റെയിൽവേ ട്രാക്കിൽ കാറുമായി 'പെൺ പാമ്പ്'; റദ്ദാക്കിയത് 15 ട്രെയിനുകൾ
റോഡിലൂടെ ഓടിക്കേണ്ട വാഹനം റെയിൽ പാളത്തിലൂടെ ഓടിച്ചാൽ എങ്ങനെ ശരിയാകാനാണ്. ബോധമുളള ആരും ചെയ്യുന്ന കാര്യമല്ലാത്തത് കൊണ്ട് തന്നെ മദ്യപിച്ച് റെയിൽവേ ട്രാക്കിലൂടെ തൻ്റെ കിയ സോനറ്റ് ഓടിച്ച യുവതി പിടിയിലായിരിക്കുകയാണ്. അടിച്ചു പൂസായി യുവതി കാട്ടിക്കൂട്ടിയ കോപ്രായം കാരണം 15 ട്രെയിനുകളാണ് റദ്ദാക്കിയത്. വൈറൽ വീഡിയോയിലുളളത് ഉത്തർപ്രദേശിൽ നിന്നുള്ള 34 വയസുളള യുവതിയാണ്. തെലങ്കാനയിലെ ശങ്കർപ്പളളിയിലെ റെയിൽവേ ട്രാക്കിലേക്കാണ് യുവതി തൻ്റെ കിയ സോനറ്റ് കാർ ഓടിച്ചു കയറ്റിയത്. നിമിഷനേരം കൊണ്ട് തന്നെ യുവതി വൈറലായി.
കിയ സോനറ്റിന് മറ്റ് കേടുപാടുകളൊന്നും ഇല്ലമെങ്കിലും വാഹനം റെയിൽേ ട്രാക്കിൽ കുടുങ്ങിയ നിലയിലായിരുന്നു.യുവതിയുടെ ഡ്രൈവിങ്ങ് ലൈസൻസും പാൻകാർഡും കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്. യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസ് പുറത്ത് വിട്ട് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 7.99 ലക്ഷം രൂപ വിലയിലാണ് കിയ സോനറ്റ് പുറത്തിറങ്ങിയത്. ടോപ്‌സ്‌പെക് വേരിയന്റിന് 15.76 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ടെക്നോളജി, സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കാറാണ് കിയ സോനെറ്റ്. ഇതില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ADAS ഫീച്ചറുന്റെ കൂട്ടിച്ചേര്‍ക്കലിനൊപ്പം കൂടുതല്‍ മസ്‌കുലാര്‍ ലുക്ക് ലഭിച്ചതും കാറിന്റെ ആകര്‍ഷണം വര്‍ധിപ്പിച്ചു.
വാഹനത്തിൻ്റെ പവർട്രെയിൻ വിശേഷങ്ങളിലേക്ക് നോക്കിയാൽ കിയ സോനെറ്റില്‍ 3 എഞ്ചിന്‍ ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നു. രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ സബ് കോംപാക്ട് എസ്‌യുവി വാങ്ങാം. ആദ്യത്തെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പരമാവധി 120 bhp പവറും 172 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.

പരമാവധി 83 bhp പവറും 115 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് രണ്ടാമത്തെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍. 116 bhp പവറും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മൂന്നാമത്തെ ഓപ്ഷന്‍.
1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് iMT അല്ലെങ്കില്‍ 7 സ്പീഡ് DCT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാം. 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ യൂണിറ്റുമായി ഇണചേര്‍ത്തിരിക്കുന്നു. അതേസമയം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, iMT അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകില്‍ വാങ്ങാം. ലിറ്ററിന് 18.4 മുതല്‍ 24.1 കിലോമീറ്റര്‍ വരെയാണ് സോനെറ്റിന്റെ മൈലേജ്.

മദ്യലഹരിയിലാണെങ്കിലോ തമാശയ്ക്ക് വേണ്ടിയോ പോലും ഇത്തരം മണ്ടത്തരം ആരും അനുകരിക്കാൻ ശ്രമിക്കരുതേ. ട്രെയിൻ വരുന്ന സമയമാണെങ്കിൽ വിചാരിക്കാൻ പോലും കഴിയാത്ത രീതിയിലുളള അപകടമായിരിക്കും സംഭവിക്കുക. കാറിന് മാത്രമല്ല ചിലപ്പോൾ ട്രെയിൻ പാളം തെറ്റാനുള സാധ്യതകൾ പോലും തളളിക്കളയാൻ പറ്റില്ല. യുവതിക്ക് എന്തു ശിക്ഷ ലഭിക്കുമെന്ന് കണ്ടറിയണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








