കടിയും വെളളവും കിട്ടും, ഒപ്പം ഫ്രീ വൈഫൈയുമുണ്ട്, കെഎസ്ആർടിസിയുടെ പ്രീമിയം സൂപ്പർഫാസ്റ്റിൻ്റെ പരീക്ഷണയോട്ടം

കെഎസ്ആർടിസിയിൽ പല പ്രശ്നങ്ങളും കാണുമായിരിക്കും എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് വരുന്ന ഒരു കാര്യം വകുപ്പ് ചെയ്യാറില്ല. അത് മന്ത്രി ഗണേഷ് കുമാർ മന്ത്രിസ്ഥാനത്തേക്ക് എത്തിയപ്പോൾ തന്നെ നൽകിയ ഉറപ്പാണ്. മാറ്റങ്ങൾ കൊണ്ടു വരാൻ സമയമെടുക്കുമെന്നത ശരി തന്നെയാണ്. വകുപ്പിൽ പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നതിൻ്റെ ഭാഗമായി പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസിൻ്റെ പരീക്ഷണയോട്ടം നടത്തിയിരിക്കുകയാണ്.

ഈ വർഷത്തെ ഓണക്കാലത്ത് സർവീസ് ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് മുകളിലും എക്‌സ്പ്രസ് ബസുകള്‍ക്ക് താഴെയുമായായിരിക്കും ഇവയുടെ സ്ഥാനം. എയര്‍ കണ്ടീഷന്‍, എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജര്‍, നിശ്ചിത അളവില്‍ വൈഫൈ തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോള്‍ ഇവയില്‍ ഒരുക്കിയിരിക്കുന്നത്.

വാഹനത്തിന് ലിമിറ്റഡ് സ്റ്റോപ്പുകൾ മാത്രമേ കാണു. ഇപ്പോള്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് പ്രീമിയം സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് നടത്തുന്നത്. രാവിലെ 5.30-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 11.330-ഓടെ എറണാകുളത്ത് എത്തുന്ന തരത്തിലാണ് പരീക്ഷണയോട്ടം ഇപ്പോൾ നടക്കുന്നത്. പ്രീമിയം സര്‍വീസ് ആയത് കൊണ്ട് തന്നെ മികച്ച സൗകര്യങ്ങളാണ് കെ.എസ്.ആര്‍.ടി.സി. ഉറപ്പുവരുത്തിയിരിക്കുന്നത്. പുഷ്ബാക്ക് സീറ്റുകള്‍, ഓരോ സീറ്റിലും പ്രത്യേകം സീറ്റുബെല്‍റ്റുകള്‍, വൈഫൈ, ഉയര്‍ന്ന ലെഗ് സ്പേസ്, ഒരു നിരയില്‍ നാല് സീറ്റുകള്‍ വീതം മൊത്തം 40 സീറ്റുകളായിരിക്കും ഈ ബസില്‍ ഉളളത്.

ടാറ്റ മോട്ടോഴ്‌സിന്റെ മാര്‍ക്കോപോളോ ബസുകളാണ് കെഎസ്ആർടിസി പരീക്ഷണയോട്ടത്തിനായി റോഡിൽ എത്തിച്ചിരിക്കുന്നത്. ഈ പദ്ധതി വിജയകരമായാല്‍ കൂടുതല്‍ ബസുകള്‍ പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ഫ്‌ളീറ്റിലേക്ക് എത്തിക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. 48 ബസുകള്‍ വാങ്ങുന്നതിനാണ് കരാര്‍ വിളിച്ചിരുന്നത്. പത്ത് ബസുകള്‍ വാങ്ങാന്‍ സ്വിഫ്റ്റും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കെഎസ്ആർടിസി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് വേണ്ടി നിരവധി ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഡ്രൈവിങ്ങ് സ്കൂളുകൾ അവയിൽ ഉൾപ്പെടുന്ന ഒന്നാണ്. തുടക്കത്തിൽ ഹെവി വാഹനങ്ങൾ മാത്രമായിരിക്കും പഠിപ്പിക്കു. അതിന് ശേഷം ക്രമേണ കാറും ബൈക്കും ആരംഭിക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച് 22 പേരെ തെരഞ്ഞെടുക്കുകയും 22 ബസുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാൻ പോകുന്നത്.

ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണനയിലുണ്ട് എന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞത്. അതോടൊപ്പം തന്നെ സാധാരണക്കാർക്ക് ഇപ്പോൾ വഹിക്കേണ്ടി വരുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കുവാൻ സാധിക്കുന്ന നിലയിൽ കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിാൻ കെഎസ്ആർടിസി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ക്ലാസ് റൂം, പരിശീലനഹാള്‍, വാഹനങ്ങള്‍, മൈതാനം, ഓഫീസ്, പാര്‍ക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയെല്ലാം തയ്യാറാക്കുന്നതിന് വേണ്ടി കെഎസ്ആർടിസിക്ക് ഗതാഗത വകുപ്പിൻ്റെ നിർദേശം ലഭിച്ചിരുന്നു. പരീശീലന ഹാളിലേക്ക് വേണ്ട യന്ത്രസാമഗ്രികള്‍ സെന്‍ട്രല്‍, റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് മേധാവികളാണ് ഒരുക്കേണ്ടതെന്നും ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, May 22, 2024, 14:55 [IST]
English summary
Ksrtc new premium superfast bus with limited stops serving snacks and wifi details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X