കൂടുതൽ ചാലുകൾ കീറി വാട്ടർ മെട്രോ; പുത്തൻ സ്റ്റേഷനുകളും റൂട്ടുകളും പ്രവർത്തനം ആരംഭിച്ചു, സമയക്രമങ്ങൾ ഇങ്ങനെ

രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവ്വീസ് അതിന്റെ വ്യാപ്തി വീണ്ടും കൂട്ടിയിരിക്കുന്നു എന്ന വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇവിടെ എനിക്ക് നിങ്ങളോട് പങ്കുവെയ്ക്കാനുള്ളത്. കൊച്ചി വാട്ടർ മെട്രോ ഫെറികൾ ഹൈക്കോടതി-ബോൾഗാട്ടി-സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ-ഏലൂർ-ചേരനാലൂർ കൊറിഡോറുകളിൽ ഇപ്പോൾ സർവീസ് ആരംഭിച്ചിരിക്കുകയാണ്.

മാർച്ച് 17 -ന് തെക്കൻ ചിറ്റൂരിലേക്കുള്ള ഫെറികൾ ഹൈക്കോടതി ടെർമിനലിൽ നിന്ന് സർവീസ് ആരംഭിച്ചു. രാവിലെ 7:45, 9:00, വൈകുന്നേരം 5:20, 6:45 എന്നിവയാണ് ഈ സർവ്വീസുകളുടെ സമയക്രമം. മുകളിൽ പറഞ്ഞ ട്രിപ്പുകൾക്കുള്ള മടക്കയാത്രകൾ രാവിലെ 8:00, 8:50 വൈകുന്നേരം 5:45, 6:20 എന്നീ സമയങ്ങളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

തെക്കൻ ചിറ്റൂരിൽ നിന്ന് ചേരാനല്ലൂരിലേക്ക് പോകുന്ന ഫെറികൾ രാവിലെ 10:00, 11:30, ഉച്ചയ്ക്ക് 1:15, ഉച്ചതിരിഞ്ഞ് 2:45, 4:15 എന്നീ സമയങ്ങളിൽ പുറപ്പെടും, ഇവ തിരിച്ച് 10:38, 12:08, 1:53 pm, 3:23 pm, 4:53 pm എന്നീ സമയങ്ങളിൽ സർവ്വീസ് നടത്തും.

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡാണ് ഈ പുതിയ റൂട്ടിലുള്ള ഫെറികളുടെ സമയം തീരുമാനിച്ചിരിക്കുന്നത്. ഈ എസി ഇലക്ട്രിക്-ഹൈബ്രിഡ് ഫെറികളിൽ യാത്ര ചെയ്യാൻ വെറും 20 മുതൽ 40 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ദൂരത്തെ ആശ്രയിച്ച് ടിക്കറ്റ് നിരക്ക് വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കണം.

കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലെ കൂടുതൽ മേഖലകളിലേക്ക് നീളുന്ന പുതിയ വാട്ടർ മെട്രോ സർവീസ് കഴിഞ്ഞ ആഴ്ച വ്യാഴാഴ്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഈ വിപുലീകരണത്തിൻ്റെ പ്രാഥമിക ലക്ഷ്യം എന്നത് കൂടുതൽ സുസ്ഥിരമായ ട്രാൻസ്പോർട്ട് ഇക്കോസിസ്റ്റം സംഭാവന ചെയ്യുക എന്നതാണ്.

ലക്ഷ്യം പരിഗണിച്ച് സൗത്ത് ചിറ്റൂർ, മുളവുകാട് നോർത്ത്, ചേരാനെല്ലൂർ, ഏലൂർ എന്നിവിടങ്ങളിൽ മൊത്തം നാല് പുതിയ വാട്ടർ മെട്രോ ടെർമിനലുകളാണ് പദ്ധതി തുറന്നത്. വീഡിയോ കോൺഫറൻസിലൂടെ ടെർമിനലുകളുടെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി, വിനോദസഞ്ചാരികൾക്കും പ്രാദേശിക യാത്രക്കാർക്കും ലോകോത്തര യാത്രാനുഭവം നൽകാനാണ് വാട്ടർ മെട്രോ പദ്ധതിയിടുന്നത് എന്ന് പറഞ്ഞു.

ഒരു ലക്ഷത്തിലധികം വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നതിനൊപ്പം കോച്ചിയിലെ ജീവിത നിലവാരം ഉയർത്താനും ഇത് സഹായിക്കും. അതോടൊപ്പം ദേശീയ പാത, ജലപാത തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. വാട്ടർ മെട്രോ കൊച്ചി ദ്വീപുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരും എന്ന് വ്യവസായ മന്ത്രി പി രാജീവും വാട്ടർ മെട്രോ സർവ്വീസുകളെ പ്രശംസിച്ച് പറഞ്ഞു.

കൂടാതെ കൊച്ചി കായലിൽ പുതിയ ബോട്ട് സർവീസ് ഉടൻ ആരംഭിക്കാനും DTPC ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏലൂർ ഫെറിയുടെ വികസനത്തിനായി നേരത്തേ നീക്കിവച്ചിരുന്ന 94.5 ലക്ഷം രൂപയുടെ നിക്ഷേപവും അദ്ദേഹം ഇതോടൊപ്പം പ്രഖ്യാപിച്ചു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, റവന്യൂ മന്ത്രി കെ രഞ്ജൻ, മേയർ അനിൽകുമാർ എന്നിവർ വാട്ടർ മെട്രോ എക്സ്പാൻഷനെ കുറിച്ച് സംസാരിച്ചു.

ഈ നാല് പുതിയ ടെർമിനലുകൾ കൂടി വരുന്നതോടെ കൊച്ചി വാട്ടർ മെട്രോയുടെ നിലവിലെ ഓപ്പറേഷൻ സ്ട്രെംഗ്ത്ത് ഒമ്പത് ടെർമിനലുകളിലായി അഞ്ച് റൂട്ടുകളായി വർധിച്ചിരിക്കുകയാണ്. കൊച്ചി മെട്രോ സർവ്വീസിന്റെ ഫീഡറായി പ്രവർത്തിക്കുന്ന ഈ വാട്ടർ മെട്രോയുടെ മുഴുവൻ സ്റ്റേഷനുകളും, റൂട്ടുകളും 2035 ഓടെ പൂർണ്ണമായി പൂർത്തീകരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വളരെ പ്രശംസനീയമായ പ്രൊജക്ടുകളിൽ ഒന്നാണിത് എന്ന് നിസംശയം പറയാം.

More from DriveSpark

Article Published On: Tuesday, March 19, 2024, 15:37 [IST]
English summary
Kochi water metro expands routes and opens new terminals operations explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X