താല്‍പര്യം ജിമ്മും 'അടിപിടിയും', നടിമാരേക്കാള്‍ ഫെയ്മസായ താരപുത്രിയുടെ കാര്‍ പോലും 'റെയര്‍ പീസാ'

പരുക്കന്‍ ലുക്കിലുള്ള എസ്‌യുവികള്‍ക്ക് എല്ലാകാലത്തും ആരാധകരുണ്ട്. ജനപ്രിയ കംപ്യൂട്ടര്‍ ഗെയിമായ ജിടിഎ വൈസ് സിറ്റിയിലൂടെ നയന്റീസ് കിഡ്‌സിന് സുപരിചിതമായ ഒരു അമേരിക്കന്‍ എസ്‌യുവി ബ്രാന്‍ഡാണ് ഹമ്മര്‍. ഇന്ത്യയില്‍ അധികം ഹമ്മറുകള്‍ കാണാനില്ലെങ്കിലും അതിന്റെ 'ഗുണ്ടാ' ലുക്കും ശക്തമായ റോഡ് പ്രസന്‍സും കാരണം ഇവിടെയും ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. പൊതുവേ ബോളിവുഡ് നടന്‍മാരും കായിക താരങ്ങളുമാണ് ഹമ്മര്‍ സ്വന്തമാക്കാറുള്ളത്. എന്നാല്‍ ഹമ്മര്‍ സ്വന്തമായുള്ള ഏക ബോളിവുഡ് നടി ആരാണെന്ന് അറിയാമോ?. അറിയില്ലെങ്കില്‍ തുടര്‍ന്ന് വായിക്കാം.

ലോകമെമ്പാടും വിറ്റഴിഞ്ഞ അവസാനത്തെ ഐസി എഞ്ചിന്‍ ഹമ്മര്‍ ആയിരുന്നു ഹമ്മര്‍ H3. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്ത് ലോകത്ത് ഏറ്റവും ആവശ്യക്കാരുള്ള എസ്‌യുവികളില്‍ ഒന്നായിരുന്നു ഹമ്മര്‍ H3. ജിംഎസിയെന്നാണ് ഹമ്മറിന്റെ മാതൃകമ്പനിയുടെ പേര്. ജിഎംസി ഹമ്മര്‍ H2, H3 എന്നീ മോഡലുകള്‍ ഇതുവരെ ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍പ്പനക്ക് എത്തിച്ചിട്ടില്ല. എന്നിരുന്നാലും ഈ കാര്‍ ഇഷ്ടമുള്ള സെലിബ്രിറ്റികള്‍ അത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ഉപയോഗിച്ചിരുന്നു.

krishna shroff new matte black humme -h3

സ്വകാര്യ ഡീലര്‍മാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും പണം നല്‍കിയാണ് ഇത് സ്വരാജ്യത്ത് എത്തിച്ചത്. അന്ന് 70 മുതല്‍ 80 ലക്ഷം രൂപയ്ക്കായിരുന്നു ഹമ്മര്‍ H3 വിറ്റിരുന്നത്. 2000-ങ്ങളില്‍ നിന്ന് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ട് 2024-ല്‍ എന്നി നില്‍ക്കുമ്പോഴും യൂസ്ഡ് ഹമ്മര്‍ H3 മോഡലിന് ഏകദേശം 40-60 ലക്ഷം രൂപ വിലയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ഹമ്മര്‍ H3 ആഗോള വിപണിയില്‍ ലഭ്യമായിരുന്നത്. ആദ്യത്തെ 3.7 ലിറ്റര്‍ ഇന്‍ലൈന്‍ 5 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 245 PS പവറും 328 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവലിനൊപ്പം ഓപ്ഷണല്‍ 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇതോടൊപ്പം ലഭിച്ചിരുന്നു. 305 PS പവറും 434 Nm ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തിലാണ് രണ്ടാമത്തെ 5.3 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ഈ എഞ്ചിന്‍ 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഫുള്‍ടൈം ഓള്‍വീല്‍ ഡ്രൈവ് (AWD), ലോക്കിംഗ് ഡിഫറന്‍ഷ്യലുകള്‍, വലിയ 32 ഇഞ്ച് ടയറുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ തന്നെ ഈ കഴിവുറ്റ ഓഫ്‌റോഡറുമായി ഏത് പരുക്കന്‍ പ്രതലവും കീഴടക്കാം. 2010-ല്‍ ഹമ്മര്‍ H3-യുടെ ഉത്പാദനം നിര്‍ത്തി. 2021-ല്‍ ഹമ്മര്‍ ഒരു ഓള്‍-ഇലക്ട്രിക് ബ്രാന്‍ഡായി മാറി. മുമ്പുള്ള പോലെ തന്നെ ഹമ്മര്‍ ഇവി നേരിട്ട് വാങ്ങാനുള്ള ഭാഗ്യവും ഇന്ത്യക്കാര്‍ക്കില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയും ഹര്‍ഭജന്‍ സിംഗും ഹമ്മര്‍ ഉടമകളാണ്. ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെയും ഗായകന്‍ മിക സിംഗിന്റെയും പക്കല്‍ ഹമ്മര്‍ ഉണ്ട്. ഇന്ന് ഒട്ടുമിക്ക ബോളിവുഡ് നടിമാരും കൂടുതല്‍ സുഖപ്രദമായ ആഡംബര കാറുകളാണ് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അവിടെ വ്യത്യസ്തയായി ഒരു ഹമ്മര്‍ H3 എസ്‌യുവിയില്‍ വന്ന് താരമാകുകയാണ് ടെലിവിഷന്‍ താരവും സംരഭകയുമായ കൃഷ്ണ ഷ്രോഫ്.

