എന്നാ ഒരു ചിലവാന്നേ; കെഎസ്ആർടിസിക്ക് കേന്ദ്രത്തിൻ്റെ തിരിച്ചടി

എല്ലാവരുടേയും യാത്രാചിലവ് വർധിപ്പിക്കുന്നത് പ്രധാനമായും ടോൾ നിരക്കുകളാണ്. സാധാരണക്കാരൻ്റെ കാര്യം ഇങ്ങനെ ആണെങ്കിൽ കെഎസ്ആർടിസിയുടെ കാര്യം എങ്ങനെ ആണെന്ന് ചിന്തിച്ചിട്ടുണ്ടോ. മാസം ഒന്നരക്കോടി രൂപയാണ് ടോള്‍നിരക്കായി കെ.എസ്.ആര്‍.ടി.സി. നല്‍കുന്നത്. കേരളത്തിന് മാത്രമായി ഒരു ഇളവ് നൽകുന്നതിൽ ഒരുപാട് നീലാമാലകളുണ്ടെന്നും അതിന് സാധ്യമല്ല എന്നുമാണ് കേന്ദ്ര അറിയിച്ചിരിക്കുന്നത്.

ശമ്പളം കൊടുക്കാൻ പോലും ഇവിടെ ബുദ്ധിമുട്ടുമ്പോൾ ആണ് ടോൾ നിരക്ക് ബാധ്യതയായി മാറിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ടിങ് കോര്‍പ്പറേഷനുകള്‍ എല്ലാം കൃത്യമായി ടോള്‍ നല്‍കുന്നുണ്ട്. ദേശീയപാത 66-ന്റെ നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ ടോള്‍നിരക്ക് കുത്തനെ ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകൾ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്ന സർവീസ് തിരുവനന്തപുരം-കാസര്‍കോട് പാതയാണ്.

എന്നാ ഒരു ചിലവാന്നേ; കെഎസ്ആർടിസിക്ക് കേന്ദ്രത്തിൻ്റെ തിരിച്ചടി

ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാകാതെ തുടരുന്നതിനിടയ്ക്കാണ് പാലിയേക്കര ടോള്‍പ്ലാസയിലെ നിരക്കുകൾ വീണ്ടും കൂട്ടാൻ തീരുമാനമായിരിക്കുകയാണ്. നിലവിലുളള കരാര്‍വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബര്‍ ഒന്നിന് ടോള്‍നിരക്ക് ഉയര്‍ത്താൻ പോകുന്നത്. പുതുക്കിയ നിരക്ക് പ്രകാരം കാര്‍, ജീപ്പ്, ചെറുകിട വാണിജ്യവാഹനങ്ങള്‍ എന്നിവയുടെ ഒരു വശത്തേക്കുള്ള ടോള്‍നിരക്കില്‍ മാറ്റമില്ലെങ്കിലും ദിവസത്തിലുള്ള ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് അഞ്ചു മുതല്‍ 10 വരെ രൂപ വര്‍ധന വരുത്തിയിട്ടുണ്ട്.

നമ്മള്‍ മലയാളികള്‍ക്കടക്കം വളരെ ഉപകാരപ്രദമായ പാതയാണ് ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ. ഉത്തര മലബാറിലുള്ള ഒരുപാട് ആളുകള്‍ ആശ്രയിക്കുന്ന ഒരു പാതയാണിത്. എന്നാല്‍ തിരക്കേറിയ ഈ പാതയില്‍ സമീപകാലത്തായി അപകടങ്ങളും കൂടിയിരുന്നു. എക്‌സ്പ്രസ്‌വേയിലെ അപകടം കുറക്കാന്‍ അധികാരികള്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് വരികയാണ്. അമിതവേഗത തടയാനാണ് ബെംഗളൂരു പൊലീസ് പുതിയ മാര്‍ഗം പരിഗണിക്കുന്നത്.

ആറുവരി പാതയില്‍ 100 കി.മീ വേഗത പരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ ഫാസ്ടാഗ് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിഴ ഈടാക്കുന്ന കാര്യമാണ് പൊലീസ് ആലോചിക്കുന്നത്. നിയമലംഘനത്തിനെതിരെ നടപടികള്‍ ശക്തമാക്കാനും പിഴ ശേഖരണം കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് രീതി പ്രോത്സാഹിപ്പിക്കാനും സാധിക്കും.

എക്സ്പ്രസ് വേയില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കുറക്കാന്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നവരുടെ ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്ന് പിഴ ഈടാക്കാനുള്ള പദ്ധതി ബെംഗളൂരു പൊലീസാണ് മുന്നോട്ട് വെച്ചത്. നിലവില്‍ ഫാസ്ടാഗ് വഴി അടയ്ക്കുന്ന തുക നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലേക്ക് (NHAI) പോകുന്നു. എന്നാല്‍ പിഴകള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റാനാണ് പൊലീസിന്റെ നീക്കം. ഈ ക്രമീകരണത്തിന്റെ സാധ്യത വിലയിരുത്താനായി NHAI ചുമതലപ്പെടുത്തിയിരിക്കുന്നു.

പദ്ധതി പ്രായോഗികമെന്ന് കണ്ടെത്തിയാല്‍ ഇത് അധികം വൈകാതെ നടപ്പാക്കിയേക്കും. മാണ്ഡ്യയിലെ അമരാവതിക്ക് സമീപം ഇപ്പോള്‍ സിസി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വേഗപരിധി ലംഘിക്കുന്നവര്‍ക്ക് പിഴ ലഭിക്കും. ആദ്യഘട്ടത്തില്‍ മാണ്ഡ്യ പൊലീസ് പിഴ ഈടാക്കും. ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയില്‍ ദിനംപ്രതി അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉന്നതാധികാരികളുടെ തലത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ആഗസ്റ്റ് 1 മുതല്‍ ഹൈവേയില്‍ ഇരുചക്രവാഹനങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്.

നേരത്തെ തന്നെ ബൈക്കുകളും ഓട്ടോയും പാതയില്‍ നിരോധിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ വന്നപ്പോള്‍ പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പാതയില്‍ വിവിധ അപകടങ്ങളിലായി നൂറിലേറെ ജീവനാണ് പൊലിഞ്ഞത്. ബാംഗ്ലൂരിനടുത്തുള്ള പഞ്ച്മുഖി ക്ഷേത്രം മുതല്‍ മൈസൂരിലെ മണിപ്പാല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെയുള്ള 118 കിലോമീറ്റര്‍ അതിവേഗ പാത നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അതിവേഗ ഇടനാഴിയായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വാഹനം ഓടിക്കുന്നവരുടെ താല്‍പര്യം കണക്കിലെടുത്ത് പരമാവധി വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററാക്കി മാറ്റിയിരുന്നു. എക്സ്പ്രസ് വേ കടന്ന് പോകുന്ന വിവിധ ജില്ലകളില്‍ അപകടങ്ങള്‍ തടയാന്‍ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജൂലൈ 4 മുതല്‍ സ്പീഡ് റഡാറുകള്‍ വിന്യസിക്കുകയും ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

More from DriveSpark

Article Published On: Friday, September 1, 2023, 13:55 [IST]
English summary
Ksrtc pays 1 5 crore toll per month the center rejected the request for exemption
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X