സമയം ലാഭിച്ച് കൂടുതൽ ട്രിപ്പടിക്കാം കാശുണ്ടാക്കാം, ഇലക്ട്രിക് ബസുകളിൽ ബാറ്ററി സ്വാപ്പിങ്ങ് ഐഡിയയുമായി കേന്ദ്രം

രാജ്യത്ത് ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചത് മുതൽ വിജയകരമായിരുന്നു, എന്നാൽ എപ്പോഴും ഇവികൾ നേരിടുന്ന ഒരു പ്രശ്നം മതിയായ ചാർജിങ്ങ് സ്റ്റേഷനുകൾ ഇല്ല എന്നത് തന്നെയാണ്. എന്നാൽ ചാർജ് ചെയ്ത് സമയം കളയാതെ അതിനൊരു പോംവഴി നടപ്പാക്കാനുളള തീരുമാനം കേന്ദ്രം എടുക്കുകയാണ്. വൈദ്യുത ബസുകള്‍ റീച്ചാര്‍ജ് ചെയ്യുന്ന സമയ നഷ്ടം ലാഭിക്കുന്നതിന് സ്റ്റേഷനുകളില്‍നിന്ന് വേഗത്തില്‍ ബാറ്ററി മാറ്റി യാത്ര തുടരാനായാല്‍ സേവനം കൂടുതല്‍ കാര്യക്ഷമവും ലാഭകരവുമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ബാറ്ററി സ്വാപ്പിങ്ങിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പറയുന്നത് ബാറ്ററിയുടെ വലിപ്പമാണ്, പല ബ്രാൻഡുകളും വ്യത്യസ്ത വലിപ്പത്തിലാണ് ബാറ്ററികൾ നിർമിക്കുന്നത്, അത് കൊണ്ട് തന്നെ സ്വാപ്പിങ്ങിന് ആദ്യം ചെയ്യേണ്ടത് ബാറ്ററികളുടെ വലിപ്പം ഏകീകരിക്കുക എന്നതാണ്. നഗരങ്ങളില്‍ ബസുകള്‍ക്ക് ബാറ്ററി മാറ്റുന്നതിന് സ്വാപ്പിങ് കേന്ദ്രങ്ങള്‍ വന്നാല്‍ ചാര്‍ജിങ് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളിലെ അപര്യാപ്തത എളുപ്പത്തില്‍ പരിഹരിക്കാനാകുമെന്നതാണ് മറ്റൊരു നേട്ടം.

ഇലക്ട്രിക് ബസുകളുടെ കേരളത്തിലെ സർവീസുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് നോക്കുകയാണെങ്കിൽ മന്ത്രി ഗണേഷ് കുമാർ ചുമതലയേറ്റ് കഴിഞ്ഞപ്പോൾ ഇലക്ട്രിക ബസുകളെല്ലാം നഷ്ടത്തിലാണ് എന്നൊരു പ്രസ്താവന പറഞ്ഞിരുന്നു. വൈദ്യുതി, വാടക ഉള്‍പ്പെടെ 26 രൂപയാണ് ഇ ബസിന്റെ കിലോമീറ്റര്‍ ചെലവെന്നാണ് മൂന്നുമാസം മുന്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്. ബസിൻ്റെ വരവ് 46 രൂപയുമാണ്. എന്നാല്‍, ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ചെറിയ ഡീസല്‍ ബസുകള്‍ വാങ്ങാമെന്നാണ് മന്ത്രി ഗണേഷ് കുമാറിൻ്റെ വാദം.

ഇ- ബസുകൾ പത്ത് രൂപ നിരക്കിൽ സർവീസ് നടത്തുന്നതോടെ അത് ഓട്ടോറിക്ഷകളേയും, സ്വകാര്യബസുകളേയും വലിയ രീതിയിൽ ബാധിക്കാൻ തുടങ്ങിയിരുന്നു. കൂടുതൽ ചിലവ് ചുരുക്കാൻ കെഎസ്ആർടിസി സിഎൻജിയിലേക്കും മാറുന്നുണ്ട്. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്.

ഈ കാര്യത്തിൽ മന്ത്രിയുടെ നിലപാട് എങ്ങനെ ആയിരിക്കുമെന്ന് കണ്ടറിയണം. 91 രൂപയാണ് സിഎൻജിക്ക് പൊതുവിപണിയിൽ, പക്ഷേ വിതരണക്കാർ കെഎസ് ആർടിസിക്ക് 70 രൂപയ്ക്കാണ് നൽകാൻ സമ്മതിച്ചിരിക്കുന്നത്. മലയോരമേഖലയിൽ സിഎൻജി ബസ് ഉപയോഗിക്കുന്നതിന് ഒരുപാട് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ട് തന്നെ നഗരങ്ങളിലും സമതല പ്രദേശങ്ങളിലും ഉപയോഗിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

ബാറ്ററി സ്വാപ്പിങ്ങിൻ്റെ ഗുണം എന്ന് പറയുന്നത് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സമയക്കുറവും, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് നഗരമേഖലകളിൽ സ്ഥലമില്ല എന്ന് തുടങ്ങിയ വെല്ലുവിളികൾ ഒഴിവാക്കാൻ സാധിക്കും. ഒരു ബാറ്ററി സ്വാപ്പിംഗ് നയം എത്രയും വേഗം നടപ്പിലാക്കുന്നത് EV-കളുടെ ഡിമാൻ്റ് വർധിപ്പുക്കുന്നതിന് സഹായിക്കും. സ്വീകരിക്കുന്നത് വേഗത്തിലാക്കും. അത് കൊണ്ട് ഇവികളുടെ ഭാവി ബാറ്ററി സ്വാപ്പിങ്ങ് നയവുമായി ബന്ധപ്പെട്ടിരിക്കുകയാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ഗുണകരമാണെന്ന് മാത്രമല്ല പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ലാഭകരവുമാണ്. സാധാരണയായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് എഞ്ചിന്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ പാര്‍ട്‌സുകള്‍ ഉള്ളതിനാല്‍ മെയിന്റനന്‍സ് കോസ്റ്റ് വളരെ കൂടുതലാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സ്, മെയിന്റനന്‍സ് കോസ്റ്റ് എന്നിവ വളരെ കുറവാണെന്നതും ഒരു പ്ലസായി മാറുന്നു.

അതിനാല്‍ ഒരാള്‍ ഇവി കുറേ കാലം കഴിഞ്ഞ് പൊളിക്കാന്‍ കൊടുത്താലും അതിന്റെ സ്പെയര്‍ പാര്‍ട്സ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അസംസ്‌കൃത വസ്തുക്കളുടെ ആവശ്യം കുറയ്ക്കുമെന്നതാനാല്‍ ഇത് രാജ്യത്തിന്റെ വികസനത്തിന് ഉത്തേജകമാകും. 2025 ഓടെ ഇന്ത്യയില്‍ മാത്രം 721 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറതള്ളുമെന്നാണ് ചില പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് വളരെ അപകടകരമാണ്.

More from DriveSpark

Article Published On: Tuesday, March 26, 2024, 20:00 [IST]
English summary
Ksrtc electric buses battery swapping system details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X