ആനവണ്ടിക്ക് മൈലേജ് കൂട്ടാൻ പദ്ധതി; പക്ഷേ ചില കാര്യങ്ങൾ നന്നായാലേ പറ്റുവെന്ന് ഡ്രൈവർമാർ

കേരളത്തിലെ കെഎസ്ആർടിസി ബസുകൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പല വാർത്തകളും ട്രോളുകളും ഉയർന്ന് വന്നിരുന്നു. എന്നാൽ കെ ബി ഗണേഷ്കുമാർ ഭരണം ഏറ്റെടുത്തതോടെ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ പുതിയ ഒരു പദ്ധതിയാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. ബസുകളുടെ മൈലേജ് വർധിപ്പിക്കുന്നത് വഴി 77 കോടി രൂപ ലാഭിക്കാൻ സാധിക്കുമെന്നാണ് മന്ത്രി അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നത്. ഇപ്പോൾ ബസുകൾക്ക് ലഭിക്കുന്നത് ശരാശരി 4.03 കിലോമീറ്ററാണ് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ലഭിക്കുന്ന ഇന്ധനക്ഷമത. ഇത് 4.30 കിലോമീറ്ററാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

ബസിന്റെ ഇന്ധനക്ഷമത 4.30 കിലോമീറ്ററായി ഉയര്‍ത്താന്‍ സാധിച്ചാല്‍ ഡീസലിന് ചെലവാക്കുന്ന പണത്തില്‍ പ്രതിവര്‍ഷം 77 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ആര്‍.ടി.സി. കണക്കൂട്ടുന്നത്. ഇത് നടപ്പില്‍ വരുത്തുന്നതിനായി ദിവസേന ഓരോ ബസുകളും പരിശോധിച്ച് ഇന്ധനത്തിന്റെ ഉപയോഗം വിലയിരുത്തുമെന്നാണ് സർക്കുലറിൽ വകുപ്പ് വിലയിരുത്തുന്നത്.

ഇതിനെല്ലാം പുറമെ, ഡീസല്‍ ചോര്‍ച്ച, എയര്‍ ലീക്ക്, ബ്രേക്ക് ജാമിങ്, ക്ലെച്ച് സ്ലിപ്പിങ്, ട്രാഫിക് ബ്ലോക്ക് തുടങ്ങി ഡീസല്‍ ചെലവ് വര്‍ധിക്കുന്ന നിരവധി കാരണങ്ങളുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. നല്ല ബസുകളും മികച്ച റോഡുകളുമുണ്ടെങ്കില്‍ മാത്രമേ ഇന്ധനം ലാഭിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് ഡ്രൈവർമാരുടെ ഇതിലുള്ള പ്രതികരണം.

ലക്ട്രിക് ബസുകളെ മാൻഡ്രേക്ക് ഇഫക്ട് പിടിവിടാതെ തുടരുകയാണ്. കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളുടെ ടയറുകൾ കൂട്ടത്തോടെ കേടാകുന്നു എന്നതാണ് പുതിയ പ്രശ്നം. ടയറുകൾ റീട്രെഡിങ്ങ് ചെയ്തതിൽ വന്ന പിഴവാണ് ഇത്തരത്തിൽ കൂട്ടത്തോടെ ടയറുകൾ കേടാകുന്നതിൻ്റെ കാരണം എന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. ടയറുകൾ റീട്രെഡ് ചെയ്യുന്നതിന് വേണ്ടിയുളള സാധനസാമഗ്രികൾ വാങ്ങിയതിലുണ്ടായ പാളിച്ചയാണ് ടയറിന്റെ കട്ട ഇളകുന്നതിന് കാരണമെന്ന് സംശയിക്കുന്നു.

ചെറിയ ടയർ, റീട്രെഡ് ചെയ്യുന്നതിൽ പരിചയമില്ലാത്തതും സാങ്കേതിക തകരാറാകാനും സാധ്യതയുണ്ട്. ഒരു ഡീസൽ ബസുകൾ പോലുമില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിത നഗരമാക്കി തലസ്ഥാനത്തെ മാറ്റുക എന്നതായിരുന്നു ഇലക്ട്രിക ബസുകൾ അവതരിപ്പിച്ചതിൻ്റെ ലക്ഷ്യം.കൂടുതൽ ചിലവ് ചുരുക്കാൻ കെഎസ്ആർടിസി സിഎൻജിയിലേക്കും മാറാൻ പദ്ധതിയിട്ടിരുന്നു. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്. സിഎൻജിയിലേക്ക് മാറ്റിയതോടെ ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതൽ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുളള നടപടി സ്വീകരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ഉളളത്.

ആൾട്ടോ കെ 10 ആണ് ഫോർവീലറായി ഉപയോഗിക്കുക, ഹീറോ ബൈക്ക് എന്നിവയ്ക്ക് പുറമെ ഗിയറില്ലാത്ത സ്‌കൂട്ടറും വാങ്ങിയിട്ടുണ്ട്. എല്ലാം പുത്തൻ വാഹനങ്ങൾ തന്നെയാണ് കെഎസ്ആർടിസി തങ്ങളുടെ ഡ്രൈവിങ്ങ് സ്കൂളിന് വേണ്ടി വാങ്ങിയിരിക്കുന്നത്. രണ്ട് പരിശീലകരെയാണ് തുടക്കത്തിൽ നിയോഗിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി.യുടെ ആനയറ സ്റ്റേഷന് സമീപത്താണ് ഡ്രൈവിങ് പഠനത്തിനും പരിശീലനത്തിനുമായി ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്. തിയറി ക്ലാസിന് വേണ്ടി കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് ട്രെയിനിങ് കോളേജിലാണ് ഒരുക്കിയിരിക്കുന്നത്

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 20, 2025, 11:17 [IST]
English summary
Ksrtc planning to improve fuel efficiency save annually 77 crores details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X