കെഎസ്ആർടിസി പമ്പ സർവീസ് നിരക്ക് കഠിനമെൻ്റയപ്പാ; വ്യാജപ്രചരണമെന്ന് കെഎസ്ആർടിസി

പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. നടത്തുന്ന സര്‍വീസുകളില്‍ ടിക്കറ്റ് നിരക്ക് തോന്നിയതുപോലെയാണെന്ന് പരാതി. ഇടയ്ക്ക് എവിടെയിറങ്ങിയാലും ബസ് എവിടെയാണോ അവസാനിക്കുന്നത് അവിടെവരെയുള്ള ചാര്‍ജ് നല്‍കണം എന്നാണ് അധികൃതരുടെ ന്യായം.

തിരുവനന്തപുരം ബസില്‍ കയറി പത്തനംതിട്ടയിലിറങ്ങണമെങ്കില്‍ തിരുവനന്തപുരത്തേക്കുള്ള ചാര്‍ജ് നല്‍കിയേ മതിയാകൂ എന്നാണത്രെ നിയമം. തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറിന് 294 രൂപയാണ് പമ്പയില്‍ നിന്നുള്ള നിരക്ക്. പത്തനംതിട്ടയ്ക്ക് 143-ഉം. ചുരുക്കത്തില്‍ പത്തനംതിട്ടയില്‍ ഇറങ്ങേണ്ട തീര്‍ഥാടകന്‍ ഇരട്ടിയിലധികം രൂപ നല്‍കണം. കെ.എസ്.ആര്‍.ടി.സി. പമ്പയില്‍നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, ചെങ്ങന്നൂര്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലേക്ക് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതിനിടയില്‍ ഇറങ്ങേണ്ട തീര്‍ഥാടകരാണ് കെ.എസ്.ആര്‍.ടി.സിയുടെ പരിഷ്‌കാരത്തില്‍ വലഞ്ഞിരിക്കുന്നത്. പണം നഷ്ടമാകാതിരിക്കണമെങ്കില്‍ ഇവര്‍ക്കൊക്കെ പലയിടത്തായി ഇറങ്ങിക്കയറിമാത്രമേ വീട്ടിലെത്താനാകൂ.

കെഎസ്ആർടിസി പമ്പ സർവീസ് നിരക്ക് കഠിനമെൻ്റയപ്പാ; വ്യാജപ്രചരണമെന്ന് കെഎസ്ആർടിസി

വരുമാനം വര്‍ധിപ്പിക്കാനുള്ള കോര്‍പ്പറേഷന്റെ ഗൂഢാലോചനയാണ് ഇത്തരം നിരക്ക് ഈടാക്കലെന്നാണ് തീര്‍ഥാടകരുടെ പരാതി. മലയിറങ്ങി ക്ഷീണിച്ചെത്തി ബസില്‍ കയറി ഇരുന്ന് ഏറെക്കഴിയുമ്പോള്‍ ഉദ്യോഗസ്ഥരെത്തി ഇറക്കിവിടുന്നതും പമ്പയില്‍ പതിവാണെന്ന് ഭക്തര്‍ പറയുന്നു. ചെങ്ങന്നൂര്‍ ഡിപ്പോയില്‍നിന്നുള്ള ബസുകളില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് നല്‍കുന്നില്ലെന്നും പരാതി ഉണ്ട്. 180 രൂപയാണ് ചെങ്ങന്നൂരില്‍നിന്നു പമ്പയ്ക്കുള്ള നിരക്ക്. സീറ്റ് കണക്കാക്കി പണം ലഭിച്ചാലേ ബസില്‍ കയറ്റൂവെന്നാണ് അധികൃതരുടെ നിലപാട്.

