മുഖ്യമന്ത്രി വാങ്ങിയേക്കുമെന്ന് എവിടെയോ കേട്ടതേയുള്ളൂ, അ‌പ്പോഴേക്കും ചാക്കോച്ചൻ വെൽഫെയർ തൂക്കി

സെലിബ്രിറ്റികളുടേയും ബിസിനസ് പ്രമുഖരുടേയും പ്രിയപ്പെട്ട വാഹനമാണ് ടൊയോട്ടയുടെ ആഡംബര എംപിവിയായ വെൽഫയർ. 1.20 കോടി രൂപയുടെ പ്രാരംഭ വില വരുന്ന മോഡലിന് ഓൺ-റോഡിലെത്തുമ്പോൾ ഏകദേശം 1.60 കോടി രൂപയ്ക്ക് മുകളിൽ വരുമെന്നാണ് കണക്കുകൾ. ഇപ്പോഴിതാ മോളിവുഡിലേക്ക് മറ്റൊരു വെൽഫയർ കൂടി എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല മലയാള സിനിമയുടെ ചോക്ലേറ്റ് ബോയ് ആയ കുഞ്ചാക്കോ ബോബനാണ്. കുറച്ച് നാൾ സിനിമകളിൽ നിന്ന് ഒന്ന് വിട്ട് നിന്നുവെങ്കിലും ഗംഭീര തിരിച്ചുവരവായിരുന്നു കുഞ്ചാക്കോ നടത്തിയത്. ഇനി കുഞ്ചാക്കോയുടെ യാത്രകളിൽ വെൽഫയറിൻ്റെ ആഡംബരവും ഒപ്പം ഉണ്ടാവും. വാഹനത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

കുഞ്ചാക്കോയുടെ ഭാര്യ പ്രിയ ആണ് തൻ്റെ ഫെയ്സ‌ബുക്ക് പേജിലൂടെ പുതിയ വാഹനം വാങ്ങിയ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ടൊയോട്ട വെല്‍ഫയറിനെ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ ഹൈ വേരിയന്റിന് 1.22 കോടി രൂപയാണ് വില. കൂടുതല്‍ പ്രീമിയം വേരിയന്റായ വിഐപി വിത്ത് എക്‌സിക്യൂട്ടീവ് ലോഞ്ച് പാക്കേജിന് 1.32 കോടി രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകള്‍ ആണിത്.

kunchacko oban Toyota vellfire

സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനവുമായി ഇണചേര്‍ത്ത 2.5 ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടെയോട്ട വെല്‍ഫെയര്‍ എംപിവിയുടെ ഹൃദയം. ഈ എഞ്ചിന്‍ ഏകദേശം 193 PS പവറും 240 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രീമിയം കാര്‍ ആണെങ്കിലും ഇതിന് ലിറ്ററിന് 19 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ആഡംബര എംപിവിക്ക് 4,995 mm നീളവും 1,850 mm വീതിയും 1,950 mm ഉയരവുമുണ്ട്. ഇത് 3,000 mm വീല്‍ബേസ് വാഗ്ദാനം ചെയ്യുന്നു. ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ഹെഡ്ലാമ്പുകളും വലിയ ഫ്രണ്ട് ഗ്രില്ലും എംപിവിക്ക് അതിമനോഹരമായ ലുക്ക് നല്‍കുന്നു. സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോള്‍ വെല്‍ഫയറിന് താഴത്തെ വിന്‍ഡോ ലൈനില്‍ ഒരു കിങ്ക് ലഭിക്കുന്നുണ്ട്, ഇത് ഒരു തണ്ടര്‍ബോള്‍ട്ടിന്റെ രൂപകല്‍പ്പനയോട് സാമ്യമുള്ളതാണ്. ക്രോം ഗാര്‍ണിഷുകളും ഉള്ള ബ്ലാക്ക് പില്ലറുകളാണ് വെല്‍ഫെയറിന് ലഭിക്കുന്നത്.

kunchacko oban Toyota vellfire

രണ്ടാമത്തെയും മൂന്നാമത്തെയും നിര യാത്രക്കാര്‍ക്ക് ഇലക്ട്രിക് വിന്‍ഡോ കര്‍ട്ടനുകള്‍ കാറില്‍ ലഭ്യമാണ്. പിന്‍ സീറ്റുകളില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളും ലഭിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍ക്ക് റിക്ലൈനിംഗ് ഫംഗ്ഷനുമുണ്ട്. യാത്രക്കാര്‍ക്ക് വിനോദത്തിനായി റൂഫ് മൗണ്ട് എന്റര്‍ടെയിന്‍മെന്റ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. സ്പ്ലിറ്റ് ഗ്ലാസ് റൂഫ് ക്യാബിനിലെ വായുസഞ്ചാരം വര്‍ധിപ്പിക്കുന്നതിനാല്‍ യാത്രകള്‍ ആസ്വാദ്യകരമായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശവും വേണ്ട.

വെൽഫയറിൽ സൺസെറ്റ് ബ്രൗൺ, ന്യൂട്രൽ ബീജ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ഇന്റീരിയർ കളർ ഓപ്ഷനുകളുമുണ്ട്. മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓപ്പൺ/ക്ലോസ് ഫംഗ്‌ഷനുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, സീറ്റുകളിൽ പ്രീമിയം ലെതർ മെറ്റീരിയൽ, ഡാഷിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയൽ, 14 ഇഞ്ച് ഫ്ലോട്ടിംഗ്-ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ എന്നിവയാണ് കാറിലെ പ്രധാന ഫീച്ചറുകൾ.

ജർമൻ സൂപ്പർകാർ നിർമാതാക്കളായ പോർഷയുടെ കയീൻ ലക്ഷ്വറി എസ്‌യുവിയാണ് താരം ഈ വർഷമാദ്യം ഗാരേജിലേക്ക് എത്തിച്ചിരുന്നു. ബേസ്, GTS എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന പോർഷ കയീൻ എസ്‌യുവിക്ക് യഥാക്രമം 1.81 കോടി, 2.54 കോടി രൂപ എന്നിങ്ങനെയാണ് കൊച്ചിയിലെ ഓൺ-റോഡ് വില വരുന്നത്. ഇന്ത്യയിൽ വാഹനം കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) വഴി വിപണിയിലെത്തുന്നതിനാലാണ് എസ്‌യുവിക്ക് ഇത്രയും ഉയർന്ന തുക മുടക്കേണ്ടി വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 8, 2025, 15:37 [IST]
English summary
Kunchacko boban brings home new toyota vellfire images inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X