സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്‌സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അവസരമൊരുങ്ങിയിരുന്നു. 'ശക്തി' പദ്ധതിക്ക് കീഴില്‍ സൗജന്യ യാത്രാ ആനുകൂല്യം നേടാന്‍ ആധാര്‍ കാര്‍ഡ് കണ്ടക്ടറെ കാണിച്ചാല്‍ മതി. ദിവസവും നൂറുകണക്കിന് സ്ത്രീകളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര സൗകര്യം ഉപയോഗപ്പെടുത്തുന്നത്.

തമിഴ്‌നാട്ടിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കിയത്. ഇരുസംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും ഇപ്പോള്‍ വളരെ കൂടുതലാണ്. സൗജന്യ യാത്രയുള്ള ബസുകളില്‍ സീറ്റിനായി സ്ത്രീകള്‍ അടികൂടുന്ന സംഭവങ്ങളും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ബസുകളില്‍ സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രമാണ്. അവരുടെ കൂടെയുള്ള സാധനങ്ങള്‍ക്ക് ഇല്ല. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു കെഎസ്ആര്‍ടിസി ബസില്‍ നടന്ന രസകരമായ സംഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.

free ticket for grandmother and grand daughter lovebirds ticket

കഴിഞ്ഞ ദിവസം തങ്ങളുടെ വളര്‍ത്തു പക്ഷികളുമായി കെഎസ്ആര്‍ടിസി ബസില്‍ കയറിയ മുത്തശ്ശിക്കും കൊച്ചുമകള്‍ക്കും കണ്ടക്ടര്‍ ഫ്രീ ടിക്കറ്റ് നല്‍കി. എന്നാല്‍ പക്ഷികളെ ഫ്രീയായി കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ ടിക്കറ്റ് മുറിച്ചു. നാല് പക്ഷികള്‍ക്ക് ചേര്‍ത്ത് 444 രൂപയാണ് കണ്ടക്ടര്‍ വാങ്ങിയത്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

കഴിഞ്ഞ ദിവസം രാവിലെയാണ് മുത്തശ്ശിയും ചെറുമകളും ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. പല വീടുകളിലും കാണപ്പെടുന്ന ഒരു അലങ്കാര പക്ഷിയാണ് 'ലൗ ബേര്‍ഡ്‌സ്'. കാറിലും മറ്റും യാത്ര ചെയ്യുമ്പോള്‍ നമ്മുടെ വളര്‍ത്തുപക്ഷികളെ കൂടെ കൂട്ടുന്നതിന് തടസ്സമൊന്നുമില്ല. അതിന് അധികം ചെലവും വരില്ല. ഇവിടെ മുത്തശ്ശിയും കൊച്ചുമകളും യാത്ര പുറപ്പെട്ടപ്പോള്‍ തങ്ങളുടെ ലൗ ബേര്‍ഡ്‌സുകളെയും ഒരു നീല നിറത്തിലുള്ള കൂട്ടിലാക്കി കൂടെക്കൂട്ടി.

ബസില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സീറ്റിലിരുന്ന ഈ അമ്മൂമ്മയും കൊച്ചുമകളും തങ്ങള്‍ക്കിടയിലെ സീറ്റില്‍ ലൗ ബേര്‍ഡ്‌സിന്റെ കൂട് വെച്ചു. ഉള്ളില്‍ 4 ലൗ ബേര്‍ഡ്‌സ് ഉണ്ടെങ്കിലും അത്ര വലിയ കൂടൊന്നുമായിരുന്നില്ല. അവരില്‍ ഒരാള്‍ക്ക് മടിയില്‍ വെക്കാനേ ഉണ്ടായിരുന്നുള്ളൂ. ബസില്‍ കയറിയ ഇരുവര്‍ക്കും ആധാര്‍ കാര്‍ഡ് കാണിച്ചതോടെ ശക്തി യോജന പ്രകാരം സൗജന്യ ടിക്കറ്റ് ലഭിച്ചു. എന്നാല്‍ ലൗ ബേര്‍ഡ്‌സിന് ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടര്‍ പറഞ്ഞു.

