മോളിവുഡിൽ കുഞ്ഞിക്ക എങ്കിൽ കോളിവുഡിൽ ധനുഷ്; വേലൈ ഇല്ല പട്ടധാരി താരത്തിന്റെ പുത്തൻ കാറിന്റെ വില കേട്ടാൽ ഞെട്ടും

ദീർഘകാലമായി ഇന്ത്യൻ സെലിബ്രിറ്റികൾക്കിടയിൽ വളരെ പ്രചാരമുള്ള ഒരു ആഡംബര സെഡാനാണ് ബിഎംഡബ്ല്യു 7 -സീരീസ്. നിരവധി ജനപ്രിയ താരങ്ങൾ ഇപ്പോഴും ഈ ആഡംബര സെഡാന്റെ മുൻ തലമുറ മോഡലുകൾ ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഈ മുൻനിര സെഡാന്റെ നിലവിലെ തലമുറ മോഡൽ ICE, ഇലക്ട്രിക് പതിപ്പുകളിൽ ലഭ്യമാണ്.

അഭിനയത്തിനും മ്യൂസിക്കിനും സംവിധാനത്തിനും പേരുകേട്ട തമിഴ് താരം ധനുഷും, 1.78 കോടി രൂപ എക്സ്-ഷോറൂം വിലമതിക്കുന്ന ബിഎംഡബ്ല്യു 7 -സീരീസ് ലക്ഷ്വറി സെഡാൻ സ്വന്തമാക്കിക്കൊണ്ട് ഈ ലിസ്റ്റിലെ ഏറ്റവും പുതിയ ഇന്ത്യൻ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. ധനുഷിന്റെ ബിഎംഡബ്ല്യു 7 -സീരീസിനെ പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ അടുത്തിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു, നടൻ തന്റെ പുതിയ കാറിൽ സഞ്ചരിക്കുന്നത് ഇത് വ്യക്തമായി കാണിക്കുന്നു.

വേലൈ ഇല്ല പട്ടധാരി താരത്തിന്റെ പുത്തൻ കാർ

ഓക്സൈഡ് ഗ്രേ മെറ്റാലിക് ഷേഡാണ് ധനുഷ് കാറിനായി തെരഞ്ഞെടുത്തത്. 7 -സീരീസിന്റെ കോ പാസഞ്ചർ സീറ്റ് പൂർണ്ണമായും മുമ്പോട്ട് മടക്കിവെച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്, ഇത് നടൻ പിറകിലാണ് ഇരിക്കുന്നത് എന്ന് സൂചിപ്പിക്കുന്നു. വീഡിയോയിൽ കാണപ്പെടുന്ന 7 -സീരീസ് അപ്‌ഡേറ്റ് ചെയ്‌ത 2023 മോഡലാണ്.

മുൻവശത്ത് എൽഇഡി ബാറുകളുള്ള വലിയ കിഡ്‌നി ഗ്രില്ല് ഇത് ഫീച്ചർ ചെയ്യുന്നു. ഹെഡ്‌ലാമ്പ് ഒരു സ്പ്ലിറ്റ് യൂണിറ്റാണ്, കൂടാതെ ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകളും ഓൾ എൽഇഡി ലൈറ്റുകളും 19 ഇഞ്ച് അലോയി വീലുകളും തുടങ്ങി മറ്റ് മെച്ചപ്പെടുത്തലുകളും ആഡംബര സെഡാന് ലഭിക്കുന്നുണ്ട്.

വേലൈ ഇല്ല പട്ടധാരി താരത്തിന്റെ പുത്തൻ കാർ

ഇന്റീരിയറിലേക്ക് കടക്കുമ്പോൾ, പുതിയ 7 -സീരീസ് സെഡാന് കർവ്വ്ഡ് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ ലഭിക്കുന്നു, ഇത് മോഡേൺ ബിഎംഡബ്ല്യുവുകളിലെ ഒരു കോമൺ സവിശേഷതയാണ്. ഈ കർവ്വഡ് ഡിസ്‌പ്ലേയിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീനും ഉൾപ്പെടുന്നു.

