കുമതി നിയന്ത്രിക്കാനായി കൊണ്ടുവന്ന നയമായിരുന്നു.

mark 1 ambassador in thudarum movie

1960 മുതൽ 1980 വരെ ഇന്ത്യൻ വിപണിയിൽ ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ ആധിപത്യമാണ് കാണാനായത്. അംബാസഡർ മോഡൽ കാരണം വലിയ തോതിലുള്ള വിൽപ്പനയാണ് കമ്പനി കൈവരിച്ചത്. ഒരുകാലത്ത് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കന്‍മാരുടെയും ഔദ്യോഗിക വാഹനം തിരഞ്ഞെടുക്കുമ്പേഴുള്ള ആദ്യ ഓപ്ഷന്‍ അംബാസഡര്‍ ആയിരുന്നു.

കൊല്‍ക്കത്ത പോലുള്ള വന്‍ നഗരങ്ങളില്‍ ഇപ്പോഴും അംബാസഡര്‍ കാറുകള്‍ ടാക്‌സിയായി ഓടുന്നത് കാണാം. 2014 മാര്‍ച്ചില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് എച്ച്എം സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2,200 യൂണിറ്റ് അംബാസഡറുകള്‍ വിറ്റിരുന്നു. 2003 -ൽ, ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്നതിനായി HM അംബാസഡറിന്റെ വ്യത്യസ്ത രൂപത്തിലുള്ള ഒരു പതിപ്പ് പുറത്തിറക്കി. അവിഗോ എന്നായിരുന്നു ഈ പതിപ്പിന്റെ പേര്. വിപണിയിൽ ഉണ്ടായിരുന്ന നിരവധി ഇറ്റാലിയൻ, യൂറോപ്യൻ കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അവിഗോ രൂപകൽപ്പന ചെയ്തത്.

mark 1 ambassador in thudarum movie

വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് ഇത് ഉൽപ്പാദിപ്പിച്ചതിനാൽ ഇത് ഇന്ന് ഒരു അപൂർവ മോഡൽ തന്നെയാണ്. HM അംബാസഡറിന് ഉപഭോക്താക്കളിൽ നിന്ന് ശ്രദ്ധ പതിയെ നഷ്ടപ്പെട്ടിരുന്നു. ഇത് പ്രധാനമായും മറ്റ് കോംപറ്റീഷൻ മോഡലുകളുടെ വരവും കാരണമായിരുന്നു. മാരുതി, ഹ്യുണ്ടായി തുടങ്ങിയ ബ്രാൻഡുകളും ഹോണ്ട, ടൊയോട്ട തുടങ്ങിയ ജാപ്പനീസ് കാർ നിർമ്മാതാക്കളും അംബാസഡറിനേക്കാൾ കുറഞ്ഞ വിലയ്ക്ക് പ്രീമിയം സെഡാനുകൾ വിപണിയിൽ വാഗ്ദാനം ചെയ്തതോടെ അംബാസഡർ വെട്ടിലായി.

പ്രാദേശിക നിർമ്മാതാക്കൾ ഈ ക്ഷീണത്തിൽ നിന്ന് കരകയറാൻ DC -യെ സമീപിക്കുകയും അംബാസഡർ സെഡാന്റെ ആധുനിക രൂപത്തിലുള്ള ഒരു പതിപ്പ് രൂപകൽപ്പന ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. DC -യിലെ സീനിയർ ഡിസൈനറായ മാനവേന്ദ്ര സിങ്ങിനെയാണ് പദ്ധതിയ്ക്കായി ചുമതലപ്പെടുത്തിയത്. വിപണിയിൽ ഉണ്ടായിരുന്ന നിരവധി ഇറ്റാലിയൻ, യൂറോപ്യൻ കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹമാണ് അവിഗോ രൂപകൽപ്പന ചെയ്തത്.

