കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി

കെഎസ്‌ആര്‍ടിസിയെ ലാഭത്തിലേക്ക് കരകയറ്റാൻ സിഎംഡി ബിജു പ്രഭാകറിൻ്റെ പുതിയ പദ്ധതി വന്‍ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്. കര്‍ണാടകത്തിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ അവിടെ നിന്നും ഡീസല്‍ അടിച്ചാല്‍ മതിയെന്ന തീരുമാനമാണ് കെഎസ്‌ആര്‍ടിസിക്ക് ഗുണകരമായി മാറിയിരിക്കുന്നത്. ഡീസലിന് കേരളത്തിനേക്കാള്‍ 7 രൂപ കുറവാണ് കര്‍ണാടകയില്‍.

അതുകൊണ്ടാണ് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും കര്‍ണാടകയിലെ പമ്പുകളില്‍നിന്ന് ഡീസല്‍ അടിച്ചാല്‍ മതിയെന്ന് കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കിയത്. കര്‍ണാടകയിലെ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിച്ചാല്‍ ഒരു ദിവസം ലാഭിക്കാന്‍ കഴിയുന്നത് അര ലക്ഷം രൂപയാണ്. ഇങ്ങനെ നോക്കിയാൽ കർണാടകയിൽ നിന്ന് ഡീസൽ അടിച്ചാൽ ഏകദേശം 14 മുതല്‍ 15 ലക്ഷത്തോളം രൂപയാണ് കെ എസ് ആര്‍ ടി സിക്ക് ലാഭമുണ്ടാകുക.

കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി

കാസര്‍കോട് നഗരത്തേക്കാള്‍ 8.47 രൂപ കുറവാണ് ഡീസലിന്. മംഗളൂരുവിലെ ഏറ്റവും പുതിയ നിരക്കാണ് അത്. കാസര്‍കോഡ് ഡിപ്പോയിലെ വാഹനങ്ങള്‍ കൂടാതെ കൊല്ലൂര്‍ മൂകാംബികയിലേക്ക് പോകുന്ന നാല് ബസുകള്‍ മൂന്ന് മംഗളൂരു ബസുകള്‍ എന്നിങ്ങനെ കര്‍ണാടകയിലൂടെ കയറുന്നുണ്ട്. എല്ലാ ദീര്‍ഘ ദൂര ബസുകള്‍ക്കും 250 മുതല്‍ 400 ലിറ്റര്‍ വരെ ഡീസലാണ് ആവശ്യമായി വരുന്നത്.

അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ നിന്ന് ഡീസല്‍ അടിച്ചാല്‍ കെ എസ് ആര്‍ ടി സിക്ക് ലാഭത്തോട് ലാഭമാണ്.. എന്നാല്‍ ഇപ്പോള്‍ സ്വിഫ്റ്റ് ബസുകളില്‍ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരിക്കുന്നത. വയനാട് വഴി കര്‍ണാടകയില്‍ പോകുന്ന കെ എസ് ആര്‍ ടി സി ബസുകളോടും ഡിസല്‍ അവിടെ നിന്ന് അടിക്കാന്‍ നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു.

ഡീസല്‍ വിലയില്‍ കര്‍ണാടകയില്‍ എട്ട് രൂപയുടെ കുറവാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ക്ക് വലിയ തുക ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. വയനാട് മാനന്തവാടി വഴി കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസുകളില്‍ പ്രത്യേക ഫ്യൂവര്‍ കാര്‍ഡ് നല്‍കിയാണ് തുക അടയ്ക്കുന്നത്.

അതേസമയം, തലപ്പാടി അതിര്‍ത്തിയിലെ പമ്പുകളില്‍ ഈ വില വ്യത്യാസം പരസ്യപ്പെടുത്തി കടന്നുപോകുന്നവരെ ആകര്‍ഷിക്കുകയാണ് പമ്പുടമകൾ. ഇതിനായി ചില പമ്പുകള്‍ പരസ്യവും നല്‍കുന്നുണ്ട്. മംഗളൂരു മേഖലയില്‍ എത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് 6000 ലിറ്റര്‍ ഡീസലിൻ്റെ ആവശ്യമുണ്ട്. പക്ഷേ എല്ലാ ബസുകളും നിലവില്‍ കേരളത്തില്‍ നിന്നാണ് ഡീസല്‍ അടിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സേവന നികുതി കൂടിയതാണ് കര്‍ണാടകയും കേരളവും തമ്മിലുള്ള വില വ്യത്യാസത്തിന്റെ പ്രധാന കാരണമായിരിക്കുന്നത്. കോഴിക്കോട് നിരക്കിനെ അടിസ്ഥാനമാക്കിയുള്ള ചരക്കുനീക്കത്തിന്റെ തുകയും മലബാറിലെ ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണമായി. കെ എസ് ആര്‍ ടി സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ തീരുമാനം ഏറെ ആശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

കെഎസ്ആർടിസി പുതിയ ഓരോ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായി ടിക്കറ്റുകൾക്ക് പകരം സ്മാർട് കാർഡ് ഉപയോഗിക്കുന്ന സംവിധാനം നിലവിൽ കൊണ്ടുവന്നു. എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന റീചാര്‍ജബിള്‍ പ്രീപെയ്ഡ് ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യാം. 50 രൂപ മുതല്‍ റീചാര്‍ജ് ലഭ്യമാണ്. ഒരു സമയം പരമാവധി 2000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കെ എസ് ആര്‍ ടി സിയുടെ ഫീഡര്‍ ബസ്,സിറ്റി സര്‍ക്കുലര്‍ സര്‍വീസ്, സിറ്റി ഷട്ടില്‍ സര്‍വീസുകള്‍ എന്നിവയിലാണ് നിലവില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്നത്. രണ്ടുമാസത്തിനകം എല്ലാ സര്‍വീസുകളിലും ട്രാവല്‍ കാര്‍ഡ് ഉപയോഗം വ്യാപകമാക്കാനാണ് ശ്രമം.

പ്രീപെയ്ഡ് ട്രാവൽ കാർഡുകൾ എത്ര തവണ വേണമെങ്കിലും റീചാർജ് ചെയ്യാനും യാത്രക്കാർക്ക് ഏത് ലക്ഷ്യസ്ഥാനത്തേക്കും കെഎസ്ആർടിസി ബസുകളിൽ കയറാനും കഴിയും. റീചാർജ് തുകകൾ 50 രൂപയിൽ നിന്ന് ആരംഭിക്കുന്നു, ഒരു സമയം പരമാവധി റീചാർജ് 2,000 രൂപയാണ്. 250 രൂപ മുതല്‍ 2000 രൂപ വരെ റീചാര്‍ജ് ചെയ്യുമ്പോൾ 10 ശതമാനം അധിക തുകയുടെ മൂല്യം യാത്രക്കാര്‍ക്ക് സൗജന്യമായി ലഭിക്കും. ആര്‍ എഫ് ഐ ഡി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് ട്രാവല്‍ കാര്‍ഡുകള്‍.

Most Read Articles

Malayalam
English summary
Ksrtc md biju prabhakar ordered fill diesel from karnataka
Story first published: Tuesday, January 24, 2023, 20:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X