ബിഎംഡബ്ല്യു i7 -ന് സമാനമായി, ICE പതിപ്പിൽ റൂഫിൽ ഫിറ്റ് ചെയ്ത 31.3 ഇഞ്ച് 8K സിനിമാ സ്‌ക്രീൻ, റിയർ ഡോർ പാഡുകളിൽ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, പനോരമിക് സൺറൂഫ്, ഇലക്‌ട്രിക്കൽ അഡ്ജസ്റ്റ്‌മെന്റുകളോടുകൂടിയ ലെതർ അപ്‌ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, മറ്റ് ഒട്ടനവധി സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.

വേലൈ ഇല്ല പട്ടധാരി താരത്തിന്റെ പുത്തൻ കാർ

വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്ന 7 -സീരീസ് 740i M സ്‌പോർട്ട് വേരിയന്റാണ്, മുകളിൽ സൂചിപ്പിച്ചത് പോലെ വാഹനത്തിന്റെ എക്സ്-ഷോറൂം വില 1.78 കോടി രൂപയാണ്. 375 bhp മാക്സ് പവറും 520 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 3.0 ലിറ്റർ, ഇൻ ലൈൻ സിക്സ് സിലിണ്ടർ, ട്വിൻ ടർബോചാർജ്ഡ് എഞ്ചിനാണ് ഈ പതിപ്പിന് കരുത്തേകുന്നത്.

കൂടാതെ, ഈ ലക്ഷ്വറി സെഡാനിലെ എഞ്ചിൻ മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. വലിപ്പമുണ്ടെങ്കിലും, വെറും 5.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന കാറിന്, മണിക്കൂറിൽ 250 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്.

വേലൈ ഇല്ല പട്ടധാരി താരത്തിന്റെ പുത്തൻ കാർ

മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും അടുത്തിടെ ബിഎംഡബ്ല്യു 740i സ്വന്തമാക്കി എന്നത് ശ്രദ്ധേയമാണ്, ചെന്നൈയിലാണ് കുഞ്ഞിക്കയെ തന്റെ പുത്തൻ 7 -സീരീസിൽ കണ്ടെത്തിയത്. പിന്നിലിരുന്ന് ഡ്രൈവ് ആസ്വദിക്കുന്ന ധനുഷിൽ നിന്ന് വ്യത്യസ്തമായി ദുൽഖർ സൽമാൻ എയർപോർട്ടിലേക്ക് കാർ സ്വയം ഓടിക്കുന്നതായി കാണപ്പെട്ടു.

ബിഎംഡബ്ല്യു വാങ്ങിയതിന് പിന്നാലെ തന്റെ ആദ്യ ഫെറാറിയും ദുൽഖർ സ്വന്തമാക്കി എന്നത് ശ്രദ്ധേയമാണ്. പുതുതായി എത്തിയ ബിഎംഡബ്ല്യു 7 -സീരീസിനൊപ്പം ധനുഷിന്റെ ഗാരേജിൽ റോൾസ് റോയ്‌സ് ഗോസ്റ്റ്, ബെന്റ്‌ലി കോണ്ടിനെന്റൽ ഫ്ലയിംഗ് സ്പർ, ഔഡി A8 ലക്ഷ്വറി സെഡാൻ, ബ്ലാക്ക് ഷെയ്ഡിലുള്ള ഫോർഡ് മത്സാംഗ് GT തുടങ്ങിയ വാഹനങ്ങളും ഉൾപ്പെടുന്നു.

ധനുഷും ദുൽഖറും ICE പതിപ്പ് തെരഞ്ഞെടുത്തപ്പോൾ വില കൂടിയ ഇലക്ട്രിക് പതിപ്പ് വാങ്ങിയ ചില ബോളിവുഡ് താരങ്ങളുമുണ്ട്. മുതിർന്ന നടി രേഖ, ജാക്വലിൻ ഫെർണാണ്ടസ്, കിം ശർമ, ശേഖർ സുമൻ, അജയ് ദേവ്ഗൺ എന്നിവരെല്ലാം ബിഎംഡബ്ല്യു i7 ഇലക്ട്രിക് ആഡംബര സെഡാൻ സ്വനത്മാക്കിയിട്ടുണ്ട്, ഇതിന് 2.03 കോടി രൂപ മുതൽ 2.50 കോടി രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Thursday, November 23, 2023, 8:30 [IST]
English summary
Kollywood star dhanush gifts himself a bmw 7 series luxury sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X