സിനിമ നടി അല്ല പക്ഷേ ഈ സുന്ദരിയെ അറിയാൻ അച്ഛൻ്റെ പേര് കേട്ടാൽ മതി, പോർഷയിൽ വന്നിറങ്ങിയ ആളെ കണ്ടോ

സെലിബ്രിറ്റികളേയും സിനിമ നടികളേയും മാത്രമല്ല ബിസിനസുകാരുടെ മക്കൾക്കും ആരാധകരുണ്ട്. ബിർള എന്ന പേര് കേൾക്കാത്തവരായി ആരും തന്നെ കാണില്ല. ഏതൊരു കൊച്ചു കുട്ടികൾക്കും സുപരിചിതമായ പേരാണ് ബിർള. 2300 കോടി യു.എസ് ഡേളറിൻ്റെ ആസ്തിയുണ്ട് ബിർള സാമ്രാജ്യത്തിന്. കുമാർ മംഗളം ബിർളയുടെ പുത്രി അന്യ ബിർളയ്ക്കുണ്ട് നിരവധി ആരാധകർ. ഗായികയും ഗാനരചയിതാവും അതോടൊപ്പം തന്നെ അച്ഛനെ പോലെ തന്നെ ബിസിനസിലും പ്രഗത്ഭയാണ്. അന്യയുടെ സംഗീതത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അനന്യ. അനന്യയയുടെ പുതിയ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

എയർപോർട്ടിൽ പോർഷ കെയ്നിൽ വന്നിറങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് വന്നാൽ ഇന്ത്യൻ വിപണിയിലെ സ്റ്റാൻഡേർഡ് കയീൻ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് കൂപ്പെ പതിപ്പ് വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ വാഹനം സമ്പൂർണ ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) വഴിയാണ് നിരത്തിലേക്ക് എത്തുന്നത്. 340 bhp കരുത്തിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമായ 3.0 ലിറ്റർ V6 ടർബോ എഞ്ചിനാണ് പോർഷ കയീൻ കൂപ്പെയുടെ ഹൃദയം.

ananya birla porsche cayenne

എട്ട് സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ സ്പോർട്ടി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററാണെന്നും ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ ആരേയും ആകർഷിക്കാൻ പ്രാപ്‌തമായ രീതിയിലാണ് പോർഷ കയീൻ കൂപ്പെയെ മെനഞ്ഞെടുത്തിരിക്കുന്നത്.

പോർഷയുടെ പല ആഡംബര മോഡലുകളും സെലിബ്രിറ്റികളുടെ ഗാരേജിലുണ്ട്. 2024-ൽ മൂന്നാം തലമുറ പനമേര പുതുക്കി 1.60 കോടിക്ക് കമ്പനി പുറത്തിറക്കിയിരുന്നു. ഫ്രണ്ട് ഫാസിയ മാറ്റുകയും, വിശാലമായ താഴ്ന്ന ഗ്രിൽ ഓപ്പണിംഗ്, റീഡിസൈൻ ചെയ്ത ഹെഡ്‌ലൈറ്റുകൾ, നമ്പർ പ്ലേറ്റിന് മുകളിൽ അധിക എയർ ഇൻടേക്ക് ഉൾപ്പെടുത്തൽ എന്നിവയുള്ള പുതിയ നോസ് സെക്ഷൻ ഫീച്ചർ ചെയ്യുന്നു. ഗ്രില്ലിന് അരികിൽ ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ലൈറ്റുകൾ ഉൾപ്പെടുത്തിയതും ശ്രദ്ധേയമായ മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നവ തന്നെയാണ്.

ananya birla porsche cayenne

ഡോറുകളിൽ വിൻഡോ ലൈനുകൾ കാണാം, അലോയ് വീൽ ഡിസൈനും മാറ്റിയിട്ടുണ്ട്. പിൻവശത്ത്, ടെയ്‌കാനെ അനുസ്മരിപ്പിക്കുന്ന ഒരു പുതിയ ഡിസൈൻ ടെയൽലൈറ്റ് ബാർ ആണ് കമ്പനി പുതിയ പനമേരയിൽ നൽകിയിരിക്കുന്നത്. ഇൻ്റീരിയറിൽ വരുത്തിയ മാറ്റങ്ങൾ നോക്കിയാൽ, വലിയ 12.6 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, എസിക്കായി പുനർരൂപകൽപ്പന ചെയ്‌ത വെൻ്റുകൾ, യാത്രക്കാർക്കായി ഓപ്‌ഷണൽ 10.9 ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ലഭിക്കും.

353 hp പവറും 500 nm പീക്ക് ടോർക്കും കരുത്ത് പുറപപെടുവിക്കുന്ന 2.9 ലിറ്റർ ട്വിൻ ടർബോ വി6 മോട്ടോറാണ് പനാമേരയിലുള്ളത്.5.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും, കൂടാതെ മണിക്കൂറിൽ 272 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴിയാണ് നാല് ചക്രങ്ങളിലേക്കും പവർ കൈമാറുന്നത്. ഇതുകൂടാതെ, പോർഷെയുടെ ആക്ടീവ് സസ്‌പെൻഷൻ മാനേജ്‌മെൻ്റ് (PASM) എന്നറിയപ്പെടുന്ന അഡാപ്റ്റീവ് എയർ സസ്‌പെൻഷനുമായി പനമേര ഇപ്പോൾ ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി സജ്ജീകരിച്ചിരിക്കുന്നു.

ananya birla porsche cayenne

25.9 kWh ബാറ്ററി പായ്ക്കും 4.0 ലിറ്റർ ട്വിൻ-ടർബോ V8 യൂണിറ്റുമായി ഇണചേർന്ന ഒരു ഇലക്ട്രിക് മോട്ടോറും ലഭിക്കുന്ന പനമേര ടർബോ E-ഹൈബ്രിഡ് യൂണിറ്റും ചോയിസിലുണ്ട്. മൊത്തം പവർ ഔട്ട്പുട്ട് 670 bhp ഉം സംയുക്ത torque 928 Nm ഉം ആണ്. പനമേറ ടർബോ ഇ-ഹൈബ്രിഡ് പോർഷയുടെ പ്രശസ്തമായ എട്ട് സ്പീഡ് PDK ഗിയർബോക്‌സിനൊപ്പം AWD സംവിധാനവും സ്റ്റാൻഡേർഡായി ചേർത്തിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 2, 2024, 14:00 [IST]
English summary
Kumar mangalam birla daughter spotted in porsche cayenne video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X