അഡ്വഞ്ചർ ബൈക്കിൽ ലേഡി സൂപ്പർസ്റ്റാറിൻ്റെ നൈറ്റ് റൈഡ്, വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

സിനിമ താരങ്ങൾക്ക് വാഹന കമ്പം പണ്ടു മുതലേ ഉളളതാണ്. എന്നാൽ നടിമാർക്ക് വാഹനത്തോട് അധികം താൽപ്പര്യമുളള മേഖലയല്ലായിരുന്നു. അവിടെയാണ് മഞ്ജു വാര്യർ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ വ്യത്യസ്തയാകുന്നത്. നടിമാർക്ക് സാധാരണ കാറുകളോട് കമ്പമുണ്ടായേക്കാം എന്നാൽ മഞ്ജുവിന് കൂടുതലും താൽപ്പര്യം ഇരുചക്ര വാഹനങ്ങളോടാണ്. ടൂവീലര്‍ ലൈസന്‍സ് നേടി അധികം വൈകാതെയാണ് താരം ബിഎംഡബ്ല്യു R 1250 GS ഗരാജിലെത്തിച്ചത്.

തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ ലഡാക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ വൈറലായ വീഡിയോ മഞ്ജു വാര്യർ തന്നെയാണ് സോഷ്യ മീഡിയയിൽ പോസ്റ്റ ചെയ്തിരിക്കുന്നത്. നിങ്ങളുടെ പേടി നിങ്ങൾക്ക് ഇപ്പോഴും കേൾക്കാന സാധിക്കുന്നുണ്ടെങ്കിൽ ഗിയർ ഷിഫ്റ്റ് ചെയ്യു എന്നാണ് വീഡിയോയ്ക്ക് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എല്ലാ വിധ റൈഡിങ്ങ് ഗിയറുകളും ധരിച്ച് തന്നെയാണ് താരം നഗരത്തിലൂടെ കറങ്ങാൻ ഇറങ്ങിയത്.

Lady Superstar Manju Warrier Night Ride With Bmw R 1250 Gs Adventure Video Goes Viral

തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ ലഡാക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതിനു ശേഷമാണ് എന്തുകൊണ്ട് ഒരു ബൈക്ക് വാങ്ങിക്കൂടാ എന്ന ചോദ്യം മഞ്ജു സ്വയം ചോദിച്ചുതുടങ്ങിയത്. പിന്നീട് അധികം വൈകാതെ ടൂവീലർ ലൈസൻസ് എടുക്കുകയും ചെയ്‌തു. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ സ്വന്തമായൊരു ബൈക്ക് വാങ്ങണമെന്ന ആഗ്രഹം താരം പറഞ്ഞിരുന്നു. ഈ സ്വപ്ന സാക്ഷാത്ക്കാരമാണ് ജര്‍മന്‍ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ R 1250 GS എന്ന മോഡൽ സ്വന്തമാക്കി നടി പൂവണിയിച്ചത്.

ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായാണ് (CBU) ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നത്. X ആകൃതിയിലുള്ള ലൈറ്റ് ഐക്കണുകളോട് കൂടിയ എൽഇഡി അഡാപ്റ്റീവ് ഹെഡ്‌ലാമ്പുകളാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം. ഈ ഹെഡ്‌ലാമ്പുകൾക്ക് ക്രൂയിസിംഗ് ലൈറ്റുകളും ഫംഗ്‌ഷൻ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്റർ ബൾബുകളും ഉള്ള ഫംഗ്‌ഷനുകൾ ലഭിക്കുന്നുണ്ട്.

Lady Superstar Manju Warrier Night Ride With Bmw R 1250 Gs Adventure Video Goes Viral

പരമാവധി 136 bhp പവറിൽ 143 Nm torque വരെ നൽകുന്ന 1254 സിസി ഇൻ-ലൈൻ ബോക്‌സർ എഞ്ചിനാണ് ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ വലിയ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), സെറ്റ്-ഓഫ് അസിസ്റ്റന്റ് ഹിൽ സ്റ്റാർട്ട് കൺട്രോൾ പ്രോ (HSC പ്രോ), ബിഎംഡബ്ല്യു ഇന്റഗ്രൽ എബിഎസ് പ്രോ എന്നീ സവിശേഷതകളെല്ലാം ബൈക്കിൽ കമ്പനി സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.

