ആംബുലൻസിൻ്റെ വഴി മുടക്കിയ യുവതിക്ക് എട്ടിൻ്റെ പണി; ചലാൻ കിട്ടിയത് എത്രയെന്ന് അറിയാമോ

റോഡിലൂടെ വാഹനമോടിക്കുമ്പോൾ സ്വന്തം വാഹനങ്ങളുടെ കാര്യം മാത്രമല്ല മറ്റ് വാഹനങ്ങളുടേയും റോഡിലുടെ നടന്ന് പോകുന്നവരുടെ കാര്യം കൂടെ ശ്രദ്ധിക്കണം. അതാണ് നല്ല ഡ്രൈവർ ചെയ്യേണ്ടത്. എത്രയൊക്കെ ട്രാഫിക് ബ്ലോക്കുണ്ടെങ്കിൽ പോലും എമർജൻസി വാഹനങ്ങൾ വന്നാൽ അതിന് വഴി കൊടുക്കണമെന്ന് ഡ്രൈവിങ്ങിൻ്റെ ബാലപാഠങ്ങൾ പഠിപ്പിക്കുമ്പോൾ പഠിക്കുന്നതാണ്. ഒരു നോട്ടവുമില്ലാതെ വഴി മുറിച്ച് കടക്കുന്നത്, സിഗ്നലുകൾ നൽകാതെ വാഹനങ്ങൾ തിരിക്കുന്നത് എല്ലാം ഇക്കൂട്ടത്തിൽ പെടുന്നു, അത് കൂടാതെ എമർജൻസി വാഹനങ്ങൾ വഴി തടയുന്നതും ഇപ്പോൾ ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്. ആംബുലൻസിനു മുന്നിൽ ഷോ കാണിച്ചു പോവുന്ന പല വാഹനങ്ങളുടേയും വീഡിയോകളും നാം കണ്ടിട്ടുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലുടെ ഇപ്പോൾ വൈറലായിരിക്കുന്നത്. ആംബുലൻസിൻ്റെ വഴി മുടക്കിയ യുവതിയുടെ വീഡിയോ ഡ്രൈവറാണ് പകർത്തിയത്. വീഡിയോയിൽ കാണുന്നത് പോലെ നിരവധി തവണ ഹോൺ മുഴക്കുകയും സൈറൺ ഇട്ടുവെങ്കിലും സ്കൂട്ടർ യാത്രിക ആംബുലൻസിന് വഴി നൽകുന്നില്ല.

കൈപ്പത്തി അറ്റ രോഗിയുമായി അടിയന്തര ശസ്ത്രക്രിയയ്ക്കായി പോകുകയായിരുന്നു ആംബുലന്‍സ്. കൊച്ചി കലൂര്‍ മെട്രോ സ്‌റ്റേഷന് മുന്നില്‍ നിന്ന് കലൂര്‍ ജംഗ്ഷൻ വരെ ആംബുലന്‍സിന് വഴി മുടക്കി യുവതി സ്‌കൂട്ടര്‍ ഓടിച്ചു. യുവതിയുടെ ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്തു എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് 10000 രൂപയാണ് പിഴ.

കേരളത്തിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തലശ്ശേരിയിൽ വച്ച് അത്യാസന്നനിലയിലുള്ള ഒരു ഹൃദ്‌രോഗിയുമായി പാഞ്ഞ ആംബുലൻസിന് ഒരു ഡോക്ടർ ഓടിച്ച ഹ്യുണ്ടായി ക്രെറ്റ വഴി നൽകാതിരുന്നത് വലിയ വാർത്തയായിരുന്നു. മട്ടന്നൂർ മിഷൻ ഹോസ്പിറ്റലിൽ നിന്ന് തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്.

ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന നഴ്സ് രോഗിക്ക് സിപിആർ നൽകുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ രോഗിയെ ആശുപത്രിയിലെത്തിച്ചതിന് ശേഷം ആർടിഓയിൽ പരാതി നൽകിയതോടെയാണ് ഡോക്ടറിനെ കസ്റ്റഡിയിലെടുക്കുന്നത്. സംഭവത്തിൽ ഡോക്ടർ വാദിക്കുന്നത്താൻ പെട്ടെന്ന് ആംബുലൻസ് കണ്ടപ്പോൾ പകച്ചു പോയെന്നും വാഹനം സൈഡിലൊതുക്കാൻ സ്ഥലമില്ലായിരുന്നും എന്നുമാണ്.

ഇതിന് മുൻപ് ഒരു മാരുതി സിയാസ് ഡ്രൈവറായിരുന്നു ഇത്തരം തോന്ന്യവാസം കാട്ടിയത്. സിയാസ് ഓടിച്ച വ്യക്തിക്ക് 2.50 ലക്ഷം രൂപ പിഴയും ലൈസൻസ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ വീഡിയോയുടെ കമൻ്റ് ബോക്സിൽ ഓരോ വ്യക്തികളും കേരള പോലീസിൻ്റെ പെട്ടെന്നുള്ള നടപടിയെ അഭിനന്ദിച്ച് നിരവധി കമൻ്റുകൾ രേഖപ്പെടുത്തിയിരുന്നു.

Take a Poll

റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോൾ പിന്നിലൂടെ ഹോൺ അടിച്ച വരുന്ന വാഹനങ്ങളെ കയറ്റി വിടുക എന്നതാണ് സാമാന്യ മര്യാദ. അതൊരു ആംബുലൻസാണെങ്കിൽ നിങ്ങൾ എത്ര തിരക്കാണെങ്കിലും വാഹനമൊതുക്കി കൊടുക്കാൻ ബാധ്യസ്ഥരാണ്. അത് കൊണ്ട് ആംബുലൻസ് എന്നല്ല ഏതൊരു വാഹനമോ ലൈറ്റ് ഇട്ട് ഹോൺ അടിച്ച് നിങ്ങളുടെ പിന്നിൽ വന്നാൽ കയറി പോകാൻ വഴി കൊടുക്കുക. അവരുടെ അത്യാവശം എന്താണെന്ന് നമ്മൾക്കറിയാൻ കഴിയില്ലല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

SOURCE:MATHRUBHUMI NEWS

FAQs
ആംബുലൻസിന് വഴി നൽകാതിരുന്നാൽ പിഴത്തുക എത്രയാണ്?

10,000 രൂപ പിഴ ചുമത്താനും ലൈസൻസ് സസ്പെൻഡ് ചെയ്യാനും മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ട്.

DriveSpark Automotive

More from DriveSpark

Article Published On: Wednesday, March 19, 2025, 8:30 [IST]
English summary
Lady rider blocks ambulance way got challan video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X