കെടിഎം വീണ്ടും വാർത്തകളിൽ നിറയുകയാണോ, വൃദ്ധനെ ഇടിക്കുന്ന വീഡിയോ വൈറൽ

നമ്മുടെ രാജ്യത്ത് അശ്രദ്ധയോടെ വാഹനമോടിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്ന് പല സർവേകളും റിപ്പോർട്ടുകളും പഠനങ്ങളും വരെ പറയുന്നുണ്ട്. എന്നിട്ടും ഡ്രൈവർമാരുടെ ചിന്താഗതിയും ഡ്രൈവിങ്ങ് രീതിയും മാറുന്നില്ല എന്നതാണ് പ്രശ്നം. എല്ലാ ഡ്രൈവർമാരേയും അടച്ച് സംസാരിക്കുകയല്ല, എന്നാൽ ചില ബൈക്ക് റൈഡർമാർ ഇപ്പോഴും ഒരു ശ്രദ്ധയുമില്ലാതെയാണ് വാഹനമോടിക്കുന്നത്, അത് പോലെ തന്നെ കാൽനടയാത്രക്കാരുടെ ഭാഗത്ത് നിന്നും പല വീഴ്ച്ചകളും അശ്രദ്ധകളും വരാറുണ്ട്.

കെടിഎം RC 390 ബൈക്കിൽ വന്ന ഒരു വ്ലോഗർ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഒരു വൃദ്ധനെ ഇടിച്ചു വീഴ്ത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. സാമാന്യം തിരക്കേറിയ മാർക്കറ്റ് റോഡിലൂടെ ബൈക്ക് റൈഡർ അശ്രദ്ധമായി ഓടിക്കുകയായിരുന്നു. വ്ലോഗർ തന്റെ പാർക്കിംഗ് സ്ഥലത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വ്ലോഗർ ഹിമാചൽ പ്രദേശ് സ്വദേശിയാണ്.മലയോര റോഡുകൾ ഇടുങ്ങിയതാണെന്ന് നമുക്കറിയാവുന്നതാണ്, അത്തരം റോഡുകളിലൂടെ സവാരി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

KTM RC 390 Rider Crashed With Old Man

റൈഡർ ബൈക്കിൽ ഇരുന്നു ഓടിക്കാൻ തുടങ്ങുന്നത് മുതൽ റെക്കോർഡ് ചെയ്യുന്നുണ്ട്. വളരെ അശ്രദ്ധവുമായ റൈഡിംഗ് ശൈലിയാണ് റൈഡർക്ക് ഉള്ളതെന്ന് തുടക്കം മുതൽ വ്യക്തമാണ്. വാഹനങ്ങൾക്കിടയിലെ ഇടുങ്ങിയ വിടവുകളിലൂടെ ബൈക്ക് ഓടിക്കുകയും എതിർദിശയിൽ നിന്ന് വരുന്നവരെ പേടിപ്പിച്ചാണ് ഇയാൾ പോകുന്നത്. നഗരത്തിനുള്ളിൽ അപകടകരമായ രീതിയിൽ കാറുകളെയും മറ്റ് കാൽനടക്കാരേയും മറികടക്കുകയാണ്.

ഒരു മാർക്കറ്റ് ഏരിയയിലൂടെ കടന്നുപോകുകയായിരുന്ന സമയത്ത്, ഒരു വൃദ്ധൻ പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയും വൃദ്ധനെ കണ്ടപ്പോൾ റൈഡർ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലായിരുന്നു, ബ്രേക്ക് ഇട്ടിട്ടും പ്രയോജനമുണ്ടായില്ല. ബൈക്ക് വൃദ്ധനെ ഇടിച്ചു തെറിപ്പിച്ചു, ബൈക്ക് മീഡിയനിലെ തൂണിൽ ഇടിച്ചു. ബൈക്ക് യാത്രികൻ തെറിച്ചുവീഴുകയും ചെയ്തു. ഭാഗ്യവശാൽ, റൈഡറിനും വൃദ്ധനും കാര്യമായ പരിക്കില്ല. നാട്ടുകാർ തടിച്ചുകൂടി വൃദ്ധനെ പിടിച്ചു എഴുന്നേൽപ്പിച്ചു.

KTM RC 390 Rider Crashed With Old Man

ഈ സംഭവത്തിൽ ബൈക്ക് യാത്രികനും കാൽനടയാത്രക്കാരൻ്റെ ഭാഗത്തും തെറ്റുണ്ട്. ബൈക്ക് യാത്രികൻ നഗരത്തിനുള്ളിൽ അമിത വേഗത്തിലും അശ്രദ്ധമായും ഓടിക്കുകയായിരുന്നു. അപകടത്തിന് ശേഷവും അവൻ അതേ രീതിയിൽ സവാരി ചെയ്യുന്നത് നമുക്ക് കാണാൻ കഴിയും. തന്റെ ബൈക്കിലെ പല ബോഡി പാനലുകളും കേടായി, അത് ശരിയാക്കാൻ തനിക്ക് ഏകദേശം 30-40,000 രൂപ ചെലവ് വരുമെന്നാണ് വ്ലോഗർ അവകാശപ്പെടുന്നത്. റോഡ് മുറിച്ചുകടക്കുമ്പോൾ വൃദ്ധനും ശ്രദ്ധിക്കണമായിരുന്നു. വീഡിയോയിൽ കാണുന്നത് പോലെ, റോഡ് മുറിച്ചുകടക്കുമ്പോൾ ഇയാൾ വാഹനങ്ങൾ നോക്കിയില്ല.

ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

KTM RC 390 Rider Crashed With Old Man

ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക.

രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം.

എന്തപടകമാണെങ്കിലും ആദ്യം തന്നെ മെഡിക്കൽ സഹായം തേടുന്നതാവും ഉചിതം. പരിക്കേറ്റിരിക്കുന്ന ആളുകൾ അധികം സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമായ ഘടകമാണ്. പരിഭ്രാന്തരാവാതെ സഹായം എത്തുന്നതുവരെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്.

അപകട രംഗത്തിന്റെ ചിത്രങ്ങൾ എടുക്കുക എന്നതും അത്യാവിശ്യമായി ചെയ്യേണ്ട ഒരു കാര്യമാണ്. പരിക്കേറ്റവരെ പരിചരിച്ചതിന് ശേഷം, അല്ലെങ്കിൽ വൈദ്യസഹായം ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ഈ ഘട്ടത്തിലേക്ക് കടക്കാവുള്ളൂ. വാഹനത്തിന് സംഭവിച്ച കേടുപാടുകളുടെയും ഏതെങ്കിലും മൂന്നാം കക്ഷിക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെയും ചിത്രങ്ങൾ ക്ലിക്ക് ചെയ്ത് സൂക്ഷിക്കുന്നത് വളരെ സഹായകരമാവുന്ന കാര്യമാണ്.

More from DriveSpark

Article Published On: Tuesday, January 23, 2024, 20:14 [IST]
English summary
Ktm rc 390 rider crashed with old man road crossing video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X