കാക്കിയിലേക്ക് മടങ്ങി വരാനൊരുങ്ങി കെഎസ്ആർടിസി; മാറ്റം ജനുവരി മുതൽ
കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി.
യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിന് മാനേജ്മെന്‍റിന്‍റെ അംഗീകാരമായി. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബൾക്ക് ഓര്‍ഡര്‍ ഉടന്‍ നൽകും. മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്.

കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാൻ ആയിരുന്നു മാറ്റം. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറം. ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റും. കാര്യങ്ങൾ ഇങഅങനെയൊക്കെ ആണെങ്കിലും ബസുകളുടെ ഫിറ്റ്നസും കൂടെ സർക്കാർ ശ്രദ്ധിക്കണം. കാലപ്പഴക്കംമൂലം സൂപ്പര്‍ ക്ലാസ് സര്‍വീസ് നടത്താനുള്ള അനുമതി ഉടന്‍ റദ്ദാകാന്‍ പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് ഒരുകൊല്ലംകൂടി ആയുസ്സ് നീട്ടിനല്‍കിയിരുന്നു.
കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, പ്രീമിയം എ.സി. വിഭാഗത്തിലുള്ള സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ അനുവദനീയ കാലപരിധി ഒന്‍പതുവര്‍ഷമാണ്. അഞ്ചുവര്‍ഷമായിരുന്ന കാലപരിധി രണ്ടുതവണ നീട്ടിയാണ് ഒന്‍പതുവര്‍ഷമാക്കിയത്. പുതിയ ഉത്തരവോടെ പത്തുവര്‍ഷംവരെ കാലപ്പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചര്‍മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ക്ക് സര്‍വീസ് നടത്താനാകും.
അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ്സുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്നാണ് ചട്ടം. ടോമിന്‍ ജെ.തച്ചങ്കരി എം.ഡി. ആയിരുന്നപ്പോള്‍ കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ഈ ചട്ടം ഇളവുചെയ്ത് ഏഴുവര്‍ഷമാക്കി ഉയര്‍ത്തിയിരുന്നു. പെര്‍മിറ്റ് കാലാവധി ഒന്‍പതുവര്‍ഷമാക്കി ഉയര്‍ത്തണമെന്ന് അന്ന് കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിച്ചു.
ഏഴുവര്‍ഷ കാലപരിധി അവസാനിച്ച് പെര്‍മിറ്റ് റദ്ദാകുമെന്നുവന്നപ്പോള്‍ ഒന്‍പതുവര്‍ഷമാക്കിനല്‍കി. ഇപ്പോള്‍ ഒരുവര്‍ഷംകൂടി ആയുസ്സ് നീട്ടിക്കിട്ടിയ സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ പുതിയ ബസ്സുകള്‍ ഇപ്പോഴെങ്കിലും വാങ്ങണം. പുതിയ ബസ്സുകള്‍ ബോഡിചെയ്ത് നിരത്തിലിറക്കാന്‍ ചുരുങ്ങിയത് ആറുമാസമെടുക്കും. നിലവില്‍ പുതിയ ബസ്സുകള്‍ വാങ്ങുന്നതിനുള്ള ഒരു നീക്കവും കെ.എസ്.ആര്‍.ടി.സി. നടത്തിയിട്ടില്ല.
എന്നാല്‍ കെ-സ്വിഫ്റ്റിനുവേണ്ടി 400 ബസ്സുകള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബറില്‍ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്ന 159 സൂപ്പര്‍ക്ലാസ് ബസ്സുകളാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. നാലുമാസംമാത്രം കാലാവധി ബാക്കിയുള്ള 413 ബസ്സുകളുമുണ്ട്. ഇവയ്‌ക്കെല്ലാം ഇനി ഒരുവര്‍ഷംകൂടി സൂപ്പര്‍ക്ലാസ് സര്‍വീസ് നടത്താനാകും. കെ.എസ്.ആർ.ടിസിയുടെ രീതികൾ ഒക്കെ പണ്ടേ വ്യത്യസ്തമാണല്ലോ. എത്ര മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിയാലും എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല്ല എന്ന മട്ടാണ്. ഇപ്പോൾ പുതിയ ബസ് വാങ്ങാൻ കഴിയില്ല, അത് കൊണ്ട് കാലാവധി അങ്ങ് നീട്ടി കൊടുക്കും. എത്ര സിംപിൾ കാര്യം.
ശരിയായ സമയത്ത് ശരിയായ രീതിയിൽ ബസുകൾ മെയിൻ്റെയിൻ ചെയ്യാതെ എങ്ങനെ റോഡിൽ ഇറക്കാൻ കഴിയും. വെറുതേ പെർമിറ്റ് അങ്ങ് നീട്ടി കൊടുത്താ മാത്രം മതിയോ.അഞ്ച് വർഷം എന്നുളളത് തള്ളി തളളി ഇപ്പോൾ 10 വർഷം ആക്കി. അല്ലെങ്കിൽ തന്നെ കെഎസ്ആർടിസി മൊത്തം നഷ്ടത്തിലും, എന്നും ഇടിയും അപകടവും മാത്രമേ ഉളളു എന്നാണ് അരോപണവും അപവാദവും. എന്തിനാണ് പ്രതിപക്ഷത്തിനും ജനങ്ങൾക്കും പറഞ്ഞ് ചിരിക്കാനായി ഇങ്ങനെ ഓരോ പരിഷ്ക്കാരങ്ങൾ കൊണ്ടു വരുന്നത്.
നാല് ശതമാനം പലിശ നിരക്കിൽ കിഫ്ബിയിൽ നിന്നും വായ്പ എടുത്താണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. വായ്പ തിരിച്ചടവിൽ 2 വർഷത്തെ മൊറട്ടോറിയം ഉള്ളതിനാൽ പ്രവർത്തന ചിലവിൽ ഗണ്യമായ കുറവും ലഭിക്കുന്നു. വില കൂടുതലാണെങ്കിലും ഇ-ബസുകൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രവർത്തന ചിലവിൽ ഉണ്ടാകുന്ന വൻ കുറവ് കോർപ്പറേഷന് ആശ്വാസമേകുന്ന കാര്യമാണ്. എന്തായാലും യൂണിഫോം ഒക്കെ മാറ്റി പുതിയ രൂപത്തിലും ഭാവത്തിലും വന്നാലും കെഎസ്ആർടിസിയുടെ കടം എങ്ങനെയെങ്കിലും കുറയ്ക്കാനുളള വഴികളാണ് ചിന്തിക്കേണ്ടത്


Click it and Unblock the Notifications








