Kochi Water Metro പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

കൊച്ചിയിലെ ജവഗതാഗതം ഇന്നു മുതൽ പുതിയ തലങ്ങളിലേക്ക്. കൊച്ചി നഗരത്തേയും പരിസര പ്രദേശങ്ങളിലുള്ള 10 ദ്വീപുകളും തമ്മിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്ന കൊച്ചി വാട്ടർ മെട്രോ സർവ്വീസ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു. വാട്ടർ മെട്രോ സർവ്വീസുകൾ നാളെ മുതൽ ആരംഭിക്കും. പദ്ധതിയുടെ പൂർണ്ണ രൂപ അനുസരിച്ച് വാട്ടർ മെട്രോയ്ക്ക് 38 ടെർമ്നലുകളും അവയെ തമ്മിൽ കണക്ട് ചെയ്യുന്ന 78 ബോട്ടുകളും ഉണ്ടായിരിക്കും.

എന്നാൽ ഇപ്പോഴത്തെ കണക്ക് പ്രകാരം ഒമ്പത് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് പദ്ധതിയ്ക്കായി ലഭിച്ചിട്ടുള്ളത്. നാളെ രാവിലെ 7:00 മണി മുതൽ ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കും, 15 മിനിറ്റ് ഇടവേളകളിൽ ക്രമപ്പെടുത്തിയിരിക്കുന്ന ബോട്ട് സർവ്വീസ് രാത്രി 8:00 മണി വരെയുണ്ടാവും. നിലവിൽ വൈറ്റില-കാക്കനാട് റൂട്ടിൽ സർവ്വീസിന്റെ സമയക്രമത്തിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടല്ല. ഈ മാസം 27 -ന് വൈറ്റില-കാക്കനാട് റൂട്ട് സർവ്വീസ് ആരംഭിക്കും എന്ന് അധികൃതർ വ്യക്തമാക്കിയി. ബോട്ടുകളുടെ ലഭ്യതപോലെ തമാസിയാതെ മറ്റ് റൂട്ടുകളും പ്രവർത്തനക്ഷമമാക്കും.

Kochi Water Metro പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു

തിരുവനന്തപുരത്ത് പദ്ധതിയുടെ ശിലാഫലകം അനാഛാദനം ചെയ്തുകൊണ്ടാണ് ഉത്ഘാടനം. ഹൈക്കോടതി ടെർമിനലിൽ ഉത്ഘാടന പരിപാടിയുടെ ലൈവ് ടെലിക്കാസ്റ്റും ഉണ്ടാവും, അതോടൊപ്പം ടെർമിനലിൽ നടക്കുന്ന പരുപാടിയിൽ വാട്ടർ മെട്രോയുടെ വെബ്സൈറ്റ് മന്ത്രി പി. രാജീവ് ഉത്ഘാടനം ചെയ്യും. ചടങ്ങിൽ മെയർ എം അനിൽകുമാർ അധ്യക്ഷത വഹിക്കും, അതിനു ശേഷം ജനപ്രതിനിധികളേയും ഭിന്നശേഷിക്കാരായ കുട്ടികലേയും വഹിച്ചുകൊണ്ട് വൈപ്പിനിലേക്കും അവിടുന്നു തിരിച്ചും ഒരു സ്പെഷ്യൽ സർവ്വീസ് വാട്ടർ മെട്രോ നടത്തും.

കൊച്ചി പട്ടണവുമായി സമീപ ദ്വീപുകളിൽ പാർക്കുന്ന ജനങ്ങൾക്ക് സുരക്ഷിതവും മികവുറ്റതുമായ ജലഗതാഗത സർവ്വീസ് നൽകാനാണ് വാട്ടർ മെട്രോ പദ്ധതിയിടുന്നത്. 2016 -ൽ നിർമ്മാണം ആരംഭിച്ച പദ്ധതിയ്ക്ക് ആദ്യം കണക്കാക്കിയത് 747 കോടി രൂപയായിരുന്നു, എന്നാൽ ഇപ്പോൾ പദ്ധതിയുടെ പൂർണ്ണ രൂപത്തിന് 1136.83 കോടി രൂപയുടെ ചെലവാണ് ഉണ്ടായിരിക്കുന്നത്.

Kochi Water Metro പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു

കൊച്ചി വാട്ടർ മെട്രോ രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സംവിധാനമാണെന്നു മാത്രമല്ല, ഇത്രയും വലിയ ഏരിയയിൽ സർവ്വീസ് വാഗ്ദാനം ചെയ്യുന്ന ഏഷ്യയിലെ തന്നെ ആദ്യ ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വാട്ടർ മെട്രോയുടെ ഭാഗമായ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളും ഇതിനോടകം വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്.

കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും കൊച്ചി വൺ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം എന്നത് ശ്രദ്ധേയമാണ്, കൂടാതെ കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായി ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. റെയിൽ, വാട്ടർ മെട്രോകൾ ഒരു കുടക്കീഴിൽ സംയോജിപ്പിച്ചിരിക്കുന്നതിനാലാണ് കൊച്ചി വാട്ടർ മെട്രോ ഒരു ഇന്റഗ്രേറ്റഡ് ജലഗതാഗത സംവിധാനം എന്ന വിശേഷിക്കപ്പെടുന്നത്.

Kochi Water Metro പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു

നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് വൈപ്പിനിലേക്ക് 20 മിനിറ്റിനുള്ളിൽ വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം. അതുപോലെ വൈറ്റില-കാക്കനാട് ദൂരം പരമാവധി 25 മിനിറ്റിനുള്ളിൽ പിന്നിടാനാകും എന്നതും ശ്രദ്ധേയമാണ്.

ബസ്-വാട്ടർ മെട്രോ റൂട്ടുകൾ ഒന്നു താരതമ്യപ്പെട്ടുതിയാലോ?

1. വൈപ്പിൻ-ഹൈക്കോടതി റൂട്ട്:

ബസിൽ യാത്ര ചെയ്യാൻ 5.0 കിലോമീറ്ററും, 13 രൂപ ചാർജും, ഈ ദൂരം പിന്നിടാൻ ശരാശരി 30 മിനിറ്റും ആവശ്യമാണ്. എന്നാൽ വാട്ടർ മെട്രോയിൽ 3.32 കിലോമീറ്റർ ദൂരം, 20 രൂപ നിരക്കിൽ ശരാശരി 20 മിനിറ്റിൽ പിന്നിടാം.

2. വൈറ്റില-കാക്കനാട് (ചിറ്റേട്ടുകര) റൂട്ട്:

ബസിൽ13 കിലോമീറ്റോളം ദൂരം 18 മുതൽ 25 രൂപ (റൂട്ടിനെ ആശ്രയിച്ച്) വരെ ചെലവിൽ, 45 മുതൽ 60 മിനിറ്റ് വരെ സമയമെടുത്ത് വേണം പിന്നിടാൻ. മറുവശത്ത് വാട്ടർ മെട്രോ 5.10 കിലോമീറ്ററിന് 30 രൂപ നിരക്കിൽ 23 മിനിറ്റിൽ ഈ ദൂരം കവർ ചെയ്യാൻ സഹായിക്കും.

More from DriveSpark

Article Published On: Tuesday, April 25, 2023, 11:51 [IST]
English summary
Kochi water metro service to be inaugrated today
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X