പക്ഷി ഒന്നിന് 111 രൂപ നല്‍കണമെന്നായി കണ്ടക്ടറുടെ പക്ഷം. ആകെ 444 രൂപയാണ് ടിക്കറ്റ് ചാര്‍ജ് വന്നത്. എന്തിനാണ് ടിക്കറ്റ് എന്ന് ചോദിച്ചപ്പോള്‍ പക്ഷികള്‍ക്കും മറ്റും ടിക്കറ്റ് നിര്‍ബന്ധമാണെന്ന് കണ്ടക്ടര്‍ പറഞ്ഞു. പക്ഷികള്‍ക്ക് ഹാഫ് ടിക്കറ്റാണ് നല്‍കിയത്.
ബസിലുണ്ടായിരുന്ന ഒരാള്‍ ലൗ ബേര്‍ഡ്‌സിന് നല്‍കിയ ടിക്കറ്റിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാണ്.

കണ്ടക്ടര്‍ ഇങ്ങനെ ലൗ ബേര്‍ഡ്‌സിന് ടിക്കറ്റ് മുറിച്ച് നല്‍കാന്‍ കാരണമുണ്ട്. കോഴികളെ അടക്കം ബസില്‍ കയറ്റിയതിന് ടിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകാറുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഒരു കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ പക്ഷികളുമായി യാത്ര ചെയ്തയാള്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത സ്‌റ്റോപ്പില്‍ നിന്ന് ചെക്കര്‍ കയറിയപ്പോള്‍ പക്ഷികള്‍ക്ക് ടിക്കറ്റ് നല്‍കാത്തതിന് കണ്ടക്ടര്‍ക്ക് പിഴയിട്ടിരുന്നു.

ഈ ഒരു സാഹചര്യം ഒഴിവാക്കാനായിരിക്കും മുത്തശ്ശിക്കും കൊച്ചുമകള്‍ക്കുമൊപ്പം കൊണ്ടുവന്ന ലൗ ബേര്‍ഡ്‌സിനും കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കിയത്. കര്‍ണാടക ആര്‍ടിസി ചട്ടപ്രകാരം യാത്രക്കാര്‍ കൊണ്ടുവരുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ടിക്കറ്റ് നല്‍കണം. ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ യാത്രക്കാരനോട്് ടിക്കറ്റ് നിരക്കിന്റെ 10% പിഴ ഈടാക്കാനും കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കാനും വകുപ്പുണ്ട്. കര്‍ണാടക ആര്‍ടിസി ബസുകള്‍ കേരളത്തിലേക്കും നിരവധി സര്‍വീസുകള്‍ നടത്തുന്നുണ്ട്.

അതുപോലെ തന്നെ നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസിയും ഇത്തരം വളര്‍ത്തുപക്ഷികളെ കയറ്റിയാല്‍ ടിക്കറ്റ് ഈടാക്കാറുണ്ട്. അതുകൊണ്ട് വീട്ടിലെ വളര്‍ത്തുപക്ഷികളെയും കൊണ്ട് യാത്ര ചെയ്യുന്നവര്‍ ഇക്കാര്യം മനസ്സില്‍ വെക്കുന്നത് നന്നാകും. ടിക്കറ്റ് എടുക്കാതിരുന്നാല്‍ ചെക്കര്‍മാര്‍ കയറുമ്പോള്‍ കണ്ടക്ടര്‍ക്കും യാത്രക്കാരനും 'പണി' കിട്ടുമെന്ന് ഓര്‍മ വേണം. ഇത്തരത്തില്‍ ലൗ ബേര്‍ഡ്‌സിനെ വളര്‍ത്തുന്ന സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.

Source: TV9 Kannada

More from DriveSpark

Article Published On: Thursday, March 28, 2024, 13:30 [IST]
English summary
Ksrtc bus conductor takes rs 444 ticket charge for 4 love birds pics went viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X