ലൈഫ് ടൈം പെർമിറ്റ് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം; കാലപരിധി നീട്ടുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ

കാലപ്പഴക്കംമൂലം സൂപ്പര്‍ ക്ലാസ് സര്‍വീസ് നടത്താനുള്ള അനുമതി ഉടന്‍ റദ്ദാകാന്‍ പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് ഒരുകൊല്ലംകൂടി ആയുസ്സ് നീട്ടിനല്‍കി.

ലൈഫ് ടൈം പെർമിറ്റ് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം; കാലപരിധി നീട്ടുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ

കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, പ്രീമിയം എ.സി. വിഭാഗത്തിലുള്ള സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ അനുവദനീയ കാലപരിധി ഒന്‍പതുവര്‍ഷമാണ്.

ലൈഫ് ടൈം പെർമിറ്റ് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം; കാലപരിധി നീട്ടുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ

അഞ്ചുവര്‍ഷമായിരുന്ന കാലപരിധി രണ്ടുതവണ നീട്ടിയാണ് ഒന്‍പതുവര്‍ഷമാക്കിയത്. പുതിയ ഉത്തരവോടെ പത്തുവര്‍ഷംവരെ കാലപ്പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചര്‍മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ക്ക് സര്‍വീസ് നടത്താനാകും.

ലൈഫ് ടൈം പെർമിറ്റ് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം; കാലപരിധി നീട്ടുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ

അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ്സുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്നാണ് ചട്ടം. ടോമിന്‍ ജെ.തച്ചങ്കരി എം.ഡി. ആയിരുന്നപ്പോള്‍ കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ഈ ചട്ടം ഇളവുചെയ്ത് ഏഴുവര്‍ഷമാക്കി ഉയര്‍ത്തിയിരുന്നു. പെര്‍മിറ്റ് കാലാവധി ഒന്‍പതുവര്‍ഷമാക്കി ഉയര്‍ത്തണമെന്ന് അന്ന് കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിച്ചു.

ലൈഫ് ടൈം പെർമിറ്റ് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം; കാലപരിധി നീട്ടുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ

ഏഴുവര്‍ഷ കാലപരിധി അവസാനിച്ച് പെര്‍മിറ്റ് റദ്ദാകുമെന്നുവന്നപ്പോള്‍ ഒന്‍പതുവര്‍ഷമാക്കിനല്‍കി. ഇപ്പോള്‍ ഒരുവര്‍ഷംകൂടി ആയുസ്സ് നീട്ടിക്കിട്ടിയ സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ പുതിയ ബസ്സുകള്‍ ഇപ്പോഴെങ്കിലും വാങ്ങണം. പുതിയ ബസ്സുകള്‍ ബോഡിചെയ്ത് നിരത്തിലിറക്കാന്‍ ചുരുങ്ങിയത് ആറുമാസമെടുക്കും. നിലവില്‍ പുതിയ ബസ്സുകള്‍ വാങ്ങുന്നതിനുള്ള ഒരു നീക്കവും കെ.എസ്.ആര്‍.ടി.സി. നടത്തിയിട്ടില്ല.

ലൈഫ് ടൈം പെർമിറ്റ് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം; കാലപരിധി നീട്ടുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ

എന്നാല്‍ കെ-സ്വിഫ്റ്റിനുവേണ്ടി 400 ബസ്സുകള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബറില്‍ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്ന 159 സൂപ്പര്‍ക്ലാസ് ബസ്സുകളാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. നാലുമാസംമാത്രം കാലാവധി ബാക്കിയുള്ള 413 ബസ്സുകളുമുണ്ട്. ഇവയ്‌ക്കെല്ലാം ഇനി ഒരുവര്‍ഷംകൂടി സൂപ്പര്‍ക്ലാസ് സര്‍വീസ് നടത്താനാകും.

ലൈഫ് ടൈം പെർമിറ്റ് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം; കാലപരിധി നീട്ടുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ

കെ.എസ്.ആർ.ടിസിയുടെ രീതികൾ ഒക്കെ പണ്ടേ വ്യത്യസ്തമാണല്ലോ. എത്ര മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിയാലും എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല്ല എന്ന മട്ടാണ്. ഇപ്പോൾ പുതിയ ബസ് വാങ്ങാൻ കഴിയില്ല, അത് കൊണ്ട് കാലാവധി അങ്ങ് നീട്ടി കൊടുക്കും. എത്ര സിംപിൾ കാര്യം.

ലൈഫ് ടൈം പെർമിറ്റ് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം; കാലപരിധി നീട്ടുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ

ശരിയായ സമയത്ത് ശരിയായ രീതിയിൽ ബസുകൾ മെയിൻ്റെയിൻ ചെയ്യാതെ എങ്ങനെ റോഡിൽ ഇറക്കാൻ കഴിയും. വെറുതേ പെർമിറ്റ് അങ്ങ് നീട്ടി കൊടുത്താ മാത്രം മതിയോ.അഞ്ച് വർഷം എന്നുളളത് തള്ളി തളളി ഇപ്പോൾ 10 വർഷം ആക്കി. അല്ലെങ്കിൽ തന്നെ കെഎസ്ആർടിസി മൊത്തം നഷ്ടത്തിലും, എന്നും ഇടിയും അപകടവും മാത്രമേ ഉളളു എന്നാണ് അരോപണവും അപവാദവും. എന്തിനാണ് പ്രതിപക്ഷത്തിനും ജനങ്ങൾക്കും പറഞ്ഞ് ചിരിക്കാനായി ഇങ്ങനെ ഓരോ പരിഷ്ക്കാരങ്ങൾ കൊണ്ടു വരുന്നത്.

ലൈഫ് ടൈം പെർമിറ്റ് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം; കാലപരിധി നീട്ടുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ

നാല് ശതമാനം പലിശ നിരക്കിൽ കിഫ്ബിയിൽ നിന്നും വായ്പ എടുത്താണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. വായ്പ തിരിച്ചടവിൽ 2 വർഷത്തെ മൊറട്ടോറിയം ഉള്ളതിനാൽ പ്രവർത്തന ചിലവിൽ ​ഗണ്യമായ കുറവും ലഭിക്കുന്നു. വില കൂടുതലാണെങ്കിലും ഇ-ബസുകൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രവർത്തന ചിലവിൽ ഉണ്ടാകുന്ന വൻ കുറവ് കോർപ്പറേഷന് ആശ്വാസമേകുന്ന കാര്യമാണ്.

More from DriveSpark

Article Published On: Friday, November 11, 2022, 12:11 [IST]
English summary
Ksrtc bus super class extended permit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X