കൊൽക്കത്തയുടെ മഞ്ഞ ടാക്സികൾ ഇനി സിഎൻജിയിലേക്ക്; 1575 കോടിയുടെ നിക്ഷേപമെന്ന് റിപ്പോർട്ടുകൾ

കൊൽക്കത്തയുടെ പ്രതീകമായ മഞ്ഞ ടാക്സികൾ തെരുവുകളോട് വിട പറയാൻ പോകുന്ന കാര്യം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഇന്ന് പുതിയ ഒരു വാർത്തയാണ് നിങ്ങളുമായി പങ്കുവയ്ക്കാനുളളത്. മഞ്ഞക്കുപ്പായക്കാരനായ ടാക്സികളെ എല്ലാം സിഎൻജി മോഡലുകളാക്കാനാണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്. ടാക്സികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ 1962-ൽ, കൽക്കട്ട ടാക്സി അസോസിയേഷൻ രണ്ട് നിറങ്ങളിലുള്ള സ്റ്റാൻഡേർഡ് ടാക്സി മോഡലുകളായി അംബാസഡർ കാറുകളെ അവതരിപ്പിച്ചു. അതായത് നഗര യാത്രയ്ക്ക് വേണ്ടി മഞ്ഞയും കറുപ്പും, ഇന്റർസിറ്റി യാത്രയ്ക്ക് മഞ്ഞ ടാക്സികൾ എന്നിങ്ങനെയായിരുന്നു കാറ്റഗറി തിരിച്ചത്.

1994-ൽ, മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ കീഴിലുള്ള അന്നത്തെ ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തെ എല്ലാ ടാക്സികൾക്കും "ഓൾ ബംഗാൾ പെർമിറ്റ്" പ്രഖ്യാപിച്ചത് വലിയ മുന്നേറ്റമായിരുന്നു. കൊൽക്കത്ത ക്യാബുകൾക്ക് അവയുടെ സാർവത്രികവും അതോടൊപ്പം തന്നെ ഐക്കണിക് ആയതുമായ മഞ്ഞ നിറവും സർക്കാർ നൽകുകയും ചെയ്തു. കാര്യങ്ങളെല്ലാം വളരെ സുഗമമായി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് 2009- ജൂലൈയിൽ, 15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിർത്തലാക്കാൻ സുപ്രീം കോടതിയുടെ ഹരിത ബെഞ്ച് ഉത്തരവിടുന്നത്.

എന്നാൽ ഈ ഉത്തരവിനെത്തുടർന്ന്, 10,000-ത്തിലധികം ടാക്സി ഡ്രൈവർമാർ അവരുടെ വാഹനങ്ങൾ പുതിയ അംബാസഡർ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്തതായി സംസ്ഥാന ഗതാഗത വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. നഗരത്തിൻ്റെ തന്നെ പാരമ്പര്യവും ഐക്കണിക്കായി നിന്നിരുന്ന ടാക്സികൾക്ക് നേരെ ഉണ്ടായ ആദ്യ പ്രഹരമായിരുന്നു അത്.

2013-ൽ, ബംഗാളിലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ വാണിജ്യ ടാക്സി ക്യാബുകളുടെ മാതൃക മാരുതി സ്വിഫ്റ്റ് ഡിസയറാക്കി മാറ്റുകയും അതേ പോലെ തന്നെ . ടാക്സിയുടെ നിറവും മഞ്ഞയിൽ നിന്ന് നീലയും വെള്ളയുമായി മാറ്റുകയും ചെയ്തു. 2015-ൽ, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് തങ്ങളുടെ ഉത്തർപാറ പ്ലാന്റിൽ അംബാസഡറിന്റെ ഉത്പാദനം നിർത്തുകയാണ് എന്ന് പ്രഖ്യാപിച്ചു.

വാഹനങ്ങൾ നിർത്തുന്നതിന് മറ്റൊരു കാരണമായി പറയുന്നത് വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും, ടാക്സി നിരക്കുകളുടെ സ്തംഭനവും, വാഹന അറ്റകുറ്റപ്പണികളുടെ അമിതമായ വിലയും ചേർന്ന് നിരവധി ടാക്സി ഓപ്പറേറ്റർമാരെ പുതിയ വാഹനങ്ങളിലേക്ക് പോകാൻ നിർബന്ധിതരാക്കുകയും ചെയ്തു. മറ്റൊന്ന്, ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങളുടെ കടന്നുവരവ് ഉപഭോക്തൃ മുൻഗണനകളെ ഗണ്യമായി മാറ്റി, ഇത് അംബാസഡർ ടാക്സികളുടെ വിപണി സ്ഥലത്ത് ഗണ്യമായ ചുരുങ്ങലിന് കാരണമായി.

എന്തായാലും മഞ്ഞ ടാക്സി ആരാധകർ നിരാശരാകേണ്ടി വരില്ല, സിഎൻജി ഹൃദയവുമായി കൊൽക്കത്ത തെരുവുകളിൽ ഇനി ടാക്സികളെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. വാഹനത്തിൽ സിഎൻജി കിറ്റ് ഘടിപ്പിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ് എല്ലാ വാഹനങ്ങളിലും കിറ്റ് യോജിക്കണമെന്നില്ല എന്നതാണ്. നിങ്ങളുടെ കാറ് ഒരു പെട്രോൾ എഞ്ചിനാണെങ്കിൽ മാത്രമേ നിങ്ങൾക്ക് സിഎൻജി കിറ്റ് ഘടിപ്പിക്കാൻ സാധിക്കു.

എല്ലാ പെട്രോൾ കാറുകളും CNG കിറ്റ് ഉപയോഗിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതുമല്ല. പഴയ കാറുകൾക്ക് CNG കിറ്റിലേക്ക് മാറാൻ പ്രയാസമുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ കാറിന് ഒരു CNG കിറ്റ് ഉൾക്കൊള്ളാൻ അനുയോജ്യമാണെന്ന് ഉറപ്പാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. നിങ്ങൾ സിഎൻജി കിറ്റ് വാഹനത്തിൽ ഘടിപ്പിക്കുമ്പോൾ അത് ആർസി ബുക്കിൽ മാറ്റേണ്ടതുണ്ട്. RC-യിൽ പരാമർശിച്ചിരിക്കുന്ന ഇന്ധന തരം മാറ്റേണ്ടതുണ്ട്.

കൂടാതെ CNG പവർട്രെയിൻ അതിൽ RTO അംഗീകരിക്കേണ്ടതായിട്ടുണ്ട്. അതിനുശേഷം മാത്രമേ, അപ്ഡേറ്റ് ചെയ്ത പേപ്പറുമായി നിങ്ങൾക്ക് റോഡിൽ വാഹനം ഓടിക്കാൻ കഴിയൂ എന്നാണ് നിയമം അനുശാസിക്കുന്നത്. ഫാക്ടറിയിൽ നിന്ന് CNG കിറ്റുകളുള്ള കാറുകൾ കൂടുതൽ കാശ് ചിലവുളളതാണ്, പക്ഷേ അവ കാർ നിർമ്മാതാവിന്റെ വാറന്റിയോടൊപ്പം വരുന്നത് കൊണ്ട് തന്നെ OEM-ന്റെ സേവന ശൃംഖലയുടെ പിന്തുണയുള്ളതിനാലും ഉപഭോക്താക്കൾക്ക് തലവേദനയുണ്ടാവില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 11, 2025, 21:39 [IST]
English summary
Kolkatas yellow taxis will moving to cng in near future all things to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X