തൃണമൂൽ കോൺഗ്രസിലെ സുന്ദരി നായിക; വീട്ടിലെത്തിച്ചത് 1 കോടിയുടെ ആഡംബര സെഡാൻ

ബംഗാളി സിനിമകളിലെ നായികയായി രംഗത്ത് എത്തിയ നടിയാണ് കൗഷാനി മുഖർജി. രാജ് ചക്രവർത്തി സംവിധാനം ചെയ്ത ബോണി സെൻഗുപ്തയ്‌ക്കൊപ്പം 2015-ൽ പാർബോണ അമി ചാർട്ടേ ടോക്കി എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. ബോണിയുമായിട്ടുളള സ്നേഹബന്ധം സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായിരുന്നു. അതിനിടയിൽ താരം തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2021 ഇലക്ഷൻ ക്യാമ്പയിനിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. താരം ഇപ്പോൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. കാരണം മറ്റൊന്നുമല്ല താരം തൻ്റെ യാത്രകൾക്കായി പുതിയ മെർസിഡീസ് ബെൻസ് ഇ ക്ലാസ് ബെൻസ് സെഡാൻ സ്വന്തമാക്കിയിരിക്കുകയാണ്.

അത്യാധുനിക ആഡംബരവും സുരക്ഷാ സവിശേഷതകളും സുഖകരമായ യാത്രയും പ്രധാനം ചെയ്യുന്ന ഒരു ആഡംബര സെഡാന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന പണക്കാര്‍ക്ക് പറ്റിയ ഓപ്ഷനാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ്. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് നിലവില്‍ 78.50 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. അതേസമയം ഈ കാറിന്റെ ടോപ്-എന്‍ഡ് വേരിയന്റിന്റെ വില 92.50 ലക്ഷം രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്.

koushani Mukherjee buys e class benz

മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് ആഡംബര സെഡാന്‍ 2.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 2.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍, 3.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ആഡംബര സവിശേഷതകള്‍ കുത്തിനിറച്ച കാറുകളില്‍ ഒന്ന് കൂടിയാണിത്.

12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമടക്കം കാറിന്റെ മുന്‍വശത്തെ ഡാഷ്ബോര്‍ഡില്‍ 3 സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ യാത്രക്കാരനും 12.3 ഇഞ്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഫ്രണ്ട് സീറ്റുകള്‍ക്ക് മെമ്മറി ഫംഗ്ഷന്‍, പനോരമിക് സണ്‍റൂഫ്, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും ഈ കാറില്‍ ജര്‍മന്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നു.

koushani Mukherjee buys e class benz

ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി സ്യൂട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 8 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകളും മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസില്‍ ലഭ്യമാണ്. അത്യാധുനിക ആഡംബരവും സുരക്ഷാ സവിശേഷതകളും സുഖകരമായ യാത്രയും പ്രധാനം ചെയ്യുന്ന ഈ കാര്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, പ്രിയങ്ക ചോപ്ര, റാണി മുഖര്‍ജി തുടങ്ങിയ സെലിബ്രിറ്റികള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്നോവയേക്കാൾ ആഡംബരമുള്ള 7-സീറ്റർ എസ്‌യുവി നിർത്തലാക്കിയ വാർത്തയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ വിപണിയിലെ ബെൻസിന്റെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ എസ്‌യുവിയുടെ വിൽപ്പനയാണ് നിർത്തിവെച്ചിരിക്കുന്നത്. ഏകദേശം രണ്ട് വർഷത്തിലേറെയായി വിപണനം ചെയ്യുന്ന GLB എസ്‌യുവിയുടെ വിൽപ്പനയാണ് മെർസിഡീസ് ബെൻസ് നിർത്തലാക്കിയിരിക്കുന്നത്.

koushani Mukherjee buys e class benz

ചെലവ് കുറഞ്ഞ രീതിയിൽ കംപ്ലീറ്റ്ലി നോക്കഡ് ഡൌൺ (CKD) റൂട്ട് വഴി ഇന്ത്യയിൽ അസംബിൾ ചെയ്യുന്നതിന് പകരം മെർസിഡീസ് ബെൻസ് GLB കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) റൂട്ട് വഴിയാണ് പുറത്തിറക്കിയത്. മെക്‌സിക്കോയിലെ മെർക്കിന്റെ പ്ലാന്റിൽ നിന്നാണ് ഇവ പൂർണമായും നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ആയതിനാൽ തന്നെ വണ്ടിക്ക് 63.8 ലക്ഷം രൂപ മുതലായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 27, 2025, 14:00 [IST]
English summary
Koushani mukherjee brings home new mercedes benz e class viral video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X