10-ല്‍ പഠനം നിര്‍ത്തി പടുത്തുയര്‍ത്തിയത് 110 കോടിയുടെ 'പച്ചക്കറി' സാമ്രാജ്യം! റേഞ്ച് റോവര്‍ വാങ്ങി സംരംഭകൻ

ന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്ന് ലോകം കീഴടക്കിയവരുടെ കഥകളായാലും സിനിമയായാലും ആളുകള്‍ക്ക് എന്നും ഇഷ്ടമാണ്. എളിയ ജീവിത പശ്ചാത്തലത്തില്‍ നിന്ന് സ്വന്തം നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ട് സ്വന്തമായി സാമ്രാജ്യം സൃഷ്ടിച്ച നിരവധി പേരുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഓരോ ദിവസവും യുവാക്കള്‍ക്ക് മോട്ടിവേഷനായി അത്തരം ഓരോ കഥകള്‍ പുറത്തുവരുന്നു. നമ്മള്‍ ഇനി പറയാന്‍ പോകുന്നതും ജീവിതത്തില്‍ സ്വന്തമായി ഒരു ലക്ഷ്യമുള്ളവര്‍ക്ക് റോള്‍ മോഡല്‍ ആക്കാന്‍ പറ്റിയ ഒരു മലപ്പുറത്തുകാരനെ കുറിച്ചാണ്. കൊണ്ടോട്ടിയില്‍ 60 രൂപ ശമ്പളത്തില്‍ പച്ചക്കറി കടയിലെ സെയില്‍സ്മാനായി ജോലി ചെയ്ത് മില്യണറായി വളര്‍ന്ന കെഎന്‍പി സുൂഫിയാനെ കുറിച്ചാണ് നമ്മള്‍ പറഞ്ഞുവരുന്നത്.

ജിസിസിയില്‍ ഉള്‍പ്പെടെയായി 10 രാജ്യങ്ങളിലേക്ക് പച്ചക്കറി കയറ്റുമതി ചെയ്യുന്ന 110 കോടി വിറ്റുവരവുള്ള കെഎന്‍പി എക്‌സ്‌പോര്‍ട്‌സ് എന്ന കമ്പനിയുടെ അമരക്കാരനാണ് സൂഫിയാന്‍. പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് പിതാവ് കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറി മൊത്തവ്യാപാരം ചെയ്തായിരുന്നു തുടക്കം. കോഴിക്കോട്ടെയും മലബാറിലെയും പ്രമുഖരായ എക്സ്പോര്‍ട്ടേഴ്സിന് മികച്ച പച്ചക്കറികള്‍ വിതരണം ചെയ്തു ഹോള്‍സെയില്‍ മാര്‍ക്കറ്റിലേക്ക് കടന്ന കൊണ്ടോട്ടിക്കാരന്‍ പിന്നീട് എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് എടുത്ത് വിദേശത്തേക്ക് പച്ചക്കറി കയറ്റി അയച്ചതോടെ ലെവല്‍ മാറി.

knp sufiyan buys range rover autobiography

യൂറോപ്പ് അടക്കം 10 രാജ്യങ്ങളിലേക്ക് ശുദ്ധമായ പച്ചക്കറികള്‍ കയറ്റി അയച്ച കെഎന്‍ബി എക്‌സ്‌പോര്‍ട്‌സ് സൂഫിയാന്റെ പ്രായം 18ല്‍ എത്തിയപ്പോള്‍ നേടിയത് 43 ലക്ഷം രൂപയുടെ വിറ്റുവരവാണെന്ന് സംരംഭം.കോം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. പ്രായം 30ല്‍ എത്തിയപ്പോള്‍ നൂറിലേറെ ജീവനക്കാരും 110 കോടി രൂപ വിറ്റുവരവുള്ള കമ്പനി ഉടമയായി മാറിയ സൂഫിയാന്‍ ഇന്ന് സഞ്ചരിക്കുന്നത് റോള്‍സ് റോയ്‌സ് കാറിലാണ്. കെഎന്‍ബി മാത്രമല്ല മറ്റ് എട്ട് കമ്പനികളുടെ ഉടമ കൂടിയാണ് സൂഫിയാന്‍ .

റോള്‍സ് റോയ്‌സ്, ബിഎംഡബ്ല്യു Z4 എന്നിവയടങ്ങുന്ന തന്റെ ഗരാജിലേക്ക് ഒരു പുത്തന്‍ വാഹനം ചേര്‍ത്തിരിക്കുകയാണ് യുവസംരംഭകന്‍. പുത്തന്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് സുഫിയാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 3.5 കോടി രൂപയാണ് ഈ കാറിന്റെ ഓണ്‍റോഡ് വില. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ഇന്ത്യന്‍ വിപണിയില്‍ സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ് (SWB), ലോംഗ് വീല്‍ബേസ് (LWB) എന്നിങ്ങനെ രണ്ട് ബോഡി സ്‌റ്റൈലുകളിലാണ് വരുന്നത്.

knp sufiyan buys range rover autobiography

LWB 7 സീറ്റര്‍ ആയും ഉപയോഗിക്കാം. മികച്ച സുഖസൗകര്യങ്ങള്‍, സ്‌പെയ്‌സ്, പ്രായോഗികത, ആഡംബരം എന്നിവയാണ് ഈ കാറിനെ പണക്കാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇടയില്‍ പോപ്പുലറാക്കുന്നത്. സുഫിയാന്‍ ഓട്ടോബയോഗ്രഫിയുടെ ഏത് പതിപ്പാണ് സ്വന്തമാക്കിയത് എന്ന കാര്യം വ്യക്തമല്ല. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി LWB പെട്രോള്‍ ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളില്‍ മാത്രമേ ലഭ്യമാകൂ.

ഇത് മൈല്‍ഡ് ഹൈബ്രിഡുകളോ പ്ലഗ്-ഇന്‍ ഹൈബ്രിഡുകളോ ആകാം. ഇതില്‍ മൈല്‍ഡ് ഹൈബ്രിഡ് മോഡലുകള്‍ മാത്രമാണ് ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഹൈബ്രിഡ് പതിപ്പുകള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പതിവ്. മൈല്‍ഡ് ഹൈബ്രിഡ് ടെക്കുമായി എത്തുന്ന 3.0 ലിറ്റര്‍ ഇന്‍ജീനിയം ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 394 bhp പവറും 550 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഓണ്‍റോഡില്‍ മാത്രമല്ല ഓഫ്‌റോഡിലും മികച്ച പ്രകടനം കാഴ്ചവെക്കാനായി ഈ മോഡലില്‍ ഫോര്‍വീല്‍ ഡ്രൈവ് സംവിധാനവും ലഭിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 5.7 സെക്കന്‍ഡിനുള്ളില്‍ 0-100 kmh വേഗത കൈവരിക്കുന്ന ഓട്ടോബയോഗ്രഫി എസ്‌യുവിയുടെ പരമാവധി വേഗത മണിക്കൂറില്‍ 242 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 14, 2025, 14:06 [IST]
English summary
Knp exports md sufiyan kari buys brand new range rover autobiography suv worth rs 3 5 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X