പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

By Staff

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

പുതിയ കെടിഎം ഡ്യൂക്ക് 390 ഇന്ത്യയില്‍ എത്തിയിട്ട് കൃത്യം ഒരു വര്‍ഷം തികയുന്നു. പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലിനെ ഒരല്‍പം അഹങ്കാരത്തോടെയല്ലേ കെടിഎം വിപണിയില്‍ അവതരിപ്പിച്ചത്?

ഭാരത് സ്റ്റേജ് IV നിലവാരം പുലര്‍ത്തുന്ന എഞ്ചിന്‍, ടിഎഫ്ടി ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് എന്നിങ്ങനെ ചൂണ്ടിക്കാട്ടി പുതിയ ഡ്യൂക്ക് 390 യെ കെടിഎം വാഴ്ത്തിയപ്പോള്‍ ചിലര്‍ തുറന്നടിച്ചു.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

ഇന്ത്യയില്‍ ബൈക്കിനെ അവതരിപ്പിക്കാന്‍ കെടിഎം കാണിച്ച തിടുക്കമാണോ എന്നറിയില്ല, ദിവസങ്ങള്‍ പിന്നിടും മുമ്പെ പുതിയ ഡ്യൂക്ക് 390 യില്‍ ചെറിയ പരാതികള്‍ ഉടമകള്‍ ചൂണ്ടിക്കാട്ടി തുടങ്ങി.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

പക്ഷെ ഇതൊന്നും അത്ര ഗൗരവമാക്കാതെയാണ് നാല് തവണ ദേശീയ ചാമ്പ്യന്‍ ദീപക് പോള്‍ ചിന്നപ്പ പുതിയ കെടിഎം ഡ്യൂക്ക് 390 വാങ്ങാന്‍ തീരുമാനിച്ചത്. കാത്തിരിപ്പിനൊടുവില്‍ ജൂണ്‍ മാസം ബംഗളൂരുവിലെ ലാങ്‌ഫോഡ് കെടിഎമ്മില്‍ നിന്നും ഡ്യൂക്ക് 390 യെ ചിന്നപ്പ സ്വന്തമാക്കി.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

എന്നാല്‍ പിന്നാലെയാണ് പുതിയ ഡ്യൂക്ക് 390 കളെ കെടിഎം തിരിച്ചുവിളിച്ചത്. ഹെഡ്‌ലൈറ്റില്‍ ഉണ്ടായ നിര്‍മ്മാണ പിഴവാണ് മോഡലുകളെ കമ്പനി തിരിച്ചുവിളിക്കാന്‍ കാരണം.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

വാങ്ങി കൊതി തീരും മുമ്പെ ഡീലര്‍ഷിപ്പിലേക്ക് തന്നെ പുതിയ ബൈക്കിനെ ചിന്നപ്പ തിരിച്ചയച്ചു. എന്തായാലും പ്രശ്‌നങ്ങള്‍ തീര്‍ന്ന് ബൈക്ക് കിട്ടുമല്ലോ എന്ന ആശ്വസത്തിലായിരുന്നു ഇദ്ദേഹം.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

പക്ഷെ ആശ്വാസം ഏറെ നീണ്ടില്ല; നവംബര്‍ മാസം മുതല്‍ ചിന്നപ്പയുടെ ഡ്യൂക്ക് 390 യില്‍ പ്രശ്‌നങ്ങള്‍ തലപ്പൊക്കി തുടങ്ങി. ഇഗ്നീഷനില്‍ നിന്നും താക്കോല്‍ എടുത്താലും ഇടയ്ക്ക് ഹെഡ്‌ലൈറ്റ് കത്തിക്കിടന്നതാണ് ചിന്നപ്പയുടെ ശ്രദ്ധയില്‍പ്പെട്ട ആദ്യ കാര്യം.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

സര്‍വീസിന് ചെന്നപ്പോള്‍ ഹെഡ്‌ലൈറ്റ് പ്രശ്‌നം ചിന്നപ്പ ജീവനക്കാരെ അറിയിച്ചു. പ്രശ്‌നമുള്ളതിന് എന്തെങ്കിലും തെളിവുണ്ടോ എന്നായിരുന്നു ചിന്നപ്പയോട് സര്‍വീസ് സെന്റര്‍ ആദ്യം ചോദിച്ചത്.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

വാഗ്വാദങ്ങള്‍ക്ക് ഒടുവില്‍ പ്രശ്‌നം പരിഹരിച്ചെന്ന് പറഞ്ഞു ചിന്നപ്പയ്ക്ക് സര്‍വീസ് സെന്റര്‍ ബൈക്ക് തിരികെ നല്‍കിയെങ്കിലും ഹെഡ്‌ലൈറ്റ് പ്രശ്‌നം പൂര്‍ണമായും വിട്ടുമാറിയില്ല. ഇതേ സമയത്താണ് ബൈക്കിന്റെ ടിഎഫ്ടി ഡിസ്‌പ്ലേയും തകരാറിന്റെ സൂചനകള്‍ നല്‍കി തുടങ്ങിയത്.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഡിസ്‌പ്ലേ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുന്നതായിരുന്നു പ്രശ്‌നം. ശേഷം ഇഗ്നീഷനില്‍ താക്കോല്‍ ഊരി വീണ്ടും ഇട്ടാല്‍ മാത്രമാണ് ടിഎഫ്ടി ഡിസ്‌പ്ലേയ്ക്ക് 'ജീവന്‍' തിരികെ ലഭിക്കുകയെന്ന് ചിന്നപ്പ കണ്ടെത്തി.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

