കെഎസ്ആർടിസിയിൽ 'സൂപ്പർ ചെക്കിങ്ങ്', ഇനി ഒരു ബസും താമരാക്ഷൻപിളളയാവില്ല

കെഎസ്ആർടിസി ബസുകൾ സാധാരണ പരാതി കേൾക്കുന്ന മേഖലയാണ് ബസുകളുടെ ഫിറ്റ്നസ്. പുതിയ മന്ത്രി എത്തയിതോടെ ജനങ്ങൾക്ക് കെഎസ്ആർടിസിയുടെ കാര്യത്തിൽ വലിയ പ്രതീക്ഷകളാണ് ഉളളത്. പുത്തൻ പരിഷ്കാരങ്ങളും സർവീസ് മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ട് കെഎസ്ആർടിസിയിൽ സൂപ്പർ ചെക്കിങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ബസുകളുടെ വയറിങ്ങ്, മെക്കാനിക്കൽ, ഭാഗം ക്ലിയർ ചെയ്ത് സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണിത്.

കമ്പനിയുടെ വർക്‌ഷോപ്പിലെ പ്രധാന ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിലായിരിക്കും ചെക്കിങ്ങ് നടത്തുക. ദിവസം കുറഞ്ഞത് രണ്ടു ബസുകള്‍ പൂര്‍ണമായ പരിശോധനയ്ക്ക് (സൂപ്പര്‍ ചെക്കിങ്) വിധേയമാക്കാനാണ് ലഭിച്ചിരിക്കുന്ന നിർദേശം. ഓടിക്കൊണ്ടിരിക്കെ ബസുകൾക്ക് തീ പിടിക്കുകയും,നിരവധി തവണ തകരാർ സംഭവിച്ച് വഴിയിൽ കിടക്കുകയും ചെയ്ത നിരവധി സംഭവങ്ങളായത് കൊണ്ടാണ് എല്ലാ ബസുകളും സൂപ്പർ ചെക്കിങ്ങിന് വിധേയമാക്കാൻ ഉത്തരവ് ലഭിച്ചിരിക്കുന്നത്.

വാഹനം പൂർണമായും ചെക്ക് ചെയ്യുന്നതിന് വേണ്ടി, വയറിങ്ങ് കിറ്റുകൾ അഴിച്ചും, ബാറ്ററി കേബിള്‍ പൂര്‍ണമായി അഴിച്ചു പുറത്തെടുത്ത് ഇന്‍സുലേഷന്‍ തകരാറുകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കി വാഹനഭാഗങ്ങളില്‍ ഉരയാത്തവിധം തിരികെ ഘടിപ്പിക്കണം. വാഹനത്തിൻ്റെ മെക്കാനിക്കൾ, ബ്രേക്കിങ്ങ് സിസ്റ്റങ്ങൾ എല്ലാം കണ്ടീഷൻ ആണെന്ന് ഉറപ്പ് വരുത്തണം, എന്നാൽ അമിതമായി പുക വമിക്കുന്ന ബസുകൾ കണ്ടീഷനാണെന്ന് സർട്ടിഫിക്കറ്റ് നൽകരുതെന്നും നിർദേശമുണ്ട്.

ഡീസല്‍, ഓയില്‍ എന്നിവയുടെ ചോര്‍ച്ച കോര്‍പ്പറേഷന് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ട്. തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചശേഷം ഡിപ്പോ എന്‍ജിനിയറോ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനിയറോ വിശദവിവരം വര്‍ക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തി ഒപ്പിടണം. പുതിയ ഈ പദ്ധതിയിലൂടെ ബസുകളുടെ എല്ലാ തകരാറുകളും പരിഹരിച്ച് നല്ല കണ്ടീഷനായി വാഹനം പുറത്തിറക്കുന്നതോടെ എല്ലാ പരാതികളും നിലയ്ക്കുമെന്നാണ് കമ്പനി കരുതുന്നത്.

ഇതര സംസ്ഥാന റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ വാഹനങ്ങൾ കയറ്റി അയയ്ക്കുന്ന പതിവുളളതാണ്. ബൈക്കുകൾ കയറ്റി വിടാൻ ബൈക്ക് എക്സ്പ്രസ് പദ്ധതി ആരംഭിക്കാൻ പദ്ധതിയുണ്ട്. കെഎസ്ആർടിസിയുടെ പഴയ ബസുകൾ പ്രത്യേക വാനുകളാക്കി ആയിരിക്കും പദ്ധതി നടപ്പിലാക്കുക. കൊറിയർ സർവീസ് വൻ വിജയകരമായതിന് പിന്നാലെയാണ് പുതിയ പദ്ധതി സർക്കാർ ആവിഷ്കരിക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായം തേടിയതിന് ശേഷമേ പദ്ധതിക്ക് അന്തിമരൂപം നൽകു എന്നാണ് അറിയിച്ചിരിക്കുന്നത്. നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ല എങ്കിലും ട്രെയിനുകളെക്കാൾ കുറയാനാണ് സർക്കാർ ശ്രമിക്കുന്നത്.

