ട്രെയിനിൽ മാത്രമല്ല കെഎസ്ആർടിസിയിലും നിങ്ങളുടെ ബൈക്ക് കയറ്റി വിടാം; ചെയ്യേണ്ടത് ഇത്രമാത്രം

മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ കയറ്റി അയക്കുന്ന പതിവുണ്ട് പ്രത്യേകിച്ച് ബൈക്കുകൾ. മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിയ്ക്കായി പോകുന്നവർ എല്ലാം തങ്ങളുടെ വാഹനം കയറ്റി വിടാൻ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ഇപ്പോഴിതാ നമ്മുടെ സ്വന്തം ആനവണ്ടിയും ബൈക്കും സ്‌കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാന്‍ 'ബൈക്ക് എക്‌സ്പ്രസ്' പദ്ധതി അരംഭിക്കുകയാണ്.

കെഎസ്ആർടിസിയുടെ പഴയ ബസുകൾ പ്രത്യേക വാനുകളാക്കി ആയിരിക്കും പദ്ധതി നടപ്പിലാക്കുക. കൊറിയർ സർവീസ് വൻ വിജയകരമായതിന് പിന്നാലെയാണ് പുതിയ പദ്ധതി സർക്കാർ ആവിഷ്കരിക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായം തേടിയതിന് ശേഷമേ പദ്ധതിക്ക് അന്തിമരൂപം നൽകു എന്നാണ് അറിയിച്ചിരിക്കുന്നത്. നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ല എങ്കിലും ട്രെയിനുകളെക്കാൾ കുറയാനാണ് സർക്കാർ ശ്രമിക്കുന്നത്.

ബൈക്കുകൾ കൊണ്ടുപോകാൻ കെഎസ്ആർടിസിയുടെ പുതിയ പദ്ധതി

ട്രെയിനിൽ വാഹനം കയറ്റി അയക്കുന്ന സംവിധാനം നോക്കിയാൽ നിങ്ങളുടെ ബൈക്ക് പാഴ്സലായോ ലഗേജായിട്ടോ കൊണ്ടുപോകേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് റെയിൽ അധികാരികളായിരിക്കും. നിങ്ങളുടെ ബൈക്ക് കൊണ്ടുപോകുന്ന ട്രെയിനും അവർ തന്നെയാണ് തീരുമാനിക്കുക. അവരുടെ തീരുമാനം പ്രധാനമായും സ്ലോട്ട് ലഭ്യതയെയും ബൈക്കിന്റെ ലക്ഷ്യസ്ഥാനത്തെയും ആശ്രയിച്ചിരിക്കും. പാഴ്സലായി അയക്കുന്നതാണ് ലഗേജായി അയക്കുന്നതിലും നല്ലത്.

നിങ്ങളുടെ ബൈക്കുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ രേഖകളും സഹിതം പാഴ്‌സൽ അയയ്‌ക്കാൻ ഉദ്ദേശിക്കുന്നതിന് ഏകദേശം 1 അല്ലെങ്കിൽ 2 ദിവസം മുമ്പ് പാഴ്‌സൽ ട്രാൻസ്‌പോർട്ട് ഓഫീസ് സന്ദർശിക്കുകയും. യാത്രയ്‌ക്കായി നിങ്ങളുടെ ബൈക്ക് ശരിയായി പാക്ക് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ വിദഗ്ധ പാക്കിംഗ് സേവനങ്ങളുമായി ബന്ധപ്പെടുകയും വേണം.

ബൈക്കുകൾ കൊണ്ടുപോകാൻ കെഎസ്ആർടിസിയുടെ പുതിയ പദ്ധതി

നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് ട്രെയിനിൽ ഒരു ബൈക്ക് പാഴ്സലിന് ആവശ്യമായ ഫീസ് അടയ്ക്കുക. നിങ്ങൾ സൂക്ഷിക്കേണ്ട ഒരു ബുക്കിംഗ്/പേയ്‌മെന്റ് രസീത് നിങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം തന്നെ ഡെലിവറി ചെയ്യുമ്പോൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് നിങ്ങളുടെ ഇരുചക്രവാഹനത്തിൽ ഒരു തിരിച്ചറിയൽ അടയാളം ഇടാൻ മറക്കരുത്. എത്തിച്ചേരുന്ന തീയതിയും സമയവും ഉൾപ്പെടെ നിങ്ങളുടെ ബൈക്ക് എപ്പോൾ ലഭിക്കുമെന്ന് അറിയാൻ കൊറിയർ സേവനത്തിന്റെ വെബ്‌സൈറ്റ് വഴി നിങ്ങളുടെ ബൈക്ക് ട്രാക്ക് ചെയ്യുക.