യാതൊരു മുന്നറിയിപ്പുമില്ലാതെ ടിഎഫ്ടി ഡിസ്‌പ്ലേ ഇടയ്ക്കിടെ റീബൂട്ടാകുന്നതും പ്രശ്‌നങ്ങളുടെ ഗണത്തിലുണ്ടായിരുന്നു. ഇതോടെ ഇന്ധന ഉപഭോഗം, പിന്നിട്ട ദൂരം പോലുള്ള വിവരങ്ങളുടെ നേര്‍ച്ചിത്രം ലഭിക്കാതെയായി.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

കഴിഞ്ഞ വെള്ളിയാഴ്ച ഈ പ്രശ്‌നങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് അവസാന സര്‍വീസിന് ചിന്നപ്പ ഡ്യൂക്ക് 390 നല്‍കിയത്. പതിവു പോലെ പ്രശ്‌നം പരിഹരിച്ചതായി സര്‍വീസ് സെന്ററും അറിയിച്ചു. ഈ വിശ്വാസത്തിലായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിന്നപ്പ ബൈക്ക് ഉപയോഗിച്ചത്.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

ആദ്യം വലിയ കുഴപ്പങ്ങളൊന്നും ബൈക്ക് കാണിച്ചുമില്ല. എന്നാല്‍ പെട്ടെന്നൊരു ദിവസം ഓടിക്കൊണ്ടിരുന്ന ഡ്യൂക്ക് 390 യില്‍ നിന്നും ഇന്ധനം പുറത്തേക്ക് ചീറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് ചിന്നപ്പ തിരിച്ചറിഞ്ഞത്.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

ഫ്യൂവല്‍ ഫില്‍ട്ടര്‍ അഴിഞ്ഞ് ഇന്ധനം എഞ്ചിനിലേക്കും എക്‌സ്‌ഹോസ്റ്റിലേക്കും തെറിക്കുകയായിരുന്നു. സംഭവം രാവിലെയായിരുന്നതിനാല്‍ എഞ്ചിനും എക്‌സ്‌ഹോസ്റ്റും അധികം ചൂടായിരുന്നില്ലെന്ന് ചിന്നപ്പ വ്യക്തമാക്കി.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

എഞ്ചിന്‍ തണുത്തതിന് ശേഷം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതോടെയാണ് കാര്യങ്ങളുടെ ഗുരുതരാവസ്ഥ ചിന്നപ്പ മനസിലാക്കിയത്. ബൈക്കില്‍ നിന്നും ഇന്ധനം ഒലിക്കുന്നതായിരുന്നു പുതിയ പ്രശ്‌നം.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

സര്‍വീസ് ചെയ്ത് രണ്ടാഴ്ച തികയും മുമ്പെയാണ് ഡ്യൂക്ക് 390 യില്‍ പുതിയ പ്രശ്‌നം ഉടലെടുത്തത് എന്നതും ശ്രദ്ധേയം. വിഷയം ഡീലര്‍ഷിപ്പിനെ അറിയിച്ചപ്പോള്‍ ബൈക്കിന്റെ ചെലവ് മുഴുവന്‍ ഉപഭോക്താവ് വഹിക്കണമെന്നായിരുന്നു ചിന്നപ്പയ്ക്ക് ലഭിച്ച നിര്‍ദ്ദേശം.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

എന്തായാലും തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് മെക്കാനിക്കുകളെ ചിന്നപ്പയ്ക്ക് അരികിലേക്ക് ഡീലര്‍ഷിപ്പ് അയച്ചു. ഫ്യൂവല്‍ ഫില്‍ട്ടറിലുള്ള കപ്‌ളര്‍ ഊരിവന്നതാണ് പ്രശ്‌നകാരണമെന്ന് മെക്കാനിക്കുകള്‍ ചിന്നപ്പയെ അറിയിച്ചു.

ഈ അവസരത്തിലാണ് മുമ്പ് ടിഎഫ്ടി മോണിട്ടറിലെ പ്രശ്‌നം മാത്രമാണ് സര്‍വീസ് സെന്റര്‍ പരിഹരിച്ചതെന്ന് മെക്കാനിക്കുകള്‍ ചിന്നപ്പയോട് പറഞ്ഞതും. ഹെഡ്‌ലൈറ്റ് പ്രശ്‌നം തുടരെ ചൂണ്ടിക്കാട്ടിയിട്ടും ഹെഡ്‌ലൈറ്റില്‍ ഒന്നും തന്നെ അവര്‍ ചെയ്തിരുന്നില്ല!

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

ഈ സംഭവം നടന്ന് അടുത്ത ദിവസം തന്നെ ചിന്നപ്പയുടെ ബൈക്കിന്റെ ബാറ്ററിയും പൂര്‍ണമായും ചാര്‍ജ്ജിറങ്ങി. രാത്രി മുഴുവന്‍ ഹെഡ്‌ലൈറ്റ് കത്തിക്കിടന്നതാണ് പ്രശ്‌നമായത്.

പുതിയ ഡ്യൂക്ക് 390 ബൈക്കില്‍ പ്രശ്‌നങ്ങളുടെ മേളം, കൈയ്യൊഴിഞ്ഞ് കെടിഎം ഡീലര്‍ഷിപ്പും; വീഡിയോ

സര്‍വീസ് സെന്ററിന്റെ നിരുത്തരവാദ സമീപനമാണ് ബൈക്കില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമെന്നാണ് ചിന്നപ്പയുടെ വാദം. വിഷയത്തില്‍ കെടിഎം കസ്തൂര്‍ബ റോഡ് സര്‍വീസ് മാനേജരുടെ പ്രതികരണത്തിന് കാത്തു നില്‍ക്കുകയാണ് ചിന്നപ്പ.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
New KTM 390 Duke Issues; Owner Records Video. Read in Malayalam.
Story first published: Monday, February 26, 2018, 22:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X