"കെഎസ്ആര്‍ടിസി വിട്ടുതരില്ല; ഉമ്മന്‍ചാണ്ടിയെ എടുത്തോളൂ!"

കേരളത്തിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനെ അപേക്ഷിച്ച് കാര്യക്ഷമതയുടെ കാര്യത്തില്‍ മുന്നിലാണ് കര്‍ണാടക ആര്‍ടിസി എന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യം. രാജ്യത്തുതന്നെ ഏറ്റവും മികച്ച സര്‍വീസ് നല്‍കുന്ന പൊതുമേഖലാ ബസ് സര്‍വീസുമാണ് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍. എന്നാല്‍, ഇതൊന്നും കേരളത്തിന്റെ പക്കല്‍നിന്ന് 'കെഎസ്ആര്‍ടിസി' എന്ന വേഡ്-മാര്‍ക്ക് തട്ടിയെടുക്കാനുള്ള ലൈസന്‍സാവുന്നില്ല എന്നാണ് മലയാളികള്‍ പറയുന്നത്.

കന്നഡിഗരുമായി കാര്യമായ പ്രശ്‌നങ്ങള്‍ക്കൊന്നും നില്‍ക്കാതെ ജീവിച്ചുപോകുന്ന, ബംങ്കളുരു അടക്കമുള്ള ഇടങ്ങളിലെ മലയാളികളാണ് ഈ വിഷയത്തില്‍ ഏറ്റവും ആശങ്കപ്പെടുന്നത്. ഫേസ്ബുക്കില്‍ കര്‍ണാടക ആര്‍ടിസിയുടെ പേജില്‍ കയറി മലയാളികള്‍ പണി തുടങ്ങിയിട്ടുണ്ട് ഇതിനകം. സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് രമ്യമായി തീര്‍ക്കേണ്ട പ്രശ്‌നം ഫേസ്ബുക്കില്‍ വെച്ച് വഷളാക്കേണ്ടതുണ്ടോയെന്നും ചോദിക്കുന്നുണ്ട് ചിലര്‍.

കെഎസ്ആര്‍ടിസി തരില്ല; ഉമ്മന്‍ചാണ്ടിയെ എടുത്തോളൂ!

ചിത്രങ്ങളിലൂടെ നീങ്ങുക

കെഎസ്ആര്‍ടിസി തരില്ല; ഉമ്മന്‍ചാണ്ടിയെ എടുത്തോളൂ!

കടുത്ത സാമ്പത്തികപ്രശ്‌നങ്ങളില്‍ പെട്ട് ദിനങ്ങള്‍ തള്ളിനീക്കുന്ന കേരള ആര്‍ടിസിക്ക് കര്‍ണാടകത്തിന്റെ സ്മാര്‍ട്ടായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കാഞ്ഞതില്‍ അത്ഭുതമൊന്നുമില്ല. കെഎസ്ആര്‍ടിസി എന്ന വേഡ്-മാര്‍ക്ക് 1953 മുതല്‍ കേരളം ഉപയോഗിച്ചുവരുന്നുണ്ട്. 1965 മാര്‍ച്ച് 15ലെ സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ ഈ വേഡ്മാര്‍ക്ക് സംസ്ഥാനം ഔദ്യോഗികമായി സ്വന്തമാക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസി തരില്ല; ഉമ്മന്‍ചാണ്ടിയെ എടുത്തോളൂ!

1974ലാണ് കര്‍ണാടക ആര്‍ടിസി സ്ഥാപിതമാകുന്നത്. ഈ ചരിത്രമെല്ലാം പറയാനുണ്ടെങ്കിലും ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷനുവേണ്ടി കേരളം ഇതുവരെ ശ്രമിച്ചില്ല എന്നത് കര്‍ണാടകത്തിന്റെ പിഴവല്ല. ജനുവരി 2013ല്‍ കര്‍ണാടകം ഈ വേഡ് മാര്‍ക്കിന്റെ രജിസ്‌ട്രേഷനുള്ള അപേക്ഷ നല്‍കിയിരുന്നു. ഇതിനെ എതിര്‍ക്കാന്‍ കേരളത്തിലെ സര്‍ക്കാരിന് കഴിയാതെ പോയതാണ് പ്രശ്‌നം.

കെഎസ്ആര്‍ടിസി തരില്ല; ഉമ്മന്‍ചാണ്ടിയെ എടുത്തോളൂ!

തങ്ങള്‍ക്ക് വേഡ്മാര്‍ക്ക് അനുവദിച്ചുകിട്ടിയ കാര്യം കേരളത്തെ കര്‍ണാടകം അറിയിച്ചിട്ടുണ്ട്. ഒരു വക്കീല്‍ മുഖാന്തിരം അയച്ച ഇമെയിലാണ് കിട്ടിയതെന്ന് കേരള ആര്‍ടിസി അറിയിക്കുന്നു. ഈ വിഷയത്തില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ടി അപ്പെല്ലൈറ്റ് ബോഡില്‍ പരാതി നല്‍കുമെന്നും കേരളം പറയുന്നുണ്ട്.

കെഎസ്ആര്‍ടിസി തരില്ല; ഉമ്മന്‍ചാണ്ടിയെ എടുത്തോളൂ!

അതെസമയം ഈ നീക്കം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റികളുടെ അപക്‌സ് ബോഡിയായ അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് അണ്ടര്‍ടേക്കിങ്‌സ് കര്‍ണാടകത്തിന്റെ വാദത്തെ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കര്‍ണാടകം ഈ വിഷയത്തെ മുന്‍നിര്‍ത്തി ഒരു മാസം മുമ്പു തന്നെ കേരളത്തിന് കത്തെഴുതിയിരുന്നുവെങ്കിലും വേഡ്-മാര്‍ക്ക് നിയമപരമായി കൈവശപ്പെടുത്തിയ കാര്യം കുറച്ചുദിവസം മുമ്പാണ് അധികൃതര്‍ അറിയുന്നത്! തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ രഹസ്യമായാണ് കര്‍ണാടകം വേഡ്-മാര്‍ക്ക് സ്വന്തമാക്കിയതെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു.

More from DriveSpark

Article Published On: Monday, December 1, 2014, 12:50 [IST]
English summary
KSRTC lost the word mark to Karnataka.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X