ഗോവയ്ക്ക് റോഡ് ട്രിപ്പടിക്കാൻ മടുപ്പാണോ? വണ്ടി നിങ്ങൾക്കൊപ്പം ട്രെയിനിൽ വരും; ഇത് ഒരു കിടിലൻ ഐഡിയ തന്നെ
കൊങ്കൺ റെയിൽവേ യാത്രക്കാർക്ക് വേണ്ടി പുതിയ ഒരു സർപ്രൈസ് നൽകാൻ പദ്ധതി ഇടുകയാണ് എന്ന് തന്നെ പറയാം. ഗോവയ്ക്ക് ഒരു ട്രിപ്പ് പോകണമെങ്കിൽ റോഡ് ട്രിപ്പ് ആണെങ്കിൽ വണ്ടി ഓടിച്ച് മടുക്കും, ഗോവയിൽ ചെന്ന് ഒരു വണ്ടി റെൻ്റിന് എടുക്കാം എന്നായിരിക്കും അവസാനം തീരുമാനിക്കുന്നത്. എന്നാലും നിങ്ങളുടെ വാഹനവുമായി ഗോവയിലൂടെ ഒന്ന് കറങ്ങണമെന്ന് ആർക്കായാലും ഒരു ആഗ്രഹം കാണുമല്ലോ. അങ്ങനെ ഉളളവർക്ക് വേണ്ടിയാണ് റെയിൽവേ നിങ്ങളുടെ ഒപ്പം വാഹനവും കൊണ്ടുപോകാൻ സാധിക്കുന്ന സംവിധാനത്തിന് വേണ്ടി പദ്ധതി ഇടുന്നത്. ലോറികളൊക്കെ ഈ സീൻ പണ്ടേ വിട്ടതാണ്. തുടക്കത്തിൽ എവിടെ നിന്നാണ് സർവീസ് ആരംഭിക്കുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
തുടക്കത്തിൽ മുംബൈയിൽ നിന്ന് ഗോവയ്ക്ക് ആയിരിക്കും സർവീസ് നടത്തുക. പൈലറ്റ് സർവീസ് ഓഗസ്റ്റ്-സെപ്റ്റംബറിൽ നടത്താനാണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്. അതിന് ശേഷം മാത്രമായിരിക്കും ഇതിൻ്റെ ഭാവി എന്താണെന്ന് നിർണയിക്കാൻ സാധിക്കു. നിലവിൽ ട്രക്കുകൾ കയറ്റി അയക്കുന്ന സേവനം കൊളാഡിനും (മഹാരാഷ്ട്ര) മംഗലാപുരത്തിനും (കർണാടക) ഇടയിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഡ്രൈവറും സഹായിയും ട്രക്കിൽ തന്നെ ആയിരിക്കും കിടക്കുക.

ഇന്ത്യൻ റെയിൽവേയുടെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ട്രെയിനിലെ സീറ്റിങ്ങുകൾ എല്ലാവർക്കും അറിയാവുന്ന ഒന്നാണല്ലോ. ലോവർ,മിഡിൽ,അപ്പർ ബെർത്തുകളാണ് ഉളളത്. എന്നാൽ പ്രായമായ വ്യക്തികൾക്ക് മുകളിലേക്ക് കയറാൻ ബുദ്ധിമുട്ടായത് കൊണ്ട് ലോവർ ബെർത്തിലുളളവരോട് സംസാരിച്ച് ബെർച്ച് കൈമാറ്റം നടത്തേണ്ടതായിട്ടുണ്ട്. ബുക്കിങ്ങ് സമയത്ത് ലോവർ ബെർത്ത് തെരഞ്ഞെടുത്താലും ചിലപ്പോൾ കിട്ടണമെന്നില്ല.
ഇന്ത്യൻ റെയിൽവേ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്.അതാണ് ഓട്ടോമാറ്റിക് അലോട്ട്മെൻ്റ്. അതായത് ഇനി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പ്രായമനുസരിച്ച് മുതിർന്നവർക്കും,പ്രായമായവർക്കും,ഭിന്നശേഷിക്കാർക്കും ഓട്ടോമാറ്റിക്കായി ലോവർ ബെർത്ത് ലഭിക്കുന്ന സംവിധാനമാണ് ഇത്. ട്രെയിനിലെ ഓരോ കോച്ചുകളിലും നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ പ്രായമായവർക്ക് വേണ്ടിയും മറ്റുമായി മാറ്റിവയ്ക്കാനാണ് റെയിൽവേ പദ്ധതി ഇടുന്നത്.

സ്ലീപ്പർ ക്ലാസിൽ ഒരു കോച്ചിലെ കാര്യങ്ങൾ നോക്കിയാൽ ആറുമുതൽ ഏഴുവരെ ലോവർ ബെർത്തുകൾ പ്രായമായവർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി മാറ്റി വയ്ക്കും. അത് പോലെ തന്നെ തേർഡ് എസിയിൽ നാല് മുതൽ അഞ്ചു വരെ ലോവർ ബെർത്തുകളും സെക്കൻഡ് എസിയിൽ മൂന്നു മുതൽ നാലു വരെ ബെർത്തുകളുമാണ് ഇത്തരത്തിൽ മാറ്റിവയ്ക്കാൻ ഇന്ത്യൻ റെയിലവേ തീരുമാനമെടുത്തിരിക്കുന്നത്.
ഓരോ ട്രെയിനുകളിലും സീറ്റുകളുടെ ലഭ്യത അനുസരിച്ചായിരിക്കും ലോവർ ബെർത്ത് ലഭിക്കുക. യാത്രയ്ക്കിടയിൽ പോലും ലോവർ ബെർത്തുകൾ ഒഴിവ് വന്നാൽ പ്രായമാവർക്കായിരിക്കും മുൻഗണന ലഭിക്കുക.അത് കൊണ്ട് തന്നെ ഇനി പിളേളരെല്ലാം മുകളിലെത്തെ ബർത്തിലേക്ക് കയറാന തയ്യാറായിക്കൊളളു എന്നൊരു നിർദേശവും ഇന്ത്യൻ റെയിൽവേ നൽകുകയാണ് ഇതിലൂടെ എന്ന് വേണം പറയാൻ.
ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനും സുസ്ഥിര യാത്രകള്‍ക്കുമായുള്ള ശ്രമങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജവും നൽകുന്നതിന് വേണ്ടി ഹൈഡ്രജന്‍ ട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുകയാണ്. ഇതോടെ ഹൈഡ്രജൻ ട്രെയിൻ സ്വന്തമാകുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. 1,200 bhp കരുത്തുള്ള എഞ്ചിൻ ഘടിപ്പിച്ച ഈ ഹൈഡ്രജൻ ട്രെയിൻ 110 കിലോമീറ്റർ വേഗതയിൽ ഓടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും ആഗോളതലത്തിൽ ട്രെയിനുകളുടെ കാര്യക്ഷമതയ്ക്ക് തുല്യവുമായിരിക്കുമെന്നുമാണ് ഇന്ത്യൻ റെയിൽവേ അവകാശപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








