ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ ബുളളറ്റിൽ എത്തി കൃതി സനോൺ
പ്രശസ്ത ബോളിവുഡ് താരമാണ് കൃതി സനോൺ. പുതിയ ബോളിവുഡ് ചിത്രത്തിൻ്റെ പ്രീമിയറിന് ഒരു റോയൽ എൻഫീൽഡിൽ എത്തുന്ന താരത്തിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു 350 സിസി ബുളളറ്റിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്ത് വന്ന് ഇറങ്ങുകയും ചിത്രങ്ങളെടുക്കാൻ പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.
മുംബൈയിലെ ബംബർ ടു ബംബർ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാനാണ് താരം ബുളളറ്റിൽ എത്തയിതെന്നാണ് അരാധകരുടെ വാദം.വൈകി എത്തുന്നത് ഒഴിവാക്കാനാണ് പതിവ് ആഡംബര യാത്ര ഉപേക്ഷിച്ച് ബുളളറ്റിൻ്റെ പിന്നിൽ ഇരുന്ന് എത്തിയതെന്നാണ് തോന്നുന്നത്. ഗതാഗത കുരുക്കിനെ മറിക്കടക്കാനുളള ഏറ്റവും എളുപ്പമാർഗമാണല്ലോ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുക എന്നത്. എന്നാൽ ചില സമയത്ത് ബൈക്കിന് പോലും നീങ്ങാൻ കഴിയാത്ത അത്രയും ബ്ലോക്കുകൾ ഉണ്ടാകാറുണ്ട്.
എന്നാലും നിങ്ങൾ വൈകിയാണ് ഇറങ്ങിയതെങ്കിൽ കൃത്യസമയത്ത് എത്താൻ ചിലപ്പോഴൊക്കെ ബൈക്ക് യാത്ര കൊണ്ട് സാധിക്കും. ബോളിവുഡ് താരങ്ങൾ കറങ്ങാൻ മോട്ടോർസൈക്കിളിൽ ഇറങ്ങുന്നത് പതിവാണ്. പക്ഷേ ഒരു സിനിമയുടെ പ്രീമിയർ ദിനത്തിൽ പിന്നിൽ ഇരുന്ന് ഒരു ബുളളറ്റിൽ വന്ന് ഇറങ്ങുന്നത് ആദ്യമായിട്ടാണ് എന്നാണ് ആരാധകർ പറയുന്നത്.
ഒരു ദിവസം മാത്രം എളിമ കാണിക്കുന്നുണ്ടെങ്കിലും താരത്തിൻ്റെ ഗാരേജിൽ ലക്ഷ്വറി കാറുകളുണ്ട്. താരത്തിൻ്റെ ഗാരേജിലെ പുതിയ അതിഥി എന്ന് പറയുന്നത് മെർസിഡീസ്-മെയ്‌ബാക്ക് GLS 600 ആഡംബര എസ്‌യുവിയാണ്. സെലിബ്രറ്റികളുടെ ഒരു പ്രിയ വാഹനമാണ് മെബാക്ക് GLS 600 എന്ന് വേണം പറയാന്‍. വിവിധ ഇന്ത്യന്‍ ഭാഷകളിലെ സിനിമ താരങ്ങളും സെലിബ്രെറ്റികളും ഈ വാഹനം ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. സാധാരണ GLS-ന് ഒപ്പം ഒട്ടനവധി ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തു വരുന്ന ആഡംബര മോഡലാണ് മെബാക്ക് GLS 600.

കഴിഞ്ഞ വര്‍ഷമാണ് ഈ വാഹനത്തിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയില്‍ എത്തിയത്. S-ക്ലാസ് ലക്ഷ്വറി സെഡാനിന് പിന്നാലെ ഇന്ത്യയില്‍ എത്തുന്ന മെബാക്ക് ശ്രേണിയിലെ രണ്ടാമത്തെ പ്രോഡക്ട് ആണ് GLS 600 എസ്‌യുവി. CBU യൂണിറ്റായി കൊണ്ടുവരുന്നതുകൊണ്ട് വാഹനത്തിന്റെ 50 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
നാല് സീറ്റര്‍ അല്ലെങ്കില്‍, അഞ്ച് സീറ്റര്‍ വാഹനമായി GLS 600 ലഭ്യമാകും. ഇതില്‍ നാല് സീറ്റര്‍ പതിപ്പാണ് കൂടുതല്‍ ആഡംബരം വാഗ്ദാനം ചെയ്യുന്നത്. 2019-ലെ ഗ്വാങ്ഷു ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലാണ് മെര്‍സിഡീസ്-മെബാക്ക് GLS 600 ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2020-ല്‍ നിരവധി അന്താരാഷ്ട്ര വിപണികളില്‍ ഇത് അവതരിപ്പിച്ചു. എസ്‌യുവികളില്‍ അപൂര്‍വ്വമായി കാണുന്ന ബെസ്പോക്ക് ഫീച്ചറുകള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡേര്‍ഡ് എസ്‌യുവിയെ അപേക്ഷിച്ച് നിരവധി മാറ്റങ്ങള്‍ ഇതില്‍ കമ്പനി അവതരിപ്പിക്കുന്നു.

