ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310 R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

By Dijo Jackson

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്ക്. വരാനിരിക്കുന്ന കുഞ്ഞന്‍ G310 R ബൈക്കില്‍ വമ്പന്‍ പ്രതീക്ഷകളാണ് വിപണിയ്ക്ക്. ഇന്ത്യന്‍ നിര്‍മ്മിത ജര്‍മ്മന്‍ ബൈക്ക്. ടിവിഎസിന്റെ ഹൊസൂര്‍ നിര്‍മ്മാണശാലയില്‍ ഒരുങ്ങുന്ന ബിഎംഡബ്ല്യു G310 R ജൂലായ് 18 -ന് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. യൂറോപ്പിന് പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മ്മിക്കുന്ന ആദ്യ ബൈക്കാണിത്.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

കരുത്തന്‍ കെടിഎം 390 ഡ്യൂക്കാണ് ബിഎംഡബ്ല്യു G310 R -ന് പ്രധാന ഭീഷണി മുഴക്കുക. ടിവിഎസ് അപാച്ചെ RR310, യമഹ R3 ബൈക്കുകളുമായും G310 R മത്സരിക്കും. ഇതിനിടെ തന്നെക്കാള്‍ എഞ്ചിന്‍ ശേഷിയുള്ള ബജാജ് ഡോമിനാറിനെ അട്ടിമറിച്ച ഈ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്ക് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി കഴിഞ്ഞു.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

സ്‌പോര്‍ട്‌സ് ടൂററാണ് ബജാജ് ഡോമിനാര്‍. ബിഎംഡബ്ല്യു G310 R നെയ്ക്കഡ് സ്‌പോര്‍ട്‌സ്റ്ററും. ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുണ്ടായിട്ടും ബിഎംഡബ്ല്യു G310 R -ന് മുന്നില്‍ ഡോമിനാര്‍ കിതച്ചതിന് കാരണമിതാണ്.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

പറഞ്ഞു വരുമ്പോള്‍ കെടിഎം 390 ഡ്യൂക്കാണ് ബിഎംഡബ്ല്യു G310 R -ന് ഒത്ത എതിരാളി. രണ്ടും നെയ്ക്കഡ് സ്‌പോര്‍ട്‌സ് ബൈക്കുകള്‍. കടലാസില്‍ ഇഞ്ചോടിഞ്ചാണ് ഇരുവരുടെയും നില്‍പ്പ്. ഡോമിനാറിനെ കീഴടക്കിയതു പോലെ 390 ഡ്യൂക്കിനെ തോല്‍പിക്കാന്‍ ബിഎംഡബ്ല്യു G310 R -ന് കഴിയുമോ?

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കൊളംബിയയില്‍ നിന്നൊരു സംഘം. നേരത്തെ ബജാജ് ഡോമിനാറും ബിഎംഡബ്ല്യു G310 R -ഉം തമ്മില്‍ വേഗമത്സരം സംഘടിപ്പിച്ചതും ഇവര്‍ തന്നെ. 313 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബിഎംഡബ്ല്യു G310 R -ല്‍ തുടിക്കുന്നത്.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

എഞ്ചിന്‍ 9,500 rpm -ല്‍ 34 bhp കരുത്തും 7,500 rpm -ല്‍ 28 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഗിയര്‍ബോക്‌സ് ആറു സ്പീഡ്. ഭാരം 158.5 കിലോയും. മണിക്കൂറില്‍ പരമാവധി 145 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ബിഎംഡബ്ല്യു G310 R -ന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

ശരാശരി 30 കിലോമീറ്റര്‍ മൈലേജും ബിഎംഡബ്ല്യു G310 R കാഴ്ചവെക്കും. കെടിഎം 390 ഡ്യൂക്കിന്റെ കാര്യമെടുത്താലോ, ബൈക്ക് ഒരുങ്ങുന്നത് 373 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനില്‍. 43 bhp കരുത്തും (9,000 rpm) 37 Nm torque ഉം (7,000 rpm) എഞ്ചിന് പരമാവധിയുണ്ട്.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

