2K കിഡ്സ് റോഡിൽ തുള്ളി... വഴിയേ പോയ ആനവണ്ടി നിർത്തി ഡ്രൈവർ നിന്നുതുളളി; ഏത് മൂഡ്... പൊളി മൂഡ്
ടൂർ പോകാനും ട്രിപ്പടിക്കാനും താൽപ്പര്യമില്ലാത്തവരായി ആരും തന്നെ കാണില്ല. ചിലർക്ക് ഒറ്റയ്ക്ക് പോകാനായിരിക്കും താൽപ്പര്യമെങ്കിൽ കൂടുതൽ പേർക്കും എല്ലാവരേയും കൂടെ കൂട്ടി യാത്ര ചെയ്യാനായിരിക്കും ഇഷ്ടം. ജീവിതത്തിലെ ആദ്യത്തെ വിനോദയാത്ര പലപ്പോഴും സ്കൂളിൽ നിന്നോ കോളേജിൽ നിന്നോ ആയിരിക്കും. പക്ഷേ ഇന്നത്തെ കാലത്ത് 2k കിഡ്സ് ഒക്കെ പിറന്ന വീഴുമ്പോൾ തന്നെ മാതാപിതാക്കളുടെ കൂടെ വിദേശയാത്രകളും റോഡ് ട്രിപ്പുകളും പോകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണുന്നതാണല്ലോ. ഇപ്പോൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത് ഒരു തുളളൽ വീഡിയോ ആണ്. ആരാണെന്നും എന്താണെന്നും അറിയാൻ വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുതേ. നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കാര്യത്തിൽ ഉറപ്പാണ്.
വീഡിയോ തുടക്കത്തിൽ കാണുന്നത് ഒരു ടൂറിസ്റ്റ് ബസിൻ്റെ മുന്നിൽ യാത്രക്കാർ പാട്ട് ഇട്ട് തുളളുന്നതാണ് എന്നാൽ, ഇതൊക്കെ സാധാരണമാണല്ലോ എന്ന് വിചാരിക്കുമ്പോഴാണ് ക്യാമറ റോഡിൻ്റെ മറുവശത്തേക്ക് നീങ്ങുന്നത്. അവിടെ ഒരു കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരിക്കുകയാണ്. ആളുകളെ കയറ്റാന വേണ്ടിയാണെന്ന് കരുതിയെങ്കിൽ തെറ്റി മക്കളേ. അതിലെ യാത്രക്കാരും ബസിലെ പാട്ടിനനുസരിച്ച് തുളളുകയാണ്. എന്നാൽ ക്യാമറ ബസിൻ്റെ മുന്നിലേക്ക് നീക്കുമ്പോളാണ് ട്വിസ്റ്റ്. ആനവണ്ടിയുടെ ഡ്രൈവർ എഴുന്നേറ്റ് നിന്ന് തുളളുകയാണ്. എന്താ ഒരു വൈബ്.

കേരളത്തിലെ ആനവണ്ടി ഡ്രൈവർമാരെല്ലാം ഒരേ പൊളിയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. വകുപ്പ് വലിയ നഷ്ടത്തിലാണ് ശമ്പളം മുടങ്ങുന്നു എന്ന് വാർത്തകൾ വരുന്നുണ്ട് എങ്കിലും ഇന്നും മലയാളികൾക്ക് ആനവണ്ടി ഒരു വികാരം തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ബസുകളുടെ മൈലേജ് വർധിപ്പിക്കുന്നത് വഴി 77 കോടി രൂപ ലാഭിക്കാൻ സാധിക്കുമെന്നാണ് മന്ത്രി പറയുന്നത്.
ബസിന്റെ ഇന്ധനക്ഷമത 4.30 കിലോമീറ്ററായി ഉയര്‍ത്താന്‍ സാധിച്ചാല്‍ ഡീസലിന് ചെലവാക്കുന്ന പണത്തില്‍ പ്രതിവര്‍ഷം 77 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ആര്‍.ടി.സി. കണക്കൂട്ടുന്നത്. ഇത് നടപ്പില്‍ വരുത്തുന്നതിനായി ദിവസേന ഓരോ ബസുകളും പരിശോധിച്ച് ഇന്ധനത്തിന്റെ ഉപയോഗം വിലയിരുത്തുമെന്നാണ് സർക്കുലറിൽ വകുപ്പ് വിലയിരുത്തുന്നത്.
ഇതിനെല്ലാം പുറമെ, ഡീസല്‍ ചോര്‍ച്ച, എയര്‍ ലീക്ക്, ബ്രേക്ക് ജാമിങ്, ക്ലെച്ച് സ്ലിപ്പിങ്, ട്രാഫിക് ബ്ലോക്ക് തുടങ്ങി ഡീസല്‍ ചെലവ് വര്‍ധിക്കുന്ന നിരവധി കാരണങ്ങളുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. നല്ല ബസുകളും മികച്ച റോഡുകളുമുണ്ടെങ്കില്‍ മാത്രമേ ഇന്ധനം ലാഭിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് ഡ്രൈവർമാരുടെ ഇതിലുള്ള പ്രതികരണം.
ഇലക്ട്രിക് ബസുകളെ മാൻഡ്രേക്ക് ഇഫക്ട് പിടിവിടാതെ തുടരുകയാണ്. കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളുടെ ടയറുകൾ കൂട്ടത്തോടെ കേടാകുന്നു എന്നതാണ് പുതിയ പ്രശ്നം. ടയറുകൾ റീട്രെഡിങ്ങ് ചെയ്തതിൽ വന്ന പിഴവാണ് ഇത്തരത്തിൽ കൂട്ടത്തോടെ ടയറുകൾ കേടാകുന്നതിൻ്റെ കാരണം എന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. ടയറുകൾ റീട്രെഡ് ചെയ്യുന്നതിന് വേണ്ടിയുളള സാധനസാമഗ്രികൾ വാങ്ങിയതിലുണ്ടായ പാളിച്ചയാണ് ടയറിന്റെ കട്ട ഇളകുന്നതിന് കാരണമെന്ന് സംശയിക്കുന്നു.

ചെറിയ ടയർ, റീട്രെഡ് ചെയ്യുന്നതിൽ പരിചയമില്ലാത്തതും സാങ്കേതിക തകരാറാകാനും സാധ്യതയുണ്ട്. ഒരു ഡീസൽ ബസുകൾ പോലുമില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിത നഗരമാക്കി തലസ്ഥാനത്തെ മാറ്റുക എന്നതായിരുന്നു ഇലക്ട്രിക ബസുകൾ അവതരിപ്പിച്ചതിൻ്റെ ലക്ഷ്യം.കൂടുതൽ ചിലവ് ചുരുക്കാൻ കെഎസ്ആർടിസി സിഎൻജിയിലേക്കും മാറാൻ പദ്ധതിയിട്ടിരുന്നു. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