krishna shroff new matte black humme -h3

സര്‍നെയിം കണ്ടപ്പോര്‍ തന്നെ ആളെ മനസ്സിലായിക്കാണും. പ്രമുഖ ബോളിവുഡ് നടന്‍ ജാക്കി ഷ്രോഫിന്റെ മകളും യുവനടന്‍ ടൈഗര്‍ ഷ്രോഫിന്റെ സഹോദരിയുമാണ് കൃഷ്ണ. അടുത്തിടെ കൃഷ്ണ ഷ്രോഫ് തന്റെ ഹമ്മര്‍ H3-യില്‍ മുംബൈ വിമാനത്താവളത്തില്‍ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. കുറച്ച് നാളുകള്‍ക്ക് മുമ്പേ താരം ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഹമ്മര്‍ ഇപ്പോള്‍ മാറ്റ് ബ്ലാക്ക് കളറില്‍ റാപ്പ് ചെയ്ത് വേറെ ലെവലാക്കിയിട്ടുണ്ട്.

കാര്‍സ് ഫോര്‍ യു എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷ്ണ ഷ്രോഫിനെ കുറിച്ച് പറയുമ്പോള്‍ ടിവി താരം എന്നതിലുപരി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍, സംരഭക എന്നീ നിലകളിലും ശ്രദ്ധേയയാണ്. ഇന്ത്യന്‍ മിക്‌സഡ് പ്രൊഫഷനല്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രമേഷന്‍ കമ്പനിയായ മെട്രിക്‌സ് ഫൈറ്റ് നൈറ്റ് (എംഎഫഎന്‍) കൃഷ്ണയാണ് സ്ഥാപിച്ചത്.

krishna shroff and tiger shroff

മുംബൈയില്‍ എംഎംഎ ഫിറ്റ്‌നെസ് സെന്ററും ഇവര്‍ നടത്തുന്നുണ്ട്. ബാസ്‌കറ്റ്‌ബോള്‍ കോച്ചായി പ്രവര്‍ത്തിച്ച കൃഷ്ണ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതം ആസ്പദമാക്കി ഒരു ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു. ഫിയര്‍ ഫാക്ടര്‍: ഖത്‌റോം കാ ഖിലാഡി 14 എന്ന ടിവി റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തി റണ്ണറപ്പുമായി. ഓരോ എപ്പിസോഡിനും 10 ലക്ഷം വീതമാണ് താരം പ്രതിഫലമായി വാങ്ങിയത്.

സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്‌നസ് ടിപ്പുകള്‍ പറഞ്ഞ് കൊടുക്കുന്ന കൃഷ്ണയെ 1.4 ദശലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. സ്റ്റാര്‍ കിഡ് ആണെങ്കിലും കൃഷ്ണ സ്വന്തമായി വന്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. വെള്ളിത്തിരയില്‍ അരങ്ങേറുക പോലും ചെയ്യാതെ കൃഷ്ണക്ക് 41 കോടിയുടെ ആസ്തിയുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

More from DriveSpark

Article Published On: Monday, December 30, 2024, 19:40 [IST]
English summary
Krishna shroff spotted with her hummer h3 at mumbai airport viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X