എട്ടിൻ്റെ പണിയായി കോടതി ഉത്തരവ്; എല്ലാം അടച്ചു പൂട്ടേണ്ടി വരുവോടേയ്
ബസുകളില്‍ പരസ്യം പതിക്കുന്നതിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ.എസ്.ആര്‍.ടി.സി. സുപ്രീംകോടതിയെ സമീപിച്ചു. ഒമ്പതിനായിരം കോടി രൂപയുടെ കടമുള്ളപ്പോഴും പൊതുസേവനം നടത്തുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് പ്രതിമാസം ഒന്നരക്കോടിയുടെ പരസ്യവരുമാനമാണ് ഹൈക്കോടതി ഉത്തരവുകാരണം നഷ്ടമാവുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേചെയ്യണമെന്നും കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നും അഡ്വ. ദീപക് പ്രകാശ് വഴി ഫയല്‍ചെയ്ത ഹര്‍ജിയില്‍ കെ.എസ്.ആര്‍.ടി.സി. ചൂണ്ടിക്കാട്ടി. ഹൈക്കോടതി സ്വമേധയാ കേസെടുത്താണ് പരസ്യംപാടില്ലെന്ന ഉത്തരവിറക്കിയത്. എന്നാല്‍, സ്വമേധയാ കേസെടുക്കുന്നതിനുമുമ്പ് ഇത് ചീഫ് ജസ്റ്റിസിന് മുന്നില്‍വെച്ചിട്ടില്ല. അതിനാല്‍ നടപടിക്രമം പാലിച്ചില്ല. ശബരിമല സര്‍വീസിന് അനുമതിയുള്ളത് കെ.എസ്.ആര്‍.ടി.സി.ക്ക് മാത്രമാണ്. പ്രതിദിനം ഒരുലക്ഷംവരെ തീര്‍ഥാടകരെത്തുന്ന ശബരിമലയിലെ സര്‍വീസിനായി 500 ബസുകള്‍ മാറ്റിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ശബരിമല സര്‍വീസുകളെയും ബാധിക്കും.

നിലക്കൽ കെഎസ്ആർടിസി സ്റ്റേഷൻ മുതൽ പമ്പ ത്രിവേണി വരെ 22.1 കിലോമീറ്ററാണുള്ളത്. ആദ്യത്തെ രണ്ടരകിലോമീറ്ററിന് 10 രൂപയാണ് മിനിമം ചാർജ് ഈടാക്കുന്നത്. നിലക്കൽ മുതൽ പമ്പ വരെ ഒമ്പത് ഫെയർ സ്റ്റേജുകളാണ് നിലവിലുള്ളത്. ഫെയർ സ്റ്റേജുകൾക്ക് കിലോമീറ്ററിന് ഒരു രൂപയാണ് കെഎസ്ആർടിസി ഈടാക്കാറുള്ളത്. ഒമ്പത് ഫെയർ സ്റ്റേജുകൾക്ക് ആകെ വരുന്ന 22 .1 കിലോമീറ്ററിൽ നിന്ന് മിനിമം ചാർജ് ഈടാക്കുന്ന ആദ്യത്തെ രണ്ടര കിലോമീറ്റർ ദൂരം കുറച്ചുള്ള (22.1 - 2.5 = 19.6 ) ദൂരത്തിനാണ് കിലോമീറ്ററിന് ഒരു രൂപ എന്ന നിരക്കിൽ ( 19.6 x 1.0 = 19.6 രൂപ) ചാർജ് ഈടാക്കുന്നത്.
ഇതടക്കം 29.6 അതായത് 30 രൂപയാണ് വരുന്നത്. ഈ മേഖല പൂർണമായും ഗാട്ട് ഏരിയയിൽ വരുന്നതിനാൽ നോർമൽ ചാർജായ 30 രൂപയുടെ 25 ശതമാനം ഗാട്ട് റോഡ് ഫെയർ ചാർജ് (G.O 37/2020) ആയി ഈടാക്കുന്നുണ്ട്. അതായത് 7.5 രൂപ. 30 (ഫെയർ ചാർജ്ജ്) + 7.5 രൂപ (ഗാട്ട് റോഡ് ഫെയർ ചാർജ്ജ് ) = 37.5 രൂപ നിയമപ്രകാരം റൗണ്ട് ചെയ്ത് 38 രൂപയാണ ആകെ ഫെയർ. ഈ തുകയുടെ 30 ശതമാനം തുകയാണ് ഫെസ്റ്റിവൽ ഫെയർ ആയി ഈടാക്കുന്നത്.