ഹീറ്റഡ് ഗ്രിപ്പുകൾ, സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നതിനുള്ള പവർ സോക്കറ്റുകൾ, 12 വോൾട്ട് ഓൺ ബോർഡ് സോക്കറ്റ്, 5 വോൾട്ട് പവർ സപ്ലൈയുള്ള യുഎസ്ബി-എ സോക്കറ്റ്, 6.5 ഇഞ്ച് കളർ ടിഎഫ്ടി സ്‌ക്രീൻ എന്നീ കിടിലൻ ഫീച്ചറുകളും മഞ്ജു വാര്യർ സ്വന്തമാക്കിയ ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ സൂപ്പർ ബൈക്കിലുണ്ട്. മൂന്നു വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയും മോഡലിനൊപ്പം ലഭ്യമാവും.

Lady Superstar Manju Warrier Night Ride With Bmw R 1250 Gs Adventure Video Goes Viral

കാറുകളുടെ കാര്യത്തിലും താരം ഒട്ടും പിന്നിലല്ല. ഒരേയൊരു വേരിയന്റിൽ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായി രാജ്യത്ത് എത്തുന്ന മിനി കൂപ്പർ SE -യുടെ മിഡ്നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷൻ താരം സ്വന്തമാക്കിയിരുന്നു. 2022 ഫെബ്രുവരി അവസാനത്തോടെയാണ് ബ്രിട്ടീഷ് പ്രീമിയം കാർ നിര്‍മാതാക്കളായ മിനി പുതിയ ഓള്‍ ഇലക്ട്രിക് കൂപ്പര്‍ SE ഇന്ത്യയില്‍ പുറത്തിറക്കുന്നത്. 47.20 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് മോഡലിന്റെ എക്സ്‌-ഷോറൂം വില. നോർമൽ മോഡലുകളേക്കാൾ എട്ട് ലക്ഷം രൂപയോളം കൂടുതലാണ് ഈ ഇലക്ട്രിക് വേരിയന്റിന്റെ വില.

2021 അവസാനത്തോടെ ഇവിക്കായുള്ള ബുക്കിംഗുകൾ ബ്രാൻഡ് തുടങ്ങിയിരുന്നു. ബുക്കിംഗ് ആരംഭിച്ച് ഏറെകുറെ രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ മിനി കൂപ്പർ SE -യുടെ ആദ്യബാച്ച് പൂർണ്ണമായി വിറ്റഴിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. CBU യൂണിറ്റായി എത്തിക്കുന്നതുകൊണ്ട് തന്നെ ആദ്യബാച്ചില്‍ വെറും 30 യൂണിറ്റുകളാണ് നിർമ്മാതാക്കൾ അനുവദിച്ചിരുന്നത്.

സ്റ്റൈലിംഗിന്റെ കാര്യത്തില്‍, കൂപ്പർ മോഡലുകളുടെ ഡിസൈനിലെ എല്ലാ പരമ്പരാഗത ഘടകങ്ങളും ഇതിൽ മാറ്റമില്ലാതെ തുടരുന്നു. റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, യൂണിയന്‍ ജാക്ക് തീമിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ പോലെയുള്ള പരിചിതമായ സിലൗറ്റ് എന്നിങ്ങനെയെല്ലാം നിർമ്മാതാക്കൾ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. കൂപ്പര്‍ SE -യിലെ വളരെ പെട്ടെന്ന് നാം ശ്രദ്ധിക്കുന്ന യുണീക്ക് ഫീച്ചർ എന്നത് പ്ലഗ്-സോക്കറ്റ് ശൈലിയിലുള്ള 17 ഇഞ്ച് വീല്‍ ഡിസൈനാണ്.

184 bhp പരമാവധി പവറും 270 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് കൂപ്പര്‍ SE-യുടെ ഹൃദയം. T ഷേപ്പില്‍ പാസഞ്ചര്‍ സീറ്റിന് താഴെയായി നൽകിയിരിക്കുന്ന 32.6 കിലോവാട്ട് ബാറ്ററി പായ്ക്കാണ് വാഹനത്തിന് ലഭിക്കുന്നത്. മിഡ്, സ്പോര്‍ട്ട്, ഗ്രീന്‍, ഗ്രീന്‍+ എന്നിങ്ങനെ കൂപ്പര്‍ SE -ക്ക് നാല് ഡ്രൈവ് മോഡുകളും ലഭിക്കുന്നു.

More from DriveSpark

Article Published On: Tuesday, March 19, 2024, 13:53 [IST]
English summary
Lady superstar manju warrier night ride with bmw r 1250 gs adventure video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X