ലോകത്തിലെ ബല്ലാത്ത ജാതി ഗതാഗത നിയമങ്ങളെ...ഇവയുടെ അർത്ഥമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ

ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും റോഡുകളിലും ഹൈവേ സ്‌ട്രെച്ചുകളിലും ഉള്ള സുരക്ഷിതമായ സഞ്ചാരം ലക്ഷ്യം വച്ചിട്ടുളളവയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് വളരെ അത്യാന്താപേക്ഷിതമാണ്. നിയമങ്ങളും നിയന്ത്രണങ്ങളും ഓരോ രാജ്യത്തിനും, പ്രദേശത്തിനും, ജില്ലകളിൽ പോലും വ്യത്യാസം ഉണ്ടായേക്കാം. പലതരം ട്രാഫിക് നിയന്ത്രണങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്. അമിതവേഗത പാടില്ല, നോ പാർക്കിങ്ങ്,മദ്യാപിച്ച് വാഹനമോടിക്കരുത് അങ്ങനെയൊക്കെ. എന്നാൽ ചില നിയമങ്ങളും സൈൻ ബോർഡുകളും കണ്ടാൽ ഇതൊക്കെ എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. അത്തരം ചില ഗതാഗത നിയമങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.

ആദ്യമായി പറയുന്നത് ഓടുന്ന കാറിൽ നിന്ന് മൃഗങ്ങളെ വെടിവയ്ക്കരുത് എന്നൊരു ബോർഡ് കണ്ടാൽ നിങ്ങൾക്ക് എന്ത് തോന്നും. ലോകത്തിൻ്റെ മിക്ക ഭാഗങ്ങളിലും വേട്ടയാടൽ നിയമവിരുദ്ധമാണെങ്കിലും, നിങ്ങൾ കാലിഫോർണിയയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ടെന്നസിയിലെയും ചില പ്രദേശങ്ങളിലാണെങ്കിൽ, നിങ്ങൾക്ക് അതിനുളള അനുമതി ലഭിച്ചേക്കാം. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അത് ചെയ്യരുത് എന്നാണ് അധികൃതർ പറയുന്നത്. ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ ഓരോ പ്രദേശവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായിരിക്കും.

ലോകത്തിൻ്റെ മിക്ക കോണുകളിലും മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. കാരണം പിടിക്കപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. എന്നാൽ ജപ്പാനിൽ മദ്യപിച്ച് വാഹനം ഓടിച്ചയാളുടെ കൂടെയിരുന്നാൽ അധികൃതർ കേസെടുക്കും. കൂടെ ഇരിക്കുന്ന വ്യക്തി മദ്യപിച്ചിട്ടില്ല എങ്കിൽ പോലും അത് പ്രശ്നമായിരിക്കും. അതോടൊപ്പം തന്നെ ഓടുന്ന കാറിൻ്റെ ജനാലകളിൽ നിന്നുള്ള കാറ്റ് ആസ്വദിക്കാൻ മിക്ക നായ്ക്കൾക്കും ഇഷ്ടമാണ്. എന്നാൽ അത് നിയമവിരുദ്ധമാണ് എന്ന് കാര്യം കൂടെ നിങ്ങൾ അറിഞ്ഞു വച്ചോളു.

വാഹനം വൃത്തിയായി സുക്ഷിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം, എന്നാൽ തിരക്ക് മൂലം വാഹനം ഒന്ന് കഴുക്കാൻ സാധിച്ചുവെന്ന് വരില്ല. പക്ഷേ വാഹനം വൃത്തിയായി സുക്ഷിച്ചില്ലെങ്കിൽ പിഴയുണ്ടെങ്കിലോ. എത്ര തിരക്കാണെങ്കിലും നിങ്ങൾ തീർച്ചയായും വാഹനം കഴുകിയിരിക്കും. റഷ്യയയിൽ നിങ്ങളുടെ വാഹനം വൃത്തിയായി സുക്ഷിച്ചില്ലെങ്കിൽ കനത്ത പിഴയാണ് ചുമത്തുന്നത്. കേൾക്കുമ്പോൾ കണ്ണുതളളിയേക്കാം പക്ഷേ സത്യമതാണ്. ഒരു തവണ നിങ്ങൾ നിയമലംഘനം നടത്തിയാൽ 2000 രൂപയാണ് പിഴ.

റോഡിലിറങ്ങിയാൽ എല്ലാവർക്കും ഹോൺ അടിക്കാൻ വലിയ താൽപ്പര്യമാണ്. ശബ്ദിക്കാത്ത ഹോണുമായി റോഡില്‍ സഞ്ചരിക്കുന്നതും നിയമപരമായ കുറ്റമാണ് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ. റോഡില്‍ മറ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഹോണിന്റെ ലക്ഷ്യം. അതിനാല്‍ ശബ്ദിക്കാത്ത ഹോണുമായി റോഡില്‍ സഞ്ചരിച്ചാല്‍ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് നേരെ അധികൃതര്‍ക്ക് പിഴ ചുമത്തും.

ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യസമയത്ത് ഫസ്റ്റ് എയ്ഡ് ലഭ്യമാക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വമാണ്. അപകടം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് ഫസ്റ്റ് എയ്ഡ് ലഭ്യമാക്കാന്‍ സാധിച്ചില്ലായെങ്കില്‍ ഡ്രൈവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. അത് പോലെ തന്നെ ആവശ്യങ്ങള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ കാര്‍ നമ്മള്‍ ഉപയോഗിക്കാറുള്ളതാണ്. എന്നാല്‍ ചെന്നൈയില്‍ സുഹൃത്തുക്കളുടെ കാര്‍ ഉപയോഗിക്കുന്നതിലും ചില നിയന്ത്രണങ്ങളുണ്ട് കേട്ടോ.

പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 5, 2024, 19:00 [IST]
English summary
Know some of the strangest traffic laws in the world details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X