വെറും നൂറു രൂപ മുടക്കിൽ തിരുവനന്തപുരം ചുറ്റിക്കാണാം; വേറിട്ട അനുഭവവുമായി കെഎസ്ആർടിസി
തലക്കെട്ട് ചുമ്മാ ബഡായി അല്ല കേട്ടോ, വെറും നൂറു രൂപ നിരക്കിൽ ഇപ്പോൾ നമുക്ക് ശ്രീ പത്മനാഭന്റെ നാട് ചുറ്റിയടിച്ചു വരാം, അതും വേറിട്ട കാഴ്ച്ചകളോടെ. നമ്മുടെ കെഎസ്ആർടിസി സ്മാർട്ട് സിറ്റിയുമായി ചേർന്ന് അവതരിപ്പിച്ചിരിക്കുന്ന സിറ്റി റൈഡ് ബസുകളാണ് ഈ പുത്തൻ അനുഭവം വാഗ്ദാനം ചെയ്യുന്നത്.
നഗത്തിൽ കിഴക്കേക്കോട്ടയിൽ നിന്ന് ആരംഭിച്ച് പാളയം, സ്റ്റാച്ചു, കവടിയാർ, ശംഖുമുഖം, ലുലുമാൾ, ഈഞ്ചക്കൽ, അട്ടക്കുളങ്ങര വഴി വീണ്ടും ബസ് കിഴക്കേക്കോട്ടയിൽ എത്തിച്ചേരും. ഈ പോവും വഴി സെക്രട്ടേറിയേറ്റ്, കവടിയാർ കൊട്ടാരം, സ്റ്റേഡിയം, മ്യൂസിയം തുടങ്ങി തലസ്ഥാന നഗരിയുടെ എല്ലാ മർമ്മ പ്രധാനമായ സ്ഥലങ്ങളും കണ്ടു വരാനുള്ള അവസരമാണ് ഇത് നൽകുന്നത്.

വെറു നൂറു രൂപ ടിക്കറ്റ് നിരക്കിൽ 45 കിലോമീറ്റർ ദൂരവും രണ്ട് മണിക്കൂർ ദൈർഘ്യവുമുള്ളതാണ് ഈ യാത്ര. നിലവിൽ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളാണ് ഈ സർവ്വീസ് നടത്തി വരുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന സർവ്വീസ് രാത്ര ഏഴു മണിയുടെ ട്രിപ്പോടെ അവസാനിക്കും.
ഇടയ്ക്ക് ഉച്ച സമയത്ത് കുറച്ച് മണിക്കൂർ ഈ സർവ്വീസ് ഉണ്ടായിരിക്കുന്നത് അല്ല. 65 പേരുടെ സീറ്റിംഗ് കപ്പാസിറ്റിയുമായി വരുന്ന സ്വിച്ച് മൊബിലിറ്റിയുടെ EIV 22 എന്ന മോഡൽ ബസുകളാണ് റൂട്ടിൽ പ്രവർത്തിക്കുന്നത്. 231 kWh ബാറ്ററി പായ്ക്കുമായിട്ടാണ് ബസ് എത്തുന്നത്, ഫുൾ ചാർജിൽ 250 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്.
എന്നാൽ റിയർ വേൾഡ് സാഹചര്യങ്ങളിൽ 200 കിലോമീറ്ററോളം റേഞ്ച് ലഭിക്കുന്നുണ്ട് എന്നാണ് ഡ്രൈവർമാർ വ്യക്തമാക്കിയത്. വെറും 1.5 മുതൽ 3.0 മണിക്കൂറിനുള്ളിൽ ഇത് ഫുൾ ചാർജ് ചെയ്യാൻ കഴിയും എന്നതാണ് ഈ ഇവി ബസിന്റെ മറ്റൊരു മികവ്. 235 kW മാക്സ് പവറും 3100 Nm പീക്ക് torque ഉം വാഹനം പുറപ്പെടുവിക്കുന്നു.


Click it and Unblock the Notifications