വാഹനത്തിന്റെ സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍, മുന്നില്‍ എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പുകള്‍, അതിനിടയില്‍ ഗംഭീരമായ ഗ്രില്ലും വാഹനത്തെ മനോഹരമാക്കുന്നുവെന്ന് വേണം പറയാന്‍. ക്രോമില്‍ പൂര്‍ത്തിയാക്കിയ ധാരാളം എക്സ്റ്റീരിയര്‍ ട്രിം ആക്‌സെന്റുകളും മുന്നിലെ സവിശേഷതയാണ്. വലിയ വെര്‍ട്ടിക്കല്‍ സ്ലാറ്റ് ഗ്രില്‍, വിന്‍ഡോ സെറൗണ്ടുകള്‍, സൈഡ്-സ്റ്റെപ്പ്, മുന്നിലെയും പിന്നിലെയും ബമ്പറുകളിലെ ഡിസൈന്‍ ആക്സന്റുകള്‍, റൂഫ് റെയിലുകള്‍, എക്സ്ഹോസ്റ്റ് ടിപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഗ്രില്ലില്‍ മെബാക്ക് ലോഗോ പോലും ആലേഖനം ചെയ്തിട്ടുണ്ട്. 23 ഇഞ്ച് ബ്രഷ് ചെയ്ത മള്‍ട്ടി-സ്പോക്ക് വീലുകള്‍ എസ്‌യുവിയെ വശത്ത് നിന്ന് നോക്കുമ്പോള്‍ ഒരാളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. വാങ്ങുന്നവര്‍ക്ക് ഒരു ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമും സിംഗിള്‍-ടോണ്‍ പെയിന്റ് സ്‌കീമും തിരഞ്ഞെടുക്കാം. മെര്‍സിഡീസ്-മെബാക്ക് സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍ നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഹനത്തിന് മികച്ച സ്‌റ്റൈലിംഗ് നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നു.
ഒരു മെബാക്ക് കാറിന്റെ യഥാര്‍ത്ഥ ലക്ഷ്യം അതിലെ യാത്രക്കാരെ സുഖമായി നിലനിര്‍ത്തുക എന്നതാണ്. മെബാക്ക് GLS 600 തികച്ചും അത് പൂര്‍ത്തിയാക്കുന്നുവെന്ന് വേണം പറയാന്‍. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഇത് ബെസ്പോക്ക് മെറ്റീരിയലുകളുടെയും സവിശേഷതകളുടെയും ഒരു മുഴുവന്‍ ഹോസ്റ്റും അവതരിപ്പിക്കുന്നു. എസ്‌യുവിയുടെ പിന്‍ഭാഗത്ത് പൂര്‍ണ്ണമായും പവര്‍ ഓപ്പറേഷന്‍ ഫുള്‍ റീക്ലൈനിംഗ് ലെതര്‍ സീറ്റുകളാണ് പരമാവധി ആഡംബരത്തിനായി നല്‍കിയിരിക്കുന്നത്. ഈ സീറ്റുകള്‍ വെന്റിലേഷന്‍, മസാജ് പ്രവര്‍ത്തനങ്ങള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.
മെര്‍സിഡീസ് മെബാക്ക് GLS 600-ന് 4.0 ലിറ്റര്‍ V8 ബൈ-ടര്‍ബോ എഞ്ചിനാണ് കരുത്തേകുന്നത്. ഈ യൂണിറ്റ് 6,000-6,500 rpm-ല്‍ പരമാവധി 550 bhp പവര്‍ ഔട്ട്പുട്ടും 2,500-3,500 rpm-ല്‍ 730 Nm ന്റെ പീക്ക് ടോര്‍ക്ക് ഔട്ട്പുട്ടും നല്‍കുന്നു. 21 bhp-ഉം 249 Nm-ഉം നല്‍കുന്ന ഒരു സംയോജിത EQ ബൂസ്റ്റ് സ്റ്റാര്‍ട്ടര്‍-ജനറേറ്ററും ഈ എഞ്ചിനുണ്ട്.


Click it and Unblock the Notifications








