ബിവറേജ് മാത്രമല്ല കേരളത്തിലെ മെട്രോയും ഹിറ്റടിക്കും, യാത്രക്കാരുടെ എണ്ണം 1.30 ലക്ഷം കടന്നു

കേരളത്തിലെ തിരക്ക് പിടിച്ച നഗരമായ കൊച്ചിയിലെ യാത്രക്കാർക്ക് വലിയ അനുഗ്രഹമായിരുന്നു മെട്രോ വന്നത്. ഒരുപാട് പേരുടെ യാത്ര ദുരിതത്തിന് അറുതി വരുത്താനും ഇത് കൊണ്ട് സാധിച്ചിരുന്നു. ഇപ്പോഴിതാ മെട്രോയിൽ ഡിസംബർ 31 നും ജനുവരി ഒന്നിനും യാത്ര ചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നിരിക്കുകയാണ്. റെക്കോർഡ് വരുമാനമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.10.15 കോടി രൂപയാണ് ഇത്തവണ കൊച്ചി മെട്രോയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. മുൻ വർഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം നോക്കിയാൽ അത് 29 ലക്ഷവും വരുമാനം 9.24 കോടി രൂപയുമായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മെട്രോ എന്ന് പറയുമ്പോൾ കൊച്ചിയിലെ വാട്ടർ മെട്രോയും കണക്കിലെടുക്കണം. കൊച്ചി വാട്ടർ മെട്രോ ഫെറികൾ ഹൈക്കോടതി-ബോൾഗാട്ടി-സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ-ഏലൂർ-ചേരനാലൂർ കൊറിഡോറുകളിൽ സർവീസ് നടത്തുന്നത്. രാവിലെ 7:45, 9:00, വൈകുന്നേരം 5:20, 6:45 എന്നിവയാണ് ഈ സർവ്വീസുകളുടെ സമയക്രമം. മുകളിൽ പറഞ്ഞ ട്രിപ്പുകൾക്കുള്ള മടക്കയാത്രകൾ രാവിലെ 8:00, 8:50 വൈകുന്നേരം 5:45, 6:20 എന്നീ സമയങ്ങളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡാണ് ഈ പുതിയ റൂട്ടിലുള്ള ഫെറികളുടെ സമയം തീരുമാനിച്ചിരിക്കുന്നത്. ഈ എസി ഇലക്ട്രിക്-ഹൈബ്രിഡ് ഫെറികളിൽ യാത്ര ചെയ്യാൻ വെറും 20 മുതൽ 40 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ദൂരത്തെ ആശ്രയിച്ച് ടിക്കറ്റ് നിരക്ക് വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കണം. ഒരു ലക്ഷത്തിലധികം വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നതിനൊപ്പം കോച്ചിയിലെ ജീവിത നിലവാരം ഉയർത്താനും ഇത് സഹായിക്കും.

ട്രെയിനുകളുടെ കാര്യത്തിലേക്ക് തിരിച്ച് വരുമ്പോൾ 2027 ആകുമ്പോഴേക്കും രാജ്യത്ത് നിരവധി ട്രെയിനുകൾ അവതരിപ്പിക്കുമെന്ന കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നു. സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് അവതരിപ്പിച്ചതിന് ശേഷം, ഇന്ത്യൻ റെയിൽവേ തങ്ങളുടെ പുതിയ ട്രെയിൻ വന്ദേ മെട്രോ ഹ്രസ്വ-ദൂര ഇൻ്റർസിറ്റി യാത്രയ്ക്കായി പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ പോലെ, വന്ദേ മെട്രോയും സ്വയം ഓടിക്കുന്ന ഒരു ട്രെയിൻ സെറ്റാണ്, അതിനായി ലോക്കോമോട്ടീവ് ആവശ്യമില്ല. വന്ദേ മെട്രോയുടെ വികസനത്തിന് പിന്നിലെ പ്രാഥമിക ലക്ഷ്യം മെയിൻലൈൻ ഇഎംയു ട്രെയിനുകൾ മാറ്റിസ്ഥാപിക്കുക എന്നതാണ്, യാത്രക്കാർക്ക് വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്രാ ഓപ്ഷനുകൾ നൽകുക എന്നതാണ് റെയിൽവെ ലക്ഷ്യമിടുന്നത്

വന്ദേ മെട്രോ ട്രെയിനുകൾ പെട്ടെന്നുളള ആക്സിലറേഷനും ഡിസെലറേഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും, ഇത് നിലവിലെ മെയിൻലൈൻ EMU-കളുടെ വേഗതയെക്കാൾ വളരെ മുന്നിലാണ് എന്നതാണ് പ്രത്യേകത. വന്ദേ മെട്രോയുടെ ഫുളളി എയർ കണ്ടീഷനിംഗ് കോച്ചുകളിൽ യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ആസ്വദിക്കാൻ സാധിക്കും.

വന്ദേ ഭാരത് എക്‌സ്‌പ്രസിന് സമാനമായി കോച്ചുകൾക്കിടയിലുള്ള സുഗമമായ സഞ്ചാരത്തിനും പൊടി രഹിതമായ അന്തരീക്ഷത്തിനുമായി പൂർണ്ണമായും സീൽ ചെയ്ത ഗാംഗ്‌വേകൾ ട്രെയിനുകളിൽ ഉണ്ടാകും. വന്ദേ മെട്രോ ട്രെയിനുകളിൽ ഭാരം കുറഞ്ഞ അലുമിനിയം ലഗേജ് റാക്ക്, എൽസിഡി ഡിസ്പ്ലേകൾ ഘടിപ്പിച്ച പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ എന്നിവയും പ്രീമിയം ഹ്രസ്വദൂര യാത്രാനുഭവം ആഗ്രഹിക്കുന്ന യാത്രക്കാർക്ക് സുഖകരവും സുഗമവുമായ യാത്ര ഉറപ്പാക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 2, 2025, 12:16 [IST]
English summary
Kochi metro crosses 1 3 lakh passengers in the new year details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X