കെഎസ്ആർടിസിയെ പിടിവിടാതെ മാൻഡ്രേക്ക്! ഇലക്ട്രിക് ബസ് എപ്പോഴും കട്ടപ്പുറത്ത്
കെഎസ്ആർടിസി എന്നും ജനങ്ങൾക്ക് ഒരു സംസാരവിഷയമാണ്. അത് മറ്റൊന്നും കൊണ്ടല്ല, കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ ആ തരത്തിലായത് കൊണ്ടാണ്. എന്നും പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരികയും അത് പോലെ തന്നെ കട്ടപ്പുറത്ത് കയറുന്നത് കെഎസ്ആർടിസിയുടെ സ്ഥിരം പരിപാടികളാണ്. അത്തരത്തിൽ ഒന്നാണ് ഇലക്ട്രി ബസുകൾ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഇലക്ട്രിക് ബസുകളെ മാൻഡ്രേക്ക് ഇഫക്ട് പിടിവിടാതെ തുടരുകയാണ്. കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളുടെ ടയറുകൾ കൂട്ടത്തോടെ കേടാകുന്നു എന്നതാണ് പുതിയ പ്രശ്നം. അഴിമതിയാണോ ടയറുകളുടെ പ്രശ്നമാണോ എന്ന് ആർക്കറിയാം. എന്തായാലും സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ടയറുകൾ റീട്രെഡിങ്ങ് ചെയ്തതിൽ വന്ന പിഴവാണ് ഇത്തരത്തിൽ കൂട്ടത്തോടെ ടയറുകൾ കേടാകുന്നതിൻ്റെ കാരണം എന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. ടയറുകൾ റീട്രെഡ് ചെയ്യുന്നതിന് വേണ്ടിയുളള സാധനസാമഗ്രികൾ വാങ്ങിയതിലുണ്ടായ പാളിച്ചയാണ് ടയറിന്റെ കട്ട ഇളകുന്നതിന് കാരണമെന്ന് സംശയിക്കുന്നു. ചെറിയ ടയർ, റീട്രെഡ് ചെയ്യുന്നതിൽ പരിചയമില്ലാത്തതും സാങ്കേതിക തകരാറാകാനും സാധ്യതയുണ്ട്.

ഒരു ഡീസൽ ബസുകൾ പോലുമില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിത നഗരമാക്കി തലസ്ഥാനത്തെ മാറ്റുക എന്നതായിരുന്നു ഇലക്ട്രിക ബസുകൾ അവതരിപ്പിച്ചതിൻ്റെ ലക്ഷ്യം.കൂടുതൽ ചിലവ് ചുരുക്കാൻ കെഎസ്ആർടിസി സിഎൻജിയിലേക്കും മാറാൻ പദ്ധതിയിട്ടിരുന്നു. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്. സിഎൻജിയിലേക്ക് മാറ്റിയതോടെ ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതൽ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുളള നടപടി സ്വീകരിക്കുന്നത്.
മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ഉളളത്.

ആൾട്ടോ കെ 10 ആണ് ഫോർവീലറായി ഉപയോഗിക്കുക, ഹീറോ ബൈക്ക് എന്നിവയ്ക്ക് പുറമെ ഗിയറില്ലാത്ത സ്‌കൂട്ടറും വാങ്ങിയിട്ടുണ്ട്. എല്ലാം പുത്തൻ വാഹനങ്ങൾ തന്നെയാണ് കെഎസ്ആർടിസി തങ്ങളുടെ ഡ്രൈവിങ്ങ് സ്കൂളിന് വേണ്ടി വാങ്ങിയിരിക്കുന്നത്. രണ്ട് പരിശീലകരെയാണ് തുടക്കത്തിൽ നിയോഗിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി.യുടെ ആനയറ സ്റ്റേഷന് സമീപത്താണ് ഡ്രൈവിങ് പഠനത്തിനും പരിശീലനത്തിനുമായി ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്. തിയറി ക്ലാസിന് വേണ്ടി കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് ട്രെയിനിങ് കോളേജിലാണ് ഒരുക്കിയിരിക്കുന്നത്
വകുപ്പിൽ പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നതിൻ്റെ ഭാഗമായി പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസിൻ്റെ പരീക്ഷണയോട്ടം നടത്തിയിരിക്കുകയാണ്. സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് മുകളിലും എക്‌സ്പ്രസ് ബസുകള്‍ക്ക് താഴെയുമായായിരിക്കും ഇവയുടെ സ്ഥാനം. എയര്‍ കണ്ടീഷന്‍, എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജര്‍, നിശ്ചിത അളവില്‍ വൈഫൈ തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോള്‍ ഇവയില്‍ ഒരുക്കിയിരിക്കുന്നത്.

വാഹനത്തിന് ലിമിറ്റഡ് സ്റ്റോപ്പുകൾ മാത്രമേ കാണു. ഇപ്പോള്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് പ്രീമിയം സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് നടത്തുന്നത്. രാവിലെ 5.30-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 11.330-ഓടെ എറണാകുളത്ത് എത്തുന്ന തരത്തിലാണ് പരീക്ഷണയോട്ടം ഇപ്പോൾ നടക്കുന്നത്. പ്രീമിയം സര്‍വീസ് ആയത് കൊണ്ട് തന്നെ മികച്ച സൗകര്യങ്ങളാണ് കെ.എസ്.ആര്‍.ടി.സി. ഉറപ്പുവരുത്തിയിരിക്കുന്നത്. പുഷ്ബാക്ക് സീറ്റുകള്‍, ഓരോ സീറ്റിലും പ്രത്യേകം സീറ്റുബെല്‍റ്റുകള്‍, വൈഫൈ, ഉയര്‍ന്ന ലെഗ് സ്പേസ്, ഒരു നിരയില്‍ നാല് സീറ്റുകള്‍ വീതം മൊത്തം 40 സീറ്റുകളായിരിക്കും ഈ ബസില്‍ ഉളളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








