ഹലോ മന്ത്രി സാറേ...ജനങ്ങൾ ഇവരെ കണ്ടാണോ ഡ്രൈവിംഗ് പടിക്കേണ്ടത്? കണ്ണൂരിൽ കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസുകൾ

നാട്ടിൽ നടക്കുന്ന ഒട്ടു മിക്ക റോഡ് അപകടങ്ങളിലും 30 ശതമാനത്തിൽ എങ്കിലും കെഎസ്ആർടിസി ബസുകൾ ഉൾപ്പെടാറുണ്ട്, പലപ്പോഴും ഹോൺ അടിച്ച് പാഞ്ഞടുക്കുന്ന കെഎസ്ആർടിസി ബസുകൾ കാണുമ്പോഴേ ആളുകൾ ഭയന്ന് നിയന്ത്രണം തെറ്റി വീഴാറുമുണ്ട്. റൂട്ട് സർവ്വീസ് ഓടി തീർക്കുന്നതിനിടയിൽ മറ്റ് ചെറു വാഹനങ്ങളെ പെട്ടെന്ന് ശ്രദ്ധിച്ചില്ലെന്നു വരാം, എന്നാൽ അതേ വലിപ്പമുള്ള മറ്റൊരു കെഎസ്ആർടിസി ബസിനെ കണ്ടില്ല എങ്കിൽ പിന്നെ എന്നാ പറയാനാ? നേർക്കു നേർ ഇടിച്ചു കയറുക തന്നെ. അതേന്നെ കെഎസ്ആർടിസി ബസുകൾ തമ്മിലിടിച്ച് അപകടം.

തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടമുണ്ടാവുന്നത്. കണ്ണൂര്‍, പേരാവൂര്‍ കല്ലേരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി.ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. എന്നാൽ അപകടത്തിൽ ജീവഹാനിയോ ഗുരുതരമായ പരിക്കുകളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

രണ്ട് ബസുകളിലുമായി ഉണ്ടായിരുന്ന ഏകദേശം 34 -ഓളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. പേരാവൂർ താലൂക്ക് ആശുപത്രിയിലാണ് കൂടുതൽ പേരേയും അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ആരൂടെയും നില ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഒരു ബസിലെ ഡ്രൈവറിന് മാത്രം അല്പം സാരമായി പരിക്കേറ്റിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്.

ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി അല്‍പസമയത്തിനുള്ളില്‍ തന്നെ ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തുകയും പരിക്കേറ്റ ആളുകളെ ബസില്‍ നിന്ന് പുറത്ത് എത്തിച്ച് പേരാവൂര്‍, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്തിക്കുകയും ചെയ്തിരുന്നു. താരതമ്യേന വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലുള്ളത്.

രണ്ട് വാഹനങ്ങൾക്ക് അത്ര വിശാലമായി ഓടിപ്പോവാൻ ഇവിടെ കഴിയില്ല, അതോടൊപ്പം കാര്യമായി മഴയും പെയ്യുന്നുണ്ടായിരുന്നു. ഈ മഴ കാരണം ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട് എന്ന് നമുക്ക് വീഡിയോയിൽ കാണാം.

ഇതാണ് കണ്ണൂരിൽ നടന്ന സംഭവത്തിന്റെ ഒരു രത്നചുരുക്കം, എന്നാൽ ഈ വീഡിയോ ക്ലിപ്പിൽ തന്നെ ഇരു ബസുകളും കാര്യമായ വീതിയില്ലാത്ത ആ റോഡിലൂടെ അത്യാവശം നല്ല വേഗത്തിലാണ് കടന്നു പോവുന്നത് എന്ന് മനസിലാക്കാം. സാധാരണ ജനങ്ങൾക്ക് എതിരെ ഹെൽമെറ്റ് ഇല്ല, സീറ്റ് ബെൽറ്റ് ഇല്ല, ലെയിൻ ക്രോസ്ചെയ്തു എന്നിങ്ങനെ എല്ലാം ചൂണ്ടിക്കാട്ടി പിഴയും മറ്റ് നിയമ നടപടികളും കർശനമായി സ്വീകരിക്കുമ്പോൾ സർക്കാരിന്റെ സ്വന്തം കെഎസ്ആർടിസിയിലെ ഡ്രൈവർമാരെ ആര് മര്യാദ പഠിപ്പിക്കും?

ഇവിടെ ശരിക്കും ഇരു ബസുകളിലേയും ഡ്രൈവർമാരുടെ അശ്രദ്ധയും വാഹനത്തിന്റെ വേഗതയുമാണ് ഈ അപകടത്തിന് പിന്നിൽ, അതിനാൽ പൊതു ജനങ്ങളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനൊപ്പം പ്രബുദ്ധരായി ഈ കെഎസ്ആർടിസി ആശാന്മാരേയും ഒന്നു കൂടെ അഭ്യസിപ്പിക്കുന്നത് നന്നായിരിക്കും എന്നാണ് ഞങ്ങളുടെ അഭിപ്രായം. ജനങ്ങൾക്ക് ഡ്രൈവിംഗ് ടെസ്റ്റിൽ പാരലൽ പാർക്കിംഗും കയറ്റത്തിൽ വാഹനം ഹാഫ് ക്ലച്ചിൽ എടുക്കുന്നതും എല്ലാം ടെസ്റ്റ് ചെയ്ത് നോക്കണം എന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.

എന്നാൽ അതുപോലെ തന്നെ ഈ കെഎസ്ആർടിസി ഡ്രൈവർമാരെ എങ്ങനെ ഒരു നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും ഹൈവേകളിലും എല്ലാം വാഹനം ഓടിക്കണം എന്ന് ഒന്നു പരിശീലിപ്പിക്കുന്നത് നല്ലതാണ്. അത് അങ്ങ് പറഞ്ഞതുപോലെ ഡ്രൈവിംഗ് അറിയാത്തവർ വെറുതെ ലൈസൻസും വാങ്ങി വഴിയിൽ ഇറങ്ങി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും എന്നതു പോലെ തന്നെയാണ് റോഡ് സാഹചര്യങ്ങൾ നോക്കി വിവേകത്തോടെ ഓടിക്കാൻ കഴിയാത്ത ഒരു ഡ്രൈവറിന് ബസ് കൊടുത്ത് വിടുമ്പോഴും സംഭവിക്കുക.

More from DriveSpark

Article Published On: Tuesday, December 3, 2024, 8:30 [IST]
English summary
Ksrtc buses collides face to face in kannur
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X