ട്രെയിനിൽ വാഹനം കയറ്റി അയക്കുന്ന സംവിധാനം നോക്കിയാൽ നിങ്ങളുടെ ബൈക്ക് പാഴ്സലായോ ലഗേജായിട്ടോ കൊണ്ടുപോകേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് റെയിൽ അധികാരികളായിരിക്കും. നിങ്ങളുടെ ബൈക്ക് കൊണ്ടുപോകുന്ന ട്രെയിനും അവർ തന്നെയാണ് തീരുമാനിക്കുക. അവരുടെ തീരുമാനം പ്രധാനമായും സ്ലോട്ട് ലഭ്യതയെയും ബൈക്കിന്റെ ലക്ഷ്യസ്ഥാനത്തെയും ആശ്രയിച്ചിരിക്കും. പാഴ്സലായി അയക്കുന്നതാണ് ലഗേജായി അയക്കുന്നതിലും നല്ലത്.

നിങ്ങളുടെ ബൈക്കുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ രേഖകളും സഹിതം പാഴ്‌സൽ അയയ്‌ക്കാൻ ഉദ്ദേശിക്കുന്നതിന് ഏകദേശം 1 അല്ലെങ്കിൽ 2 ദിവസം മുമ്പ് പാഴ്‌സൽ ട്രാൻസ്‌പോർട്ട് ഓഫീസ് സന്ദർശിക്കുകയും. യാത്രയ്‌ക്കായി നിങ്ങളുടെ ബൈക്ക് ശരിയായി പാക്ക് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ വിദഗ്ധ പാക്കിംഗ് സേവനങ്ങളുമായി ബന്ധപ്പെടുകയും വേണം.

നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് ട്രെയിനിൽ ഒരു ബൈക്ക് പാഴ്സലിന് ആവശ്യമായ ഫീസ് അടയ്ക്കുക. നിങ്ങൾ സൂക്ഷിക്കേണ്ട ഒരു ബുക്കിംഗ്/പേയ്‌മെന്റ് രസീത് നിങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം തന്നെ ഡെലിവറി ചെയ്യുമ്പോൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് നിങ്ങളുടെ ഇരുചക്രവാഹനത്തിൽ ഒരു തിരിച്ചറിയൽ അടയാളം ഇടാൻ മറക്കരുത്. എത്തിച്ചേരുന്ന തീയതിയും സമയവും ഉൾപ്പെടെ നിങ്ങളുടെ ബൈക്ക് എപ്പോൾ ലഭിക്കുമെന്ന് അറിയാൻ കൊറിയർ സേവനത്തിന്റെ വെബ്‌സൈറ്റ് വഴി നിങ്ങളുടെ ബൈക്ക് ട്രാക്ക് ചെയ്യുക.

നിങ്ങളുടെ ബൈക്കിൻ്റെ ഇന്ധനടാങ്ക് കാലിയാക്കിയതിന് ശേഷം മാത്രമേ വാഹനം പായ്ക്ക് ചെയ്യുകയുളളു. നിങ്ങളുടെ ബൈക്ക് ട്രെയിനിൽ കയറ്റുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ഇന്ധന ടാങ്ക് പരിശോധനയുണ്ട്. ബൈക്കിന്റെ ഇന്ധനടാങ്കുകൾ കാലിയാക്കിയില്ലെങ്കിൽ വ്യക്തികൾക്ക് ₹1,000 മുതൽ ₹5,000 വരെ പിഴ ചുമത്തും. നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന ഏതെങ്കിലും പേയ്‌മെന്റ് രസീതുകളോ ബുക്കിംഗ് ടിക്കറ്റുകളോ സുരക്ഷിതമായി സൂക്ഷിക്കണം.

ഇത്തരത്തിൽ വാഹനം കയറ്റി അയക്കുന്നതിലൂടെ ഇന്ത്യൻ റെയിൽവേ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെ നേടിയത് 120.18 കോടി രൂപയാണ് എന്ന് പറഞ്ഞാൽ നിങ്ങളുടെ കണ്ണ് തള്ളി പുറത്തു വരാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്താൽ 36 ശതമാനം വളർച്ചയാണ് സംഭവിച്ചിരിക്കുന്നത്. റെയില്‍വേയുടെ സോണല്‍, ഡിവിഷണല്‍ വിഭാഗങ്ങളിലെ ബിസിനസ് ഡെവലപ്‌മെന്റ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ വാഹന നിര്‍മാണ കമ്പനികള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ ആരംഭിച്ചതാണ് കാരണം.

More from DriveSpark

Article Published On: Monday, March 4, 2024, 11:29 [IST]
English summary
Ksrtc undergo comprehensive maintenance all set for defect rectification and super checking
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X