പ്രൈവറ്റ് ബസുകാരെ ഒരു പാഠം പഠിപ്പിക്കും; കിടിലൻ ലുക്കിൽ കെഎസ്ആർടിസിയുടെ ലക്ഷ്വറി ബസ്

അന്തർസംസ്ഥാന പാതകളില്‍ സ്വകാര്യ ബസുകളുമായി ഒരു തുറന്ന പോരാട്ടത്തിന് തന്നെ തയ്യാറെടുത്തിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. 151 പുതിയ ലക്ഷ്വറി ബസുകളാണ് വാങ്ങാൻ കരാറായിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കിയ 75 കോടി രൂപയാണ് ഇതിനായി ഉപയോഗിക്കുക. പുതിയ ബസുകള്‍ സ്വിഫ്റ്റിന് നല്‍കാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. സൂപ്പര്‍ ഫാസ്റ്റായി ഓടിക്കുന്നതിന് വേണ്ടി അശോക് ലെയ്‌ലാനഡിൽ നിന്ന് കഴിഞ്ഞ കരാർ നൽകിയിരുന്നു.

സിറ്റി കണക്റ്റഡ് ബസുകളായി രാത്രിയാത്രകള്‍ക്ക് വേണ്ടി 20 ആഡംബര ബസുകള്‍കൂടി വാങ്ങാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. സ്ലീപ്പര്‍, സെമിസ്ലീപ്പര്‍ സീറ്റര്‍ വിഭാഗത്തില്‍പ്പെട്ട ബസുകള്‍ വാങ്ങുന്നതിന് സാങ്കേതികസമിതി രൂപവത്കരിച്ചു. സമിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. ഭാരത് ബെന്‍സ്, വോള്‍വോ, അശോക് ലെയ്ലന്‍ഡ് എന്നീ കമ്പനികളാണ് പരിഗണനയിലുള്ളത്. ഏപ്രിലില്‍ വാങ്ങിയ 133 സൂപ്പര്‍ഫാസ്റ്റുകളാണ് ഇപ്പോൾ സ്വിഫ്റ്റിന്റെ പ്രധാന വരുമാനമാര്‍ഗം. 25,000-45,000 രൂപയ്ക്കിടയ്ക്ക് പ്രതിദിന വരുമാനമാണ് ഈ ബസുകൾ നേടുന്നത്.

പ്രൈവറ്റ് ബസുകാരെ ഒരു പാഠം പഠിപ്പിക്കും; കിടിലൻ ലുക്കിൽ കെഎസ്ആർടിസിയുടെ ലക്ഷ്വറി ബസ്

നിരവധി സജ്ജീകരണങ്ങളോട് കൂടിയായിരുന്നു ഈ പുതിയ 131 സൂപ്പർ ഫാസ്റ്റ് ബസുകൾ എത്തിയത്. യാത്രക്കാർക്ക് കേൾക്കാൻ പാകത്തിന് യാത്രക്കാരെ ബസിലേക്ക് വിളിച്ചു കയറ്റാനും അനൗണ്‍സ്മെൻ്റ് നടത്താൻ സാധിക്കും. ഡ്രൈവർക്കാണ് ഇത് സാധിക്കുന്നത്. ഏത് സ്റ്റോപ്പ് ആണെന്നും, എപ്പോൾ എത്തുമെന്നും, എപ്പോൾ പുറപ്പെടും എന്നുളള തരത്തിലുളള വിവരങ്ങൾ സ്റ്റാൻഡിൽ നിർത്തുമ്പോൾ യാത്രക്കാരോട് വിളിച്ചു പറയാൻ ഇതുവഴി സാധിക്കുന്നു. അത് മാത്രമല്ല അകത്ത് അഞ്ച് ക്യാമറകളുമുണ്ട്.

യാത്രക്കാർക്ക് ഏറ്റവും മികച്ച സർവീസ് ആണ് ബസ് നൽകുന്നത്. എല്ലാ സീറ്റിലും ചാർജിങ്ങ് സ്ലോട്ടുകൾ, ജിപിഎസ് സംവിധാനം എന്നിവയാണ് പ്രത്യേകതകൾ. 55 സീറ്റുകളുളള പുതിയ സൂപ്പർഫാസ്റ്റ് ബസ് ബംഗ്ലൂരുവിലെ എസ്.എൻ.കണ്ണപ്പ പ്രകാശ് ഓട്ടോയിൽ നിന്നാണ് ബോഡി നിർമിച്ചിരിക്കുന്നത്. 50 കോടി രൂപയാണ് 131 ബസുകൾക്കായി ചിലവാക്കിയത്.