390 ഡ്യൂക്കിന്റെ ഭാരം 155 കിലോ. പരമാവധി വേഗം മണിക്കൂറില്‍ 167 കിലോമീറ്ററും. ഇരു ബൈക്കുകളും മുഖാമുഖം നില്‍ക്കുമ്പോള്‍ മുന്‍തൂക്കം കെടിഎം 390 ഡ്യൂക്കിനാണ്. മത്സരത്തിലും ഇതു വ്യക്തമായി കാണാം.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

കെടിഎം 390 ഡ്യൂക്കിനെ പിടിച്ചുകെട്ടാന്‍ ബിഎംഡബ്ല്യു G310 R -ന് ഒരവസരം പോലും ലഭിച്ചില്ല. ഉയര്‍ന്ന കരുത്തും ടോര്‍ഖും ഡ്യൂക്കിനെ പിന്തുണച്ചു. മത്സരത്തില്‍ പൂര്‍ണ ആധിപത്യം കെടിഎം 390 ഡ്യൂക്കിനായിരുന്നു.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

ബിഎംഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ബൈക്കാണ് G310 R. രാജ്യാന്തര വിപണികളില്‍ കെടിഎം 390 ഡ്യൂക്കിനെക്കാളും കുറഞ്ഞ വിലയിലാണ് ബിഎംഡബ്ല്യു G310 R വില്‍പനയ്‌ക്കെത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ ചിത്രമിതായിരിക്കില്ല.

ഡ്യുക്കിനെക്കാളും ഉയര്‍ന്ന പ്രൈസ്ടാഗ് ബിഎംഡബ്ല്യു ബൈക്ക് എന്തായാലും അവകാശപ്പെടും. മൂന്നു മുതല്‍ മൂന്നര ലക്ഷം രൂപ വരെ വിലനിലവാരം വരാന്‍ പോകുന്ന ബിഎംഡബ്ല്യു ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. 2.6 ലക്ഷം രൂപയാണ് കെടിഎം 390 ഡ്യൂക്കിന് ഇന്ത്യയില്‍ എക്‌സ്‌ഷോറൂം വില.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

കൂടുതൽ എതിരാളികൾ കടന്നുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ മോഡല്‍ നിര വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് കെടിഎം. ഇതിന്റെ ഭാഗമായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്ന 390 അഡ്വഞ്ചര്‍ മോഡലിനെ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൊണ്ടുവരും.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

ഇക്കാര്യം കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം കെടിഎം 390 അഡ്വഞ്ചര്‍ വിപണിയില്‍ വില്‍പനയ്ക്കെത്തും. പുതിയ അഡ്വഞ്ചര്‍ നിരയ്ക്ക് 390 അഡ്വഞ്ചര്‍ ഇന്ത്യയില്‍ തുടക്കം കുറിക്കും.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

നിലവില്‍ വിപണിയില്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ ഡ്യൂക്ക്, സ്‌പോര്‍ട് RC മോഡലുകള്‍ മാത്രമാണ് കമ്പനിക്കുള്ളത്. കെടിഎമ്മിന്റെ റാലി റേസ് പാരമ്പര്യം മുറുക്കെ പിടിച്ചാണ് പുതിയ 390 അഡ്വഞ്ചര്‍ വിപണിയില്‍ വരിക.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

രൂപഭാവത്തില്‍ 390 അഡ്വഞ്ചര്‍ മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളും. അതേസമയം 390 മോഡലുകളിലുള്ള എഞ്ചിന്‍ പുതിയ 390 അഡ്വഞ്ചറിലും തുടരും. നാലു ലക്ഷം രൂപയ്ക്കുള്ളില്‍ മോഡലിനെ അവതരിപ്പിക്കാനാണ് കെടിഎമ്മിന്റെ ശ്രമം. ബിഎംഡബ്ല്യു G310 GS, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, കവാസാക്കി വേര്‍സിസ് X-300 എന്നിവരോടാണ് കെടിഎം 390 അഡ്വഞ്ചര്‍ മത്സരിക്കുക.

ഡോമിനാറിനെ പൂട്ടിയ ആവേശത്തില്‍ ബിഎംഡബ്ല്യു G310R, അടുത്തത് കെടിഎം 390 ഡ്യൂക്ക് — വീഡിയോ

Disclaimer: പൊതുനിരത്തിൽ വെച്ചുള്ള ഇത്തരം വേഗമത്സരങ്ങൾ അനധികൃതമാണ്. വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
KTM Duke 390 And BMW G310R In A Drag Race. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X