അവിഗോയിലെ ബോണറ്റ്, ഫ്രണ്ട് ഗ്രില്ല്, ഹെഡ്‌ലാമ്പുകൾ എന്നിവ സാധാരണ അംബാസഡർ സെഡാനിൽ നിന്ന് വ്യത്യസ്തമാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ചെറുതായി ചരിഞ്ഞാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്, മുൻ ഗ്രില്ലിനും ഒരു കർവ്വ്ഡ് ഡിസൈനാണ് നൽകിയത്. ബോണറ്റിൽ ക്യാരക്ടർ ലൈനുകളൊന്നുമില്ല, ഈ പതിപ്പിലെ വീലുകളും വ്യത്യസ്തമായിരുന്നു.

അവിഗോയ്ക്ക് മറ്റ് അംബാസഡറുകളിൽ നിന്ന് വ്യത്യസ്തമായി അലോയി വീലുകൾ ലഭിച്ചു, അതേസമയം പഴയ പതിപ്പുകൾക്ക് സ്റ്റീൽ റിമ്മുകളാണ് കമ്പനി നൽകിയിരുന്നത്. വശങ്ങളിൽ ഇതല്ലാതെ കാര്യമായ മാറ്റങ്ങൾ ഇല്ല. അതിനു ശേഷം, പിന്നിലേക്ക് നീങ്ങുമ്പോൾ, ടെയിൽഗേറ്റിൽ ടെയിൽ ലാമ്പുകളിലേക്ക് നീളുന്ന ഒരു ട്രിം നമുക്ക് കാണാം.

ടെയിൽ ലൈറ്റുകളും ക്ലിയർ ലെൻസ് യൂണിറ്റുകളാണ്, ടെയിൽ ലാമ്പിന്റെ രൂപകൽപ്പന സാധാരണ അംബാസഡർ സെഡാനിൽ നിന്ന് ഒരല്പം വ്യത്യസ്തമാണ്. അവിഗോയുടെ പ്രധാന ലക്ഷ്യം എന്നത് സെഡാനെ കൂടുതൽ പ്രീമിയം ആക്കി ഉപഭോക്താക്കളെ ആകർഷിക്കുക എന്നതായിരുന്നു. എന്നിരുന്നാലും, കാര്യങ്ങൾ വിചാരിച്ചതു പോലെ ആയിരുന്നില്ല. ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും പ്രിയം കുറഞ്ഞ അംബാസഡർ മോഡലുകളിൽ ഒന്നായിരുന്നു ഇത്.

കാറിന്റെ പരമ്പരാഗത രൂപമോ ക്യാരക്ടറോ DC മാറ്റിയത് ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ഇതിൽ നിന്ന് മനസിലാക്കാം. അതുകൊണ്ടാണ് അവഗോ അവതരിപ്പിച്ച് മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ ഹിന്ദുസ്ഥാൻ മോട്ടോർസിന് ഇതിന്റെ ഉത്പാദനം നിർത്തേണ്ടി വന്നത്. ഇതിനുശേഷം, HM അംബാസഡർ ഗ്രാൻഡ് പുറത്തിറക്കി, ഇന്ത്യൻ വിപണിക്ക് ലഭിച്ച അവസാന തലമുറ അംബാസഡർ കൂടിയാണിത്.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് അവിഗോ വാഗ്ദാനം ചെയ്തിരുന്നത്. മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ പതിപ്പാണ് ഈ വീഡിയോയിൽ കാണുന്നത്. പുറത്തു മാത്രമല്ല അകത്തും മാറ്റങ്ങൾ ഉണ്ടായിരുന്നു, അവിഗോയുടെ ഡാഷ്‌ബോർഡ് ഡിസൈനും പഴയ അംബാസഡറുകളിൽ നിന്ന് അല്പം വ്യത്യസ്തമായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 13, 2025, 18:15 [IST]
English summary
Know more about the mark 1 ambassador used by mohanlal in the movie thudarum
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X