വരാനിരിക്കുന്ന പടത്തിൽ ധനുഷിൻ്റെ നായിക; കുട്ടിയുടുപ്പിട്ട് മെയ്ബാക്കിൽ വന്നിറങ്ങിയ സ്വപ്നസുന്ദരി

ബോളിവുഡിൽ നായികയായി വിലസാൻ ഭാഗ്യം കിട്ടുക എന്നത് ചെറിയ കാര്യമല്ല, അതും എണ്ണം പറഞ്ഞ നടൻമാരോടൊപ്പം. പരസ്യ ചിത്രങ്ങളിലൂടെ തൻ്റെ കരിയറിൽ ഉയർന്ന് വന്ന് ഇപ്പോൾ ബോളിവുഡിലെ പരം സുന്ദരിയായി മാറിയിരിക്കുകയാണ് കൃതി സനോൺ. 2014-ൽ തെലുങ്ക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ നെനോക്കാഡിൻ എന്ന ചിത്രത്തിലൂടെയാണ് കൃതി തൻ്റെ സിനിമ കരിയറിൽ അരങ്ങേറ്റം കുറിച്ചത്. അവിടുന്നിങ്ങോട്ട് 11 വർഷം കൊണ്ട് ബോളിവുഡിൻ്റെ ഹോട്ട് ഗേളായിട്ടും, അഭിനയിച്ച് കൈയ്യടി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം തൻ്റെ മെർസിഡീസ് ബെൻസ് മെയ്ബാക്കിൽ വന്നിറങ്ങുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അഭിനയത്തോടൊപ്പം തന്നെ വാഹനങ്ങളോടും ബോളിവുഡിൻ്റെ പരം സുന്ദരിക്ക് താൽപ്പര്യമുണ്ട്. ഏകദേശം 2.43 കോടി രൂപ വരുന്ന സ്പോർട് യൂട്ടിലിറ്റി വാഹനം ബോളിവുഡ് താരങ്ങൾക്കിടയിലെ സെലിബ്രിറ്റി കൂടിയാണ് കേട്ടോ. 4.0 ലിറ്റർ ബൈ-ടർബോ V8 പെട്രോൾ എഞ്ചിനാണ് മെർസിഡീസ് ബെൻസ് വാഹനത്തിന് തുടിപ്പേകുന്നത്.

kriti sanon spotted in Maybach gls 600

9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ കൂറ്റൻ V8 എഞ്ചിൻ ജോടിയാക്കിയിരിക്കുന്ന ലക്ഷ്വറി എസ്‌യുവിക്ക് 550 bhp കരുത്തിൽ പരമാവധി 730 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മെർസിഡീസിൻ്റെ 4MATIC ഡ്രൈവ്ട്രെയിനും സ്റ്റാൻഡേർഡായി കിട്ടുമ്പോൾ അസാമാന്യ പെർഫോമൻസാണ് സ്പോർട് യൂട്ടിലിറ്റി വാഹനം കാഴ്ച്ചവെക്കുന്നത്. ഫോർ വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ മെയ്ബാക്ക് എസ്‌യുവിയിൽ ലഭിക്കുന്നുണ്ട്.

അതേസമയം 0-100 കിലോമീറ്റർ വേഗത 4.9 സെക്കൻഡിൽ കൈവരിക്കാനാവുന്ന മെയ്ബാക്ക് GLS 600 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഡിസൈനിലേക്ക് നോക്കിയാലും ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് വണ്ടി നിർമിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. ക്രോമില്‍ തീർത്ത കൂറ്റന്‍ ഫ്രണ്ട് ഗ്രില്ല്, മള്‍ട്ടിസ്പോക്ക് അലോയ് വീലുകൾ എന്നിവ ഉള്‍പ്പെടെയുള്ള മെയ്ബാക്ക് ഡിസൈന്‍ ഘടകങ്ങളുമായാണ് GLS600 ഒരുങ്ങിയിരിക്കുന്നത്.

kriti sanon spotted in Maybach gls 600

അത്യാഡംബര ഇന്റീരിയറുമായാണ് ബെൻസിന്റെ ആഡംബര എസ്‌യുവി വരുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനുമായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകളാണ് കൊടുത്തിരിക്കുന്നത്. 4-സീറ്റർ വാഹനമായ ഇതിൽ നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍, ഷാംപെയിന്‍ ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്ററിന് സ്‌പെയ്‌സുള്ള ഒരു ഫിക്‌സഡ് സെന്റര്‍ കണ്‍സോള്‍ യൂണിറ്റ് എന്നിവയും കാറിനകത്തുണ്ട്.

ഇതോടൊപ്പം 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്കായി എക്‌സ്റ്റെന്‍ഡ് ചെയ്യുന്ന സൈഡ് സ്റ്റെപ്പുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, ഷോഫര്‍ പാക്കേജ്, കാറിനുള്ളിലെ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാന്‍ റിയർ-സീറ്റ് ടാബ്‌ലെറ്റ്, 360-ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ അധിക സൌകര്യങ്ങളും മെർസിഡീസ് മെയ്‌ബാക്ക് GLS 600 ലക്ഷ്വറി എസ്‌യുവിയില്‍ ലഭ്യമാണ്.

kriti sanon spotted in Maybach gls 600

ആക്ടീവ് ഡിസ്റ്റന്‍സ് അസിസ്റ്റ് ഡിസ്ട്രോണിക്, ആക്ടീവ് ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ആക്ടീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിങ്ങനെ ഒട്ടനവധി സേഫ്റ്റി ഫീച്ചറുകളും മെർസിഡീസ് തങ്ങളുടെ അൾട്രാ ലക്ഷ്വറി എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. മെയ്ബാക്ക് കൂടാതെ ഔഡി Q7, ബിഎംഡബ്ല്യു 3 സീരീസ് 320d തുടങ്ങിയ കാറുകളും ബോളിവുഡിന്റെ സ്വപ്ന സുന്ദരിയുടെ ഗാരേജിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 15, 2025, 9:00 [IST]
English summary
Kriti sanon spotted in maybach gls 600 looks stunning images inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X