ഇതാണ് ന്യൂ ഏജ് മോഷണം! മിനിട്ടുകൾക്കുള്ളിൽ ഫോർച്ചൂണർ ചൂണ്ടി ലേഡി തസ്കർ
ന്യൂ ഏയ്ജ് സോഫ്റ്റ്‌വെയർ അധിഷ്ഠിത സാങ്കേതികവിദ്യകളുടെയും ടെലിമാറ്റിക്സിന്റെയും സുരക്ഷാ സംവിധാനങ്ങളുടെയും വരവോടെ, ഒരു പുതിയ കാർ മോഷ്ടിക്കുക എന്നത് എന്നത്തേക്കാളും കള്ളന്മാർക്ക് കൂടുതൽ വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഇപ്പോൾ. എന്നിരുന്നാലും, വാഹനങ്ങളിൽ ഇത്തരം നൂതന സാങ്കേതികവിദ്യകൾ ഉണ്ടായിരിക്കെ തന്നെ, ഒരു വിഭാഗം കള്ളന്മാർ യാതൊരു മടിയും ഇല്ലാതെ വളരെ അനായാസമായി ഇവയുമായി കടന്നു കളയാറുണ്ട്.
അത്തരത്തിൽ വളരെ സിമ്പിളും പ്രഫഷണലുമായി ഗോരഖ്പൂരിൽ നിന്ന് ഒരു സ്ത്രീ വാഹനം മോഷ്ടിച്ച സംഭവം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മോഷ്ടാവ് ലാപ്ടോപ്പിലുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ടൊയോട്ട ഫോർച്യൂണർ എസ്‌യുവി മോഷ്