കെഎസ്ആർടിസി ബസപകടങ്ങൾ പഠിക്കാൻ സമിതി, ഡ്രൈവറുടെ പിഴവ് ആണെങ്കിൽ പണി തെറിക്കുമെന്ന് ഉറപ്പ്
കേരളത്തിൽ കെഎസ്ആർടിസി ബസുകൾ ചില സ്ഥലങ്ങളിൽ അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. അത് കൊണ്ട് തന്നെ മാന്യമായി ഓടിക്കുന്ന ഡ്രൈവർമാർക്ക് കൂടെ അത് ചീത്തപേര് ഉണ്ടാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കെഎസ്ആർടിസി ബസുകളുടെ അപകടകങ്ങളെ കുറിച്ച് പഠിക്കാൻ ഡിപ്പാ തലത്തിൽ ഒരു സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഡ്രൈവറുടെ പിഴവ് മൂലമാണ് അപകടം ഉണ്ടാകുന്നതെങ്കിൽ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെ കര്‍ശന നടപടിയുണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അതോടൊപ്പം തന്നെ സാങ്കേതികതകരാറ് മൂലമാണ് അപകടമുണ്ടായതെങ്കിൽ മെക്കാനിക്കല്‍ ജീവനക്കാര്‍ക്കെതിരേയും നടപടിയുണ്ടാകും. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവരെല്ലാം സുരക്ഷിത ഡ്രൈവിങ്ങിനുളള പരിശീലനം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം കളത്തിപ്പടിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഡ്രൈവറിനെ പിരിച്ചു വിട്ടിരുന്നു.

കെഎസ്ആർടിസിയെ സംബന്ധിച്ചുളള മറ്റ് വാർത്തകൾ നോക്കുകയാണെങ്കിൽ കെഎസ്ആർടിസി പുതിയ ഡ്രൈവിങ്ങ് സ്കൂളുകൾ ആരംഭിക്കുകയാണ്. തുടക്കത്തിൽ ഹെവി വാഹനങ്ങൾ മാത്രമായിരിക്കും പഠിപ്പിക്കു. അതിന് ശേഷം ക്രമേണ കാറും ബൈക്കും ആരംഭിക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച് 22 പേരെ തെരഞ്ഞെടുക്കുകയും 22 ബസുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാൻ പോകുന്നത്.

ക്ലാസ് റൂം, പരിശീലനഹാള്‍, വാഹനങ്ങള്‍, മൈതാനം, ഓഫീസ്, പാര്‍ക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയെല്ലാം തയ്യാറാക്കുന്നതിന് വേണ്ടി കെഎസ്ആർടിസിക്ക് ഗതാഗത വകുപ്പിൻ്റെ നിർദേശം ലഭിച്ചിരുന്നു. പരീശീലന ഹാളിലേക്ക് വേണ്ട യന്ത്രസാമഗ്രികള്‍ സെന്‍ട്രല്‍, റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് മേധാവികളാണ് ഒരുക്കേണ്ടതെന്നും ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ടെസ്റ്റിനുളള മൈതാനം ഒരുക്കാൻ കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകൾ വിസമ്മതിച്ചതോടെയാണ് കെഎസ്ആർടിസിയുമായി കൈകോർത്ത് പുതിയ സംരംഭം ആരംഭിക്കുന്നത്.
ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണനയിലുണ്ട് എന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞത്. അതോടൊപ്പം തന്നെ സാധാരണക്കാർക്ക് ഇപ്പോൾ വഹിക്കേണ്ടി വരുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കുവാൻ സാധിക്കുന്ന നിലയിൽ കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിാൻ കെഎസ്ആർടിസി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കൂടുതൽ ചിലവ് ചുരുക്കാൻ കെഎസ്ആർടിസി സിഎൻജിയിലേക്കും മാറുന്നുണ്ട്. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്. സിഎൻജിയിലേക്ക് മാറ്റിയതോടെ ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതൽ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുളള നടപടി സ്വീകരിക്കുന്നത്.
91 രൂപയാണ് സിഎൻജിക്ക് പൊതുവിപണിയിൽ, പക്ഷേ വിതരണക്കാർ കെഎസ് ആർടിസിക്ക് 70 രൂപയ്ക്കാണ് നൽകാൻ സമ്മതിച്ചിരിക്കുന്നത്. മലയോരമേഖലയിൽ സിഎൻജി ബസ് ഉപയോഗിക്കുന്നതിന് ഒരുപാട് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ട് തന്നെ നഗരങ്ങളിലും സമതല പ്രദേശങ്ങളിലും ഉപയോഗിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.


Click it and Unblock the Notifications