നിങ്ങളുടെ ബൈക്കിൻ്റെ ഇന്ധനടാങ്ക് കാലിയാക്കിയതിന് ശേഷം മാത്രമേ വാഹനം പായ്ക്ക് ചെയ്യുകയുളളു. നിങ്ങളുടെ ബൈക്ക് ട്രെയിനിൽ കയറ്റുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ഇന്ധന ടാങ്ക് പരിശോധനയുണ്ട്. ബൈക്കിന്റെ ഇന്ധനടാങ്കുകൾ കാലിയാക്കിയില്ലെങ്കിൽ വ്യക്തികൾക്ക് ₹1,000 മുതൽ ₹5,000 വരെ പിഴ ചുമത്തും. നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന ഏതെങ്കിലും പേയ്‌മെന്റ് രസീതുകളോ ബുക്കിംഗ് ടിക്കറ്റുകളോ സുരക്ഷിതമായി സൂക്ഷിക്കണം.

ഇത്തരത്തിൽ വാഹനം കയറ്റി അയക്കുന്നതിലൂടെ ഇന്ത്യൻ റെയിൽവേ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെ നേടിയത് 120.18 കോടി രൂപയാണ് എന്ന് പറഞ്ഞാൽ നിങ്ങളുടെ കണ്ണ് തള്ളി പുറത്തു വരാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്താൽ 36 ശതമാനം വളർച്ചയാണ് സംഭവിച്ചിരിക്കുന്നത്. റെയില്‍വേയുടെ സോണല്‍, ഡിവിഷണല്‍ വിഭാഗങ്ങളിലെ ബിസിനസ് ഡെവലപ്‌മെന്റ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ വാഹന നിര്‍മാണ കമ്പനികള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ ആരംഭിച്ചതാണ് കാരണം.

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമായ റെയിൽവേയിൽ പുരോഗതികൾ ഉണ്ടാകുമ്പോൾ ജനങ്ങൾക്കും കൂടിയാണ് അതിൻ്റെ പ്രയോജനം ലഭിക്കുക. ഏപ്രിൽ മുതൽ നവംബർ വരെ ഒരു ലക്ഷത്തിൽ കൂടുതൽ വാഹനങ്ങളാണ് കയറ്റി അയച്ചത്. മുംബൈ ഡിവിഷനു കീഴിലെ കലംബോലി, നാഗ്പൂര്‍ ഡിവിഷനിലെ അജ്‌നി, ബുസാവല്‍ ഡിവിഷനിലെ നാസിക് റോഡ്, സോലാപൂര്‍ ഡിവിഷനിലെ ഡൗണ്ട്, വിലാഡ്, പൂനെ ഡിവിഷനിലെ കാഡ്കി, ചിന്‍ച്വാഡ്, മിറാജ്, ലോനി എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ ട്രെയിനുകളില്‍ കയറ്റിയിരുന്നത്.

2027-ഓടെ നിലവിലുള്ള ട്രെയിനുകളോട് ഏകദേശം 3,000 ട്രെയിനുകൾ കൂട്ടിച്ചേർക്കപ്പെടുമെന്നാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതായത് 2027 -ൽ ഒരാൾ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ കൺഫേം ആകാനുളള സംവിധാനം ഒരുക്കും. ഇന്ത്യൻ റെയിൽവേ അതിന്റെ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനങ്ങൾ കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ 10,186 ൽ നിന്ന് പ്രതിദിനം 10,747 ട്രെയിനുകളായി ഉയർത്തിയിരുന്നു.

More from DriveSpark

Article Published On: Thursday, December 28, 2023, 14:02 [IST]
English summary
Ksrtc launching bike transporting facility all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X