2022 ഏപ്രിൽ 11 ന് കെ സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിക്കുമ്പോൾ 116 ബസുകളായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷമാണ് 50 ഇലക്ട്രിക് ബസുകൾ കൂടെ എത്തിയത്. ഇപ്പോൾ 131 ബസുകൾ കൂടെ എത്തിയതോടെ മൊത്തം 297 ബസുകൾ കെ സ്വിഫ്റ്റിൻ്റെ ഉടമസ്ഥതയിലുണ്ട്. കെഎസ്ആർടിസി പുതിയ ഓരോ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായി ടിക്കറ്റുകൾക്ക് പകരം സ്മാർട് കാർഡ് ഉപയോഗിക്കുന്ന സംവിധാനം നിലവിൽ കൊണ്ടുവന്നു. എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന റീചാര്‍ജബിള്‍ പ്രീപെയ്ഡ് ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യാം.

50 രൂപ മുതല്‍ റീചാര്‍ജ് ലഭ്യമാണ്. ഒരു സമയം പരമാവധി 2000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കെ എസ് ആര്‍ ടി സിയുടെ ഫീഡര്‍ ബസ്,സിറ്റി സര്‍ക്കുലര്‍ സര്‍വീസ്, സിറ്റി ഷട്ടില്‍ സര്‍വീസുകള്‍ എന്നിവയിലാണ് നിലവില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്നത്. രണ്ടുമാസത്തിനകം എല്ലാ സര്‍വീസുകളിലും ട്രാവല്‍ കാര്‍ഡ് ഉപയോഗം വ്യാപകമാക്കാനാണ് ശ്രമം. ഇതിനെല്ലാം പുറമേ ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്ന പ്രക്രിയകളും നടന്നു കൊണ്ടിരിക്കുകയാണ്. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്. സിഎൻജിയിലേക്ക് മാറ്റിയതോടെ ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതൽ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുളള നടപടി സ്വീകരിക്കുന്നത്. സിഎൻജിയിലേക്കുളള മാറ്റം വളരെ വിജയകരമാണെന്ന് കണ്ടത് കൊണ്ടാണ് പതിയെ 1000 ബസുകൾ ഇനി സിഎൻജിയിലേക്ക് മാറ്റാനുളള തീരുമാനം കെഎസ്ആർടിസി എടുത്തിരിക്കുന്നത്.

91 രൂപയാണ് സിഎൻജിക്ക് പൊതുവിപണിയിൽ, പക്ഷേ വിതരണക്കാർ കെഎസ് ആർടിസിക്ക് 70 രൂപയ്ക്കാണ് നൽകാൻ സമ്മതിച്ചിരിക്കുന്നത്. മലയോരമേഖലയിൽ സിഎൻജി ബസ് ഉപയോഗിക്കുന്നതിന് ഒരുപാട് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ട് തന്നെ നഗരങ്ങളിലും സമതല പ്രദേശങ്ങളിലും ഉപയോഗിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

കിഫ്ബി വായ്പ വഴി 400 ബസ് വാങ്ങാൻ ആദ്യം കെഎസ്ആർടിസി ഒരു പദ്ധതി ഇട്ടിരുന്നു. എന്നാൽ ഇത് ഉപേക്ഷിച്ചിക്കുകയായിരുന്നു. പുതിയ ബസുകള്‍ക്കുള്ള അമിതമായ വിലയും ഇന്ധനവിലക്കയറ്റവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. നിലവിലുള്ള ഡീസൽ ബസുകള്‍ ഹരിത ഇന്ധനത്തിലേക്ക് മാറ്റുക എന്നതാണ് താരതമ്യേന ചെലവുകുറഞ്ഞ രീതി. കേന്ദ്രാവിഷ്‌കൃതപദ്ധതിയില്‍ 1000 ഇലക്ട്രിക് ബസുകള്‍ക്കും വഴിതുറന്നിട്ടുണ്ട്. ഇതില്‍ അന്തിമതീരുമാനമായിട്ടില്ല. 750 ബസുകള്‍ വാടകയ്ക്കാണ് ലഭിക്കുക. കേന്ദ്ര സബ്സിഡിയുണ്ടാകും. കിലോമീറ്ററിന് 43 രൂപ നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയാകും ബസുകള്‍ ലഭിക്കുക.

More from DriveSpark

Article Published On: Friday, September 8, 2023, 13:00 [IST]
English summary
Ksrtc signed agreement for 151 luxury bus know the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X