ലോകത്തിലെ വേഗമേറിയ കാർ ആദ്യമായി അമേരിക്കയിൽ; ഉടമയോ ഇന്ത്യക്കാരൻ!!
സൂപ്പർ കാറുകൾ നിർമിക്കുന്നതിൽ അഗ്രഗണ്യനാണ് സ്വീഡിഷ് നിർമാതാവായ കൊണിംഗ്സേഗ്. ഇക്കഴിഞ്ഞ മോൺടേരി കാർ വീക്കിൽ രെഗേര, അഗേര എക്സ്എസ് എന്നീ രണ്ട് പുതിയ മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ് ഈ സ്വീഡിഷ് നിർമാതാവ്.
കോളേജ് കുമാരൻ സ്വർണ ബെന്റലി ഉടമയായതിന് പിന്നിലെ കഥ
വൻ സൂപ്പർകാർ കലക്ഷനുള്ള ഒരു ഇന്ത്യൻ വംശജൻ രണ്ടുകാറുകളിലൊന്ന് സ്വന്തമാക്കിയതിനാലാണ് ഈ സംഭവം വാർത്താപ്രാധാന്യം നേടിയെടുത്തത്. അഗേര എക്സ്എസാണ് അമേരിക്കയിൽ ബിസിനസ് നടത്തുന്ന ഇന്ത്യക്കാരനായ ക്രിസ് സിങ് സ്വന്തമാക്കിയത്.

ലോകത്തിലേറ്റവും വേഗതമേറിയ കാർ എന്നു വിശേഷണമുള്ള കോണിങ്സേഗ് അഗേര ആർഎസിനെ അമേരിക്കൻ ഐക്യനാടുകളിലെത്തിച്ച ആദ്യ ഇന്ത്യൻ എന്ന രീതിയിലും ക്രിസ് സിങ് പ്രസിദ്ധി നേടിക്കൊണ്ടിരിക്കുകയാണ്.

ക്രിസ് സിങ്ങിന്റെ ആവശ്യാനുസരണം കസ്റ്റം ചെയ്ത അഗേരയ്ക്ക് കൊണിംഗ്സേഗ് നൽകിയിരിക്കുന്ന പേരാണ് അഗേര എക്സ്എസ്.

ലോകത്തിലേറ്റവും വിലമതിക്കുന്ന ഹൈപ്പർ സ്പോർട്സ് കാറുകൾ സ്വന്തമായിട്ടുള്ള വ്യക്തിയാണ് ക്രിസ് സിങ്.

ലോകത്തിൽ തന്നെ മൂന്ന് യൂണിറ്റുകൾ മാത്രമുള്ള ലംബോർഗിനി വേവേനോയും ക്രിസ് സ്വന്തമാക്കിയിട്ടുണ്ട്. 4 ദശലക്ഷം ഡോളർ ചിലവിട്ടാണ് ക്രിസ് ഈ വാഹനം സ്വന്തമാക്കിയത്.

ലംബോർഗിനി അവന്റഡോർ റോഡ്സ്റ്റർ, പഗാസി ഹൈഡ്ര തുടങ്ങിയ സൂപ്പർസ്പോർട്സ് കാറുകൾ ഇപ്പോഴും ക്രിസിന്റെ ഗ്യാരേജിൽ പ്രൗഢിയോടെ നിലക്കൊള്ളുന്നു.

ഡയമഡ് ഡസ്റ്റ് മെറ്റാലിക് ഇഫക്റ്റോടു കൂടിയ ഓറഞ്ചു നിറമാണ് ഈ വേഗക്കാരന് നൽകിയിരിക്കുന്നത്.

കാർബൺ ഫൈബറും വലിയ റിയർവിങ്ങുകളുമെല്ലാം കാറിന് സ്പോർടി ലുക്ക് പ്രദാനം ചെയ്യുന്ന ഘടകങ്ങളാണ്.

1160ബിഎച്ച്പി കരുത്തും 1280എൻഎം ടോർക്കും സൃഷ്ടിക്കുന്ന 5 ലിറ്റർ ട്വിൻ ടർബോ വി8 എൻജിനാണ് ഈ കാറിന് കരുത്തു പകരുന്നത്.

വെറും 2.8 സെക്കന്റു മാത്രം മതി ഈ വേഗക്കാരന് പൂജ്യത്തിൽ നിന്നും 100കിലോമീറ്റർ വേഗത കൈവരിക്കാൻ.

അണിഞ്ഞൊരുങ്ങി കൂടുതൽ സുന്ദരനായ ക്രിസ്റ്റ

വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!


Click it and Unblock the Notifications








