ഇതൊക്കെ കാണുമ്പോ യൂട്യൂബർ ആകണമെന്ന് തോന്നിപോകും, പുത്തൻ ഇ-ക്ലാസ് സ്വന്തമാക്കി ഇൻഫ്ലുവൻസർ സുന്ദരി

കുറച്ച് കാലമായി യൂട്യൂബർമാർ സ്ഥിരമായി പുത്തൻ ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും വൈറലാണ്. ഇതിനും മാത്രം വരുമാനമുണ്ടോ ഈ പരിപാടിക്ക് എന്ന് സ്വഭാവികമായി ചിന്തിച്ചു പോയേക്കാം. ജനപ്രിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ കുശാൽ കപില മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് സ്വന്തമാക്കിയിരിക്കുകയാണ്. കറുപ്പ് നിറത്തിലുളള തൻ്റെ പുതിയ ഇ-ക്ലാസ് ഡെലിവറി എടുക്കുന്ന വീഡിയോ താരം പങ്കുവച്ചിരിക്കുകയാണ്.

നിലവിൽ ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓഫറാണ് ഇ-ക്ലാസ്.പുത്തൻ മെർസിഡീസ് ബെൻസ് ഇ -ക്ലാസിൻ്റെ വില 72.80 ലക്ഷം രൂപയിൽ നിന്ന് 84.90 ലക്ഷം രൂപയായി എക്സ്-ഷോറൂം വില ഉയർന്നിരിക്കുകയാണ് . എക്‌സ്‌ക്ലൂസീവ്, എലൈറ്റ് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് സെഡാൻ ലഭിക്കുന്നത്. ലോംഗ് വീൽബേസ് മോഡലിലാണ് ഇന്ത്യൽ ഇ-ക്ലാസ് ലഭിക്കുന്നത്, റൈറ്റ് ഹാൻഡ് ഡ്രൈവ് വേരിയൻ്റിൽ അങ്ങനെ ചെയ്യുന്ന ആദ്യത്തെ വിപണിയാണിത്.

-

ഇരട്ട സ്‌ക്രീനുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി എന്നിവയും അതിലേറെയും ഉള്ള ഒരു ഉയർന്ന ഇൻ്റീരിയറും വാഹനത്തിൽ ലഭിക്കുന്നു.മെര്‍സിഡീസ് ബെന്‍സ് E-ക്ലാസിന്റെ ടോപ് സ്‌പെക് വേരിയന്റിന് 3.0 ലിറ്റര്‍ ഇന്‍ലൈന്‍-6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ ഡീസല്‍ എഞ്ചിന്‍ പരമാവധി 282 bhp കരുത്തും 600 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

മെര്‍സിഡീസ് ബെന്‍സ് E 200 എക്‌സ്‌ക്ലൂസീവിലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 194 bhp പവറും 320 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ട്. അതേസമയം E 220d എക്‌സ്‌ക്ലൂസീവ് ഡീസല്‍ വേരിയന്റിന് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 192 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്നു. ഈ എഞ്ചിനുകളും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടെയാണ് വരുന്നത്.

-

നിലവിലെ തലമുറ മെഴ്‌സിഡസ്-ബെൻസ് ഇ-ക്ലാസിൻ്റെ പുതിയ തലമുറ മോഡൽ ഈ വർഷം അവസാനത്തോടെ എത്തും. പുതിയ തലമുറ ഇ-ക്ലാസിന് ഡിസൈൻ ഓവർഹോളും ഡ്രൈവർക്കും യാത്രക്കാർക്കുമായി വലിയ സ്‌ക്രീനുള്ള കൂടുതൽ സാങ്കേതിക വിദ്യകൾ നിറഞ്ഞ കാബിനും ലഭിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, അതേസമയം മറ്റ് നിരവധി ഇലക്ട്രോണിക് ടെക്നോളജികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോങ്ങ് വീൽബേസ് രൂപത്തിലാണ് പുതിയ ഇ-ക്ലാസ് ഇന്ത്യയിലെത്തുന്നത്. മഹാരാഷ്ട്രയിലെ ചക്കനിലുള്ള മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പ്ലാൻ്റിൽ പ്രാദേശികമായി സെഡാൻ അസംബിൾ ചെയ്യും.

ഇലക്ട്രിക് വിപണിയിലും മെർസിഡീസ് ബെൻസ് തങ്ങളുടെ കരുത്ത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്, പുതിയ അപ്ഡേഷൻ നോക്കിയാൽ GLA, GLE 53 കൂപ്പെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറക്കിയ മെര്‍സിഡീസ് ഓള്‍ ഇലക്ട്രിക് EQG കണ്‍സെപ്റ്റ് ആദ്യമായി രാജ്യത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

-

2021-ല്‍ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഓള്‍-ഇലക്ട്രിക് ജി-വാഗണ്‍ ബ്രാന്‍ഡ് ആദ്യമായി അവതരിപ്പിച്ചത്. മറനീക്കി പ്രദര്‍ശിപ്പിച്ചുവെന്ന് മാത്രമല്ല പ്രൊഡക്ഷന്‍ സ്പെക്ക് EQG ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും മെര്‍സിഡീസ് അറിയിച്ചു. ഈ വര്‍ഷം അവസാനം അവസാനത്തോടെ EQG വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്കണിക് എസ്‌യുവിയുടെ ഇലക്ട്രിക് അവതാരമായതിനാല്‍ തന്നെ EQG-യുടെ പ്രൊഡക്ഷന്‍-സ്പെക്ക് പതിപ്പ് കണ്‍സെപ്റ്റിന്റെ ബോക്സി ലുക്ക് നിലനിര്‍ത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പ്രൊഡക്ഷന്‍-സ്‌പെക് EQG കണ്‍സെപ്റ്റ് EQG-യുടെ ക്വാഡ്-മോട്ടോര്‍, ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണവും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിന്റെ പവര്‍ ഔട്ട്പുട്ട് കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും വെറും 4.5 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ EQG-ക്ക് സാധിക്കുമെന്നാണ് മെര്‍സിഡീസ് അവകാശപ്പെടുന്നത്. ഓരോ വീലിലും ഒരോ മോട്ടോര്‍ കാണപ്പെടുന്നതിനാല്‍ പ്രൊഡക്ഷന് കയറുന്ന ഇലക്ട്രിക് എസ്‌യുവി ഓഫ്‌റോഡ് ശേഷിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from DriveSpark

Article Published On: Monday, April 15, 2024, 19:14 [IST]
English summary
Kusha kapila youtube influencer bought mercedes benz e class
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X