മറ്റൊരു പരാതിയെന്ന് പറയുന്നത് പത്തനംതിട്ടയില്‍നിന്നു പമ്പയിലേക്കുള്ള ബസുകള്‍ തീര്‍ഥാടകര്‍ നിറഞ്ഞാലേ എടുക്കൂ എന്നതാണ്. അതും മുഴുവന്‍ സീറ്റിലും ആള്‍ വേണം താനും. ഇടയ്ക്കിടെ ബസില്‍ കയറി കണ്ടക്ടര്‍ നോക്കും. എപ്പോള്‍ സീറ്റ് നിറയുന്നുവോ അപ്പോള്‍ മാത്രമേ ബസെടുക്കൂ. ഇതിനിടയില്‍ ചെങ്ങന്നൂരില്‍നിന്നുള്ള ബസ് എത്തിയാല്‍ തീര്‍ഥാടകര്‍ അതില്‍ കയറും. ഫലത്തില്‍ ബസ് വീണ്ടും വൈകും. മണിക്കൂറുകള്‍ ഇരുന്നാലേ പത്തനംതിട്ടയില്‍നിന്ന് ബസ് പമ്പയ്ക്ക് നീങ്ങൂ. പത്തനംതിട്ടയ്ക്ക് ബസ് ഉള്ളപ്പോള്‍ തിരുവനന്തപുരം ബസിലേ കയറൂവെന്ന് ശഠിക്കുന്നത് ശരിയല്ല. തിരുവനന്തപുരം ബസില്‍ പത്തനംതിട്ടയിലേക്കുള്ളവരെ കയറ്റുന്നത് വരുമാനം കുറയ്ക്കും.

മൂന്ന് സീറ്റുകളുള്ളതില്‍ കുട്ടികളെ നടുക്കിരുത്തിയാണ് ചില തീര്‍ഥാടകര്‍ ഇരിക്കുന്നത്. ഒരാള്‍ കൂടി ഇരിക്കേണ്ട സീറ്റാണ് ഇങ്ങനെ നഷ്ടമാകുന്നത്. അങ്ങനെ നിരവധി പരാതികളും കെഎസ്ആർടിസിയുടെ പമ്പ സർവീസിനെ കുറിച്ച് ഇപ്പോൾ ഉയരുന്നത്. എന്നാൽ കെഎസ്ആർടിസി ഇതിനെതിരേ പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ശബരിമല സീസണുകളിലെല്ലാം കെഎസ്ആർടിസിയെക്കുറിച്ച് സമാനമായ രീതിയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. 2022 മെയ് മാസത്തിലാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്. അടിക്കടിയുള്ള ഡീസൽ വില വർധനവിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അടക്കമുള്ളവയുടെ നിരക്കുകൾ പുനർ നിർണയിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

ഇതു പ്രകാരം മുഴുവൻ റൂട്ടുകളിലെയും നിരക്കുകൾ കെഎസ്ആർടിസിയും വർധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ മത മതേതര വ്യത്യാസമില്ലാതെ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകൾക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്പെഷ്യൽ സർവീസ് ബസുകളിൽ 30 ശതമാനം അനുവദിച്ചിട്ടുണ്ട്. ഈ ഷെഡ്യൂൾ കാലയളവിൽ മാത്രമാണ് നിരക്ക് വർധനവ് പ്രാബല്യത്തിൽ വരുന്നത്. ശബരിമല മണ്ഡലപൂജ കാലത്ത് കെഎസ്ആർടിസി നടത്തുന്ന സ്‌പെഷ്യൽ സർവീസിന് മാത്രമല്ല ഈ വർധനവ്. ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാൾ, മഞ്ഞണിക്കര പള്ളി പെരുന്നാൾ, മാരാമൺ കൺവെൻഷൻ, തൃശൂർ പൂരം, ഗുരുവായൂർ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങൾക്ക് കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവീസുകൾക്ക് നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സർവീസ് നടത്തുന്നുണ്ട്.

