സർക്കാർ വിലാസം ഡ്രൈവിങ്ങ് സ്കൂൾ സൂപ്പർഹിറ്റ്; പുതിയ 21 കാറുകൾ കൂടി ഇറക്കി KSRTC
കേരളത്തിലെ സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളുകൾക്ക് മുകളിൽ ഇടിത്തീ വീണത് പോലെയായിരുന്നു കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഡ്രൈവിങ്ങ് സ്കൂൾ. സർക്കാരിൻ്റെ കാര്യമല്ല അധിക കാലം ഓടില്ല എന്ന പരിഹസിച്ചവരുടെ പോലും വായ് അടപ്പിക്കുന്ന രീതിയിലായിരുന്നു കെഎസ്ആർടിസി ഡ്രൈവിങ്ങ് സ്കൂളിൻ്റെ വിജയം. വകുപ്പിൻ്റെ തലപ്പത്ത് ഗണേഷ്കുമാർ എത്തിയപ്പോൾ തന്നെ കെഎസ്ആർടിസിക്ക് ശുക്രൻ തെളിയുകയായിരുന്നു. ഒരുപാട് പ്രതിഷേധങ്ങൾക്കും എതിർപ്പുകളേയു അവഗണിച്ച് കൊണ്ടാണ് കെഎസ്ആർടിസി തങ്ങളുടെ ഡ്രൈവിങ്ങ് സ്കൂൾ ആരംഭിച്ചത്. കൃത്യമായ പരിശീലനത്തിലൂടെ റോഡ് സുരക്ഷയിൽ രാജ്യത്തിനാകെ മാതൃകയാകുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ നിർദേശത്തിൽ ഡ്രൈവിങ്ങ് സ്കൂൾ ആരംഭിച്ചത്.
6 മാസം കൊണ്ട് കെഎസ്ആർടിസി ഡ്രൈവിങ്ങ് സ്കൂൾ 55 ലക്ഷം രൂപയുടെ വരുമാനം ആണ് ഉണ്ടാക്കിയത് വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു. കെ.എസ്.ആർ.ടി.സി.യിൽനിന്നും സ്വിഫ്റ്റിൽനിന്നുമാണ് പരിശീലകർ. ഹെവി ലൈസൻസ് നേടി അഞ്ചുവർഷം കഴിഞ്ഞവരെയാണ് സ്കൂളുകളിൽ മെയിൻ ഇൻസ്ട്രക്ടർമാരായി പരിഗണിക്കുന്നത്. സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ഡ്രൈവിങ്ങ് സ്കൂളിലേക്ക് 21 പുതിയ കാറുകൾ കൂടി ചേർത്തിരിക്കുകയാണ് കെഎസ്ആർടിസി.

ഡ്രൈവിങ്ങ് ലൈസൻസ് സ്വന്തമാക്കാനുളള നിരക്ക് പരിശോധിക്കുകയാണെങ്കിൽ ബസിന് 9000 രൂപയും കാര്‍ മാത്രമാണ് എങ്കിൽ 9000 രൂപയും ബൈക്കും കാറും കൂടിയുളള ലൈസൻസ് ആണ് സ്വന്തമാക്കേണ്ടതെങ്കിൽ 11000 രൂപയും ടു വീലര്‍മാത്രമായിട്ടാണ് എങ്കിൽ 3500 രൂപയുമാണ് ഫീസ് അടയ്ക്കേണ്ടത്. ആൾട്ടോ കെ 10 ആണ് ഫോർവീലറായി ഉപയോഗിക്കുക, ഹീറോ ബൈക്ക് എന്നിവയ്ക്ക് പുറമെ ഗിയറില്ലാത്ത സ്‌കൂട്ടറും വാങ്ങിയിട്ടുണ്ട്.
കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പുതിയ കാറുകൾ വാങ്ങിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ഉളളത്.

മറ്റ് ചിലവുകൾ എല്ലാ കിഴിച്ച് നോക്കിയാലും ഒരു 30 ലക്ഷം രൂപയെങ്കിലും ലാഭം പ്രതീക്ഷിക്കാൻ സാധിക്കും. കെ.എസ്.ആര്‍.ടി.സി.യുടെ ആനയറ സ്റ്റേഷന് സമീപത്താണ് ഡ്രൈവിങ് പഠനത്തിനും പരിശീലനത്തിനുമായി ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്. തിയറി ക്ലാസിന് വേണ്ടി കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് ട്രെയിനിങ് കോളേജിലാണ് ഒരുക്കിയിരിക്കുന്നത്. ഹെവി ഡ്രൈവിങ് ലൈസൻസ് മാത്രം എടുക്കുന്നവർക്ക് ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക പരിശീലനം ഒരുക്കിയിട്ടുണ്ട്. ഹെവി ലൈസൻസിനായി നൂറുകണക്കിനാളുകളാണ് രജിസ്റ്റർചെയ്തിരിക്കുന്നത്.
കെഎസ്ആർടിസി ബസുകളുടെ മൈലേജ് വർധിപ്പിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത് വഴി 77 കോടി രൂപ ലാഭിക്കാൻ സാധിക്കുമെന്നാണ് മന്ത്രി കെ ബി ഗണേഷ്കുമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ബസുകൾക്ക് ലഭിക്കുന്നത് ശരാശരി 4.03 കിലോമീറ്ററാണ് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ലഭിക്കുന്ന ഇന്ധനക്ഷമത. ഇത് 4.30 കിലോമീറ്ററാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ബസിന്റെ ഇന്ധനക്ഷമത 4.30 കിലോമീറ്ററായി ഉയര്‍ത്താന്‍ സാധിച്ചാല്‍ ഡീസലിന് ചെലവാക്കുന്ന പണത്തില്‍ പ്രതിവര്‍ഷം 77 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ആര്‍.ടി.സി. കണക്കൂട്ടുന്നത്. ഇത് നടപ്പില്‍ വരുത്തുന്നതിനായി ദിവസേന ഓരോ ബസുകളും പരിശോധിച്ച് ഇന്ധനത്തിന്റെ ഉപയോഗം വിലയിരുത്തുമെന്നാണ് സർക്കുലറിൽ വകുപ്പ് വിലയിരുത്തുന്നത്. ഇതിനെല്ലാം പുറമെ, ഡീസല്‍ ചോര്‍ച്ച, എയര്‍ ലീക്ക്, ബ്രേക്ക് ജാമിങ്, ക്ലെച്ച് സ്ലിപ്പിങ്, ട്രാഫിക് ബ്ലോക്ക് തുടങ്ങി ഡീസല്‍ ചെലവ് വര്‍ധിക്കുന്ന നിരവധി കാരണങ്ങളുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








