കട്ടയ്ക്ക് കൂടെ നിന്നവർ ഇപ്പോൾ കട്ടപ്പുറത്ത്; പകരം സർവീസ് രീതി അപ്രായോഗികം

സ്വകാര്യ ബസുകൾ നടത്തുന്ന 140 കിലോമീറ്ററുളള ദീർഘദൂര യാത്രകൾ ഇനിമുതൽ കെഎസ്ആർടിസി ഏറ്റെടുക്കുമെന്ന ഗതാഗത വകുപ്പിൻ്റെ ഉത്തരവോടെ ഇതുവരെ പണികിട്ടിയത് മുന്നുറോളം സ്വകാര്യ ബസുകൾക്കാണ്. മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള സ്വകാര്യബസുകളുടെ സര്‍വീസ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. അതോടെയാണ് മുന്നുറോളം ബസുകള്‍ക്ക് സര്‍വീസ് നടത്താനാകാത്ത അവസ്ഥ എത്തിയത്.

ഈ ഉത്തരവിലൂടെ 600 പേരുടെ ജോലിയാണ് നഷ്ടമായത്. എന്നാൽ അതേ സമയം ഈ ബസുകൾക്ക് 140 കിലോമീറ്ററിൽ താഴെയുളള സർവീസുകൾ നൽകിയെങ്കിലും അത് പ്രയോജനകരമായിരുന്നില്ല എന്നതാണ് പ്രശ്നം. പ്രധാനമായും സമയത്തിൻ്റെ കാര്യത്തിൽ മറ്റ് സാധാരണ ബസുകളുമായി കൂടിചേരുമ്പോൾ മറ്റ് സ്വകാര്യ ബസുകൾക്ക് പ്രശ്നമായി തുടങ്ങിയതോടെയാണ് മുന്നൂറോളം ബസുകൾ കട്ടപ്പുറത്ത് കയറ്റിയത്.

കട്ടയ്ക്ക് കൂടെ നിന്നവർ ഇപ്പോൾ കട്ടപ്പുറത്ത്; പകരം സർവീസ് രീതി അപ്രായോഗികം

19,000 ബസുകളാണ് 2013 കേരളത്തിൽ ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ അത് 6000 ആയി കുറഞ്ഞു. അത് കൊണ്ട് തന്നെ സംസ്ഥാനത്തിൻ്റെ സേവനരംഗത്ത് അത് കൃത്യമായി പ്രതിഫലിക്കാൻ ആരംഭിച്ചു എന്നതാണ് സത്യം. രാജ്യത്ത് നികുതി ഈടാക്കുന്നതിൽ മുൻപന്തിയിലാണ് കേരളം, അത് പോലെ തന്നെയാണ് ഇന്ധനവിലയിലും മുന്നിൽ തന്നെ.

2017 -ലാണ് ഇതിന് മുൻപ് കെഎസ്ആർടിസിക്ക് ആശ്വാസം നൽകാൻ ഇത്തരമൊരു വിധിയുണ്ടായത് എന്നാൽ പല റൂട്ടുകളിൽ കെഎസ്ആർടിസി ഇടയ്ക്ക് വച്ച് സർവീസ് നിർത്തേണ്ട അവസ്ഥ വന്നിരുന്നു. 155 സ്വകാര്യ ഫാസ്റ്റ് പാസഞ്ചർ സ്റ്റേജ് ക്യാരേജ് പെർമിറ്റുകൾ, 64 സൂപ്പർ ഫാസ്റ്റ് സ്റ്റേജ് ക്യാരേജ് പെർമിറ്റുകൾ, 22 സൂപ്പർ എക്സ്പ്രസ് പ്രൈവറ്റ് സ്റ്റേജ് ക്യാരേജ് പെർമിറ്റുകൾ എന്നിവ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുകളായി മാറ്റാൻ തീരുമാനിച്ചപ്പോൾ കെഎസ്ആർടിസിക്ക് പ്രതിദിനം 2 ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് അത് വഴിയുണ്ടായത്.

കട്ടയ്ക്ക് കൂടെ നിന്നവർ ഇപ്പോൾ കട്ടപ്പുറത്ത്; പകരം സർവീസ് രീതി അപ്രായോഗികം

കേന്ദ്രത്തിൻ്റെ സ്ക്രാപ്പേജ് പോളിസി നിലവിൽ വന്നപ്പോൾ കരിമ്പട്ടികയിലുളള ബസ് വരെ ഇറക്കേണ്ട അവസ്ഥയിലായിരുന്നു. കേന്ദ്രത്തിനെതിരായി നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ബസുകൾ എല്ലാം പൊളിക്കാൻ പറഞ്ഞാൽ പകരം ഓടിക്കാൻ ബസില്ല എന്നത് തന്നെയാണ് കാര്യം. ഇതിനായി സർക്കാർ പ്രത്യേക ഉത്തരവിറക്കുമെന്നാണ് അറിയാൻ സാധിച്ചത്. അത് പോലെ തന്നെ ബസുകൾക്ക് മാത്രേമ ഇത്തരത്തിലുളള ഇളവ് ലഭിക്കു. മറ്റ് സർക്കാർ വാഹനങ്ങൾക്ക് ഇത് ബാധകമായിരിക്കില്ല.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ സോഫ്റ്റ് വെയറായ വാഹൻ ആപ്പിൽ കരിമ്പട്ടികയിൽപ്പെടുത്തിയ 1622 കെഎസ്ആർടിസി ബസും 844 മറ്റ് സർക്കാർ വാഹനങ്ങളുമാണ് ഉളളത്. ലിസ്റ്റിൽ 245 ബസുകൾ നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നവയാണ്. മോട്ടോർ വാഹന ആക്ട് പ്രകാരം വാഹനങ്ങളുടെ രജിസ്ട്രേഷൻ സംസ്ഥാന സർക്കാരിൻ്റെ കീഴിലാണ് വരുന്നത്.

2021 ഓഗസ്റ്റിൽ സ്‍ക്രാപ്പിംഗ് നയം അവതരിപ്പിച്ചുകൊണ്ട് അയോഗ്യവും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ഈ നയം സഹായിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 20 വർഷത്തില്‍ അധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വർഷത്തില്‍ അധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തിൽ തുടരണമെങ്കിൽ ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് ഈ നിയമം.

ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു.

പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയാണിത്. 2021-2022 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതിന് ശേഷം 2022 ഏപ്രിൽ 1 മുതൽ നയം പ്രാബല്യത്തിൽ വന്നു. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിനും ശേഷം ഫിറ്റ്നസ് ടെസ്റ്റുകൾ നൽകുന്നു.

More from DriveSpark

Article Published On: Monday, July 24, 2023, 19:29 [IST]
English summary
Ksrtc takeover long route 300 private bus commissioned
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X