അതായത് 38 x 30 % = Rs 11.40 ഇത് കൂടി ചേർത്താൽ ആകെ ഫെയർ 49.4 ലോഫ്ലോർ നോൺ എ.സി ബസിന്റെ റൗണ്ടിങ് നിയമം ഇനം B&F പ്രകാരം ടിക്കറ്റ് ചാർജ് 50 രൂപയും കൂടാതെ സെസ് ഇനത്തിൽ 3 രൂപയും ചേർത്ത് 53 രൂപയാണ് യഥാർഥത്തിൽ യാത്രക്കാരിൽ നിന്ന് ഈടാക്കേണ്ടിയിരുന്നത്. എന്നാൽ ഈ നിരക്കിൽ നിന്ന് മൂന്നു രൂപയോളം കുറച്ചു കൊണ്ടാണ് 50 രൂപ നിരക്കിൽ കെഎസ്ആർടിസി നിലവിൽ സർവീസ് നടത്തുന്നത്.
സ്വമേധയാ വിഷയങ്ങളില്‍ കോടതികള്‍ ഇടപെടുന്നതിനെ സ്വാഗതംചെയ്യുന്നു. അതുപക്ഷേ, നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം. കേരള മോട്ടോര്‍ വാഹനച്ചട്ടപ്രകാരം ആവശ്യമായ അനുമതികള്‍ നേടിയാണ് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുന്നത്. ഹൈക്കോടതി ഉത്തരവിന്റെയും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് 545 ബസുകളില്‍ പരസ്യം പതിച്ചത്. എന്നാല്‍, ഹൈക്കോടതി ഉത്തരവുപ്രകാരം പരസ്യവരുമാനം ഇല്ലാതാവുമെന്നും ഹര്‍ജിയില്‍ പറഞ്ഞു.
ട്രാൻസ്‌പോർട്ട് യൂട്ടിലിറ്റി അനുസരിച്ച് 2021 നവംബർ 29 ന് തിരുവനന്തപുരത്ത് ആരംഭിച്ചതിന് ശേഷം ആദ്യമായി ഈ വർഷംകെഎസ്ആർടിസിക്ക് ഈ സർവീസിൽ നിന്ന് ഏകദേശം 40 ലക്ഷം രൂപ പ്രതിമാസ ലാഭം സമാഹരിക്കാനായെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിലവിൽ ഡീസൽ ബസുകളുടെ ചെലവ് കിലോമീറ്റർ 74 രൂപ ആണ്. അങ്ങൻെ വരുമ്പോൾ വരുമാനം 35 രൂപ മാത്രമാകും. ഇലക്ട്രിക് ബസുകൾ പുതിയ കെഎസ്ആർടിസി-സ്വിഫ്റ്റ് പ്ലാറ്റ്ഫോമിന് കീഴിൽ വരുന്നതിനാൽ, ശമ്പളച്ചെലവ് കെഎസ്ആർടിസി ജീവനക്കാരേക്കാൾ 12 ലക്ഷം രൂപ കുറവാണ്.
സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ പ്രധാനമായും സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, ഷോപ്പിംഗ് സെന്ററുകൾ, നഗരത്തിലെ മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നതിനാൽ സ്ഥിരം യാത്രക്കാരുണ്ടെന്നതിനാൽ വരുമാനത്തിന് ഇടിവൊന്നും ഉണ്ടാവാനും സാധ്യതയില്ല. ഇതോടൊപ്പം തന്നെ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. തുടക്കത്തിൽ സിറ്റി സർക്കുലർ ബസുകളിൽ (ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ (JNNURM ഡീസൽ ബസുകൾ) ദിവസേന 4,000 യാത്രക്കാർ ഉണ്ടായിരുന്നെങ്കിൽ, ഇപ്പോൾ അത് 34,000 ആയി ഉയർന്നു. ഈ സാമ്പത്തിക കാലയളവിൽ 50,000 യാത്രക്കാരെ കൈവരിക്കാനാണ് കെഎസ്ആർടി ഇപ്പോൾ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








