ഹമ്മറിൽ വന്നിറങ്ങുന്ന താരപുത്രിയെ കണ്ടോ; സുന്ദരി ആരാണ് എന്നറിയാൻ വീഡിയോ കാണുക

ഏതൊരു വണ്ടിപ്രാന്തൻ്റേയും ലിസ്റ്റിലുളള ഒറു വാഹനമായിരിക്കും ഹമ്മർ എന്നത്. ലോകമെംബാടുമുളള ആരാധകരുടെ മനസിൽ വലിയൊരു സ്ഥാനമുണ്ട് ഈ വാഹനത്തിന്. കരുത്തുറ്റ രൂപത്തിലുള്ള ഹമ്മർ എസ്‌യുവികൾക്ക് ഇന്ത്യയിൽ ഒരുപാട് ആരാധകരുണ്ട്. നിരവധി പ്രമുഖരുടെ ഗാരേജുകളിൽ ഈ വാഹനത്തിന് പ്രത്യേക സ്ഥാനമുണ്ട് ജാക്കി ഷെറോഫിൻ്റെ കറുത്ത ഹമ്മർ H2 -ൽ താരപുത്രി വന്നിറങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പ്രശസ്ത ബോളിവുഡ് നടൻ ജാക്കി ഷെറോഫിൻ്റെ ഉടമസ്ഥതയിലുള്ള ഹമ്മർ H2-ൽ നിന്ന് ഇറങ്ങിയ ശേഷം കൃഷ്ണ ഷ്രോഫ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ഹമ്മർ എസ്‌യുവി സാധാരണയായി യുഎസ് ആർമിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വാഹനമാണ്. ഉദ്യോഗസ്ഥരെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ഇത് ആദ്യ കാലങ്ങളിൽ ആർമിയുടെ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്നു.

Krishna Shroff Arriving In Mumbai International Airport

പരുക്കൻ രൂപത്തിലുള്ള ഒരു യൂട്ടിലിറ്റേറിയൻ വാഹനമായിരുന്നു ഇത്. പിന്നീട്, വാഹനത്തിന്റെ പരുക്കൻ രൂപം കാരണം, അത് ജനപ്രിയമാവുകയും അതിന്റെ സിവിലിയൻ പതിപ്പ് ജനറൽ മോട്ടോർസ് പുറത്തിറക്കുകയും ചെയ്തു. ഹമ്മർ വർഷങ്ങളായി നിരവധി പരിണാമങ്ങളിലൂടെ കടന്നു പോയി, അത് ഇപ്പോൾ മറ്റു പല മോഡലുകളേയും പോലെ ഒരു ഇലക്ട്രിക് എസ്‌യുവിയായി മാറിയിരിക്കുന്നു.

മഹേന്ദ്ര സിംഗ് ധോണി, ഹർഭജൻ സിംഗ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം മിൽക്ക സിംഗ്, സുനിൽ ഷെട്ടി എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ മുമ്പ് ഹമ്മർ എച്ച്2 എസ്‌യുവികൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ചെറിയ ഹമ്മർ H3 ഇന്ത്യൻ വാങ്ങുന്നവർക്കിടയിൽ അപൂർവമാണ്. 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ 5.3 ലിറ്റർ V8 300 bhp പരമാവധി കരുത്തും 430 Nm ടോർക്കും നൽകുന്നു.

Krishna Shroff Arriving In Mumbai International Airport

കുറച്ച് മാസങ്ങൾക്ക് മുൻപാണ് ജാക്കി ഷെറോഫിൻ്റെ മകനും സൂപ്പർതാരവുമായി ടൈഗർ ഷെറോഫ് 3 സീരീസ് ഗ്രാന്‍ ലിമോസിൻ തന്റെ യാത്രകൾക്ക് ഹരമേകാനായി കൂടെക്കൂട്ടിയിരിക്കുന്നത്. പൂജ എന്റര്‍ടെയ്‌ന്മെന്റ് ആന്റ് ഫിലിംസിന്റെ ഓഫീസിലേക്ക് പുതിയ കാറുമായി എത്തിയ ടൈഗർ ഷിറോഫിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.

വലിയ ആരാധകവൃന്ദത്തെ സൃഷ്‌ടിച്ച ടൈഗർ ഹിന്ദി സിനിമ രംഗത്തെ വില പിടിപ്പുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്. ഏകദേശം 60 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന് കൊച്ചിയിൽ ഏകദേശം 75 ലക്ഷം രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളിൽ വരുന്ന ലക്ഷ്വറി സെഡാന്റെ 330Li M സ്പോർട്ട് പെട്രോൾ വേരിയന്റാണ് ഹിന്ദി താരം സ്വന്തമാക്കിയിരിക്കുന്നത്.

ടൈഗർ ഗരാജിലെത്തിച്ച ബിഎംഡബ്ല്യു ഇന്ത്യ പുതിയ 2023 മോഡൽ 3 സീരീസ് ഗ്രാൻ ലിമോസിൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഈ വർഷം ജനുവരിയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 2021 ജനുവരിയിൽ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ആഡംബര സെഡാനിനായുള്ള ആദ്യ അപ്‌ഡേറ്റോടെ എത്തിയ ആഡംബര വാഹനത്തിന് വലിയ സ്വീകാര്യതയാണ് ആഭ്യന്തര വിപണിയിലുള്ളത്.

330Li പെട്രോൾ, 320Ld ഡീസൽ എന്നീ രണ്ട് വകഭേദങ്ങൾക്കും M സ്‌പോർട്ട് പാക്കേജ് സ്റ്റാൻഡേർഡായി ലഭിക്കും. മുൻഗാമിയെ അപേക്ഷിച്ച് നവീകരിച്ച ഇന്റീരിയറിനൊപ്പം പുതിയ ഫ്രണ്ട് ഫാസിയയും ഫെയ്‌സ്‌ലിഫ്റ്റ് നൽകുന്നു. ഡിസൈനിലേക്ക് നോക്കിയാൽ പുതിയ 3 സീരീസ് ഗ്രാൻ ലിമോസിന്റെ മുൻവശത്തെ ഏറ്റവും വലിയ ഹൈലൈറ്റ് ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലാണ്. ഇതിൽ ക്രോം ഗാർണിഷ് ചേർത്ത് പ്രീമിയം ഫീൽ ഉയർത്താനും ജർമൻ ബ്രാൻഡിനായിട്ടുണ്ട്.

പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന്റെ എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ ആദ്യത്തെ 330Li M സ്പോർട്ട് 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ടൈഗർ ഷിറോഫ് സ്വന്തമാക്കിയ ഈ വേരിയന്റിന് 258 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 320Ld ഡീസൽ പതിപ്പിലെ 2.0 ലിറ്റർ എഞ്ചിന് 190 bhp പവറിൽ 400 Nm torque നൽകാനാവും.

രണ്ട് എഞ്ചിനും ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന്റെ 330Li പെട്രോൾ എഞ്ചിന് 6.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുമ്പോൾ 15.39 കിലോമീറ്റർ മൈലേജും നൽകുമെന്ന് കമ്പനി പറയുന്നു. അതേസമയം 320Ld ഡീസലിന് 7.6 സെക്കൻഡിൽ 0-100 കി.മീ. വേഗതയിലെത്തുമ്പോൾ മൈലേജ് 19.61 കി.മീ. ആണ്.

More from DriveSpark

Article Published On: Friday, November 17, 2023, 16:33 [IST]
English summary
Krishna shroff arriving in mumbai international airport on hummer h2 viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X