നെഹ്റു ട്രോഫി വളളംകളിയോടനുബന്ധിച്ച് കെഎസ്ആർടിസി നടത്തുന്ന ഫെയർ/ ഫെസ്റ്റിവൽ സ്‌പെഷ്യൽ സർവീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. പൊതു ആഘോഷങ്ങൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ സർവീസിലും 30 ശതമാനം ചാർജ് വർധനവ് നിലവിലുണ്ട്. നിലക്കൽ കെഎസ്ആർടിസി സ്റ്റേഷൻ മുതൽ പമ്പ ത്രിവേണി വരെ 22.1 കിലോമീറ്ററാണുള്ളത്. ആദ്യത്തെ രണ്ടരകിലോമീറ്ററിന് 10 രൂപയാണ് മിനിമം ചാർജ് ഈടാക്കുന്നത്. നിലക്കൽ മുതൽ പമ്പ വരെ ഒമ്പത് ഫെയർ സ്റ്റേജുകളാണ് നിലവിലുള്ളത്. ഫെയർ സ്റ്റേജുകൾക്ക് കിലോമീറ്ററിന് ഒരു രൂപയാണ് കെഎസ്ആർടിസി ഈടാക്കാറുള്ളത്. ഒമ്പത് ഫെയർ സ്റ്റേജുകൾക്ക് ആകെ വരുന്ന 22 .1 കിലോമീറ്ററിൽ നിന്ന് മിനിമം ചാർജ് ഈടാക്കുന്ന ആദ്യത്തെ രണ്ടര കിലോമീറ്റർ ദൂരം കുറച്ചുള്ള (22.1 - 2.5 = 19.6 ) ദൂരത്തിനാണ് കിലോമീറ്ററിന് ഒരു രൂപ എന്ന നിരക്കിൽ ( 19.6 x 1.0 = 19.6 രൂപ) ചാർജ് ഈടാക്കുന്നത്.

ഇതടക്കം 29.6 അതായത് 30 രൂപയാണ് വരുന്നത്. ഈ മേഖല പൂർണമായും ഗാട്ട് ഏരിയയിൽ വരുന്നതിനാൽ നോർമൽ ചാർജായ 30 രൂപയുടെ 25 ശതമാനം ഗാട്ട് റോഡ് ഫെയർ ചാർജ് (G.O 37/2020) ആയി ഈടാക്കുന്നുണ്ട്. അതായത് 7.5 രൂപ. 30 (ഫെയർ ചാർജ്ജ്) + 7.5 രൂപ (ഗാട്ട് റോഡ് ഫെയർ ചാർജ്ജ് ) = 37.5 രൂപ നിയമപ്രകാരം റൗണ്ട് ചെയ്ത് 38 രൂപയാണ ആകെ ഫെയർ. ഈ തുകയുടെ 30 ശതമാനം തുകയാണ് ഫെസ്റ്റിവൽ ഫെയർ ആയി ഈടാക്കുന്നത്. അതായത് 38 x 30 % = Rs 11.40 ഇത് കൂടി ചേർത്താൽ ആകെ ഫെയർ 49.4 ലോഫ്ലോർ നോൺ എ.സി ബസിന്റെ റൗണ്ടിങ് നിയമം ഇനം B&F പ്രകാരം ടിക്കറ്റ് ചാർജ് 50 രൂപയും കൂടാതെ സെസ് ഇനത്തിൽ 3 രൂപയും ചേർത്ത് 53 രൂപയാണ് യഥാർഥത്തിൽ യാത്രക്കാരിൽ നിന്ന് ഈടാക്കേണ്ടിയിരുന്നത്. എന്നാൽ ഈ നിരക്കിൽ നിന്ന് മൂന്നു രൂപയോളം കുറച്ചു കൊണ്ടാണ് 50 രൂപ നിരക്കിൽ കെഎസ്ആർടിസി നിലവിൽ സർവീസ് നടത്തുന്നത്.

Most Read Articles

Malayalam
English summary
Ksrtc pamba service high fare complaint
Story first published: Thursday, December 8, 2022, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X