ദേശീയ അവാർഡ് ലഭിച്ച ബോളിവുഡ് സുന്ദരി; താരജാഡയില്ലാതെ മെയ്ബാക്കിൽ വന്നിറങ്ങുന്നത് കണ്ടില്ലേ

സിനിമയിൽ മികച്ച അഭിനയം കാഴ്ച്ച വച്ച് ജനപ്രിയരായി മാറിയ നിരവധി നടിമാരുണ്ട് അങ്ങ് ബോളിവുഡിൽ. എന്നാൽ അഭിനയിച്ച സിനിമയിലെ ഗാനരംഗങ്ങളിൽ കിടിലൻ നൃത്ത ചുവടുകളുമായി ജനങ്ങളെ കൈയിലെടുക്കണമെങ്കിൽ ചില്ലറ കഴിവൊന്നും പോര. അത്തരത്തിൽ ഒരു ബോളിവുഡ് സുന്ദരിയാണ് കൃതി സനോൺ. മിമിയിലൂടെ മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കി കൃതി ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. അതോടൊപ്പം തന്നെ ആദിപുരുഷ് എന്ന ചിത്രം പരാജയപ്പെട്ടുവെങ്കിലും ഇപ്പോഴും കൃതിക്ക് ബോളിവുഡിൽ താരപരവേഷത്തിന് ഒരു കുറവും ഇല്ല എന്നതാണ് സത്യം. പരം പരം പരമ സുന്ദരി എന്ന ഒറ്റ ഗാനം മതി കൃതിയെ തിരിച്ചറിയാൻ തന്നെ.

ഇപ്പോൾ കൃതി തൻ്റെ ആഡംബര എസ്‌യുവിയായ മെർസിഡീസ് ബെൻസ് gls 600-ൽ വന്നിറങ്ങുന്ന വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു സിനിമയിൽ അഭിനയിക്കാൻ 3 മുതൽ 4 കോടി വരെ പ്രതിഫലം വാങ്ങുന്ന നായിക പരസ്യത്തിലൂടെയും മോഡലിംഗിലൂടെയും വരെ പൈസ വാരുന്നുണ്ട്. അതോടൊപ്പം തന്നെ ആഡംബര വാഹനങ്ങളോടും പ്രത്യേക കമ്പമുള്ളയാളാണ് കൃതി സനോൺ.

kriti sanon spotted in maybach gls 600

നാളുകൾക്ക് മുമ്പ് താരം സ്വന്തമായി വാങ്ങിയ കാറാണിത്. ഏകദേശം 2.43 കോടി രൂപ വരുന്ന സ്പോർട് യൂട്ടിലിറ്റി വാഹനം ബോളിവുഡ് താരങ്ങൾക്കിടയിലെ സെലിബ്രിറ്റി കൂടിയാണ് കേട്ടോ. 4.0 ലിറ്റർ ബൈ-ടർബോ V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ കൂറ്റൻ V8 എഞ്ചിൻ ജോടിയാക്കിയിരിക്കുന്ന ലക്ഷ്വറി എസ്‌യുവിക്ക് 550 bhp കരുത്തിൽ പരമാവധി 730 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

മെർസിഡീസിൻ്റെ 4MATIC ഡ്രൈവ്ട്രെയിനും സ്റ്റാൻഡേർഡായി കിട്ടുമ്പോൾ അസാമാന്യ പെർഫോമൻസാണ് സ്പോർട് യൂട്ടിലിറ്റി വാഹനം കാഴ്ച്ചവെക്കുന്നത്. ഫോർ വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ മെയ്ബാക്ക് എസ്‌യുവിയിൽ കിട്ടും.അതേസമയം 0-100 കിലോമീറ്റർ വേഗത 4.9 സെക്കൻഡിൽ കൈവരിക്കാനാവുന്ന മെയ്ബാക്ക് GLS 600 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

kriti sanon spotted in maybach gls 600

ഡിസൈനിലേക്ക് നോക്കിയാലും ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. ക്രോമില്‍ തീർത്ത കൂറ്റന്‍ ഫ്രണ്ട് ഗ്രില്ല്, മള്‍ട്ടിസ്പോക്ക് അലോയ് വീലുകൾ എന്നിവ ഉള്‍പ്പെടെയുള്ള മെയ്ബാക്ക് ഡിസൈന്‍ ഘടകങ്ങളുമായാണ് GLS600 ഒരുങ്ങിയിരിക്കുന്നത്. കാഴ്ച്ചയിലേതു പോലെ തന്നെ അത്യാഡംബര ഇന്റീരിയറുമായാണ് ബെൻസിന്റെ ആഡംബര എസ്‌യുവി വരുന്നത്.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനുമായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകളാണ് കൊടുത്തിരിക്കുന്നത്. 4-സീറ്റർ വാഹനമായ ഇതിൽ നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍, ഷാംപെയിന്‍ ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്ററിന് സ്‌പെയ്‌സുള്ള ഒരു ഫിക്‌സഡ് സെന്റര്‍ കണ്‍സോള്‍ യൂണിറ്റ് എന്നിവയും കാറിനകത്തുണ്ട്.

kriti sanon spotted in maybach gls 600

ആക്ടീവ് ഡിസ്റ്റന്‍സ് അസിസ്റ്റ് ഡിസ്ട്രോണിക്, ആക്ടീവ് ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ആക്ടീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിങ്ങനെ ഒട്ടനവധി സേഫ്റ്റി ഫീച്ചറുകളും മെർസിഡീസ് തങ്ങളുടെ അൾട്രാ ലക്ഷ്വറി എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. മെയ്ബാക്ക് കൂടാതെ നടിയുടെ ഗാരേജിൽ ഔഡി Q7, ബിഎംഡബ്ല്യു 3 സീരീസ് 320d തുടങ്ങിയ കാറുകളും വിശ്രമിക്കുന്നുണ്ട് കേട്ടോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 23, 2025, 22:40 [IST]
English summary
Kriti sanon spotted in mercedes maybach gls 600 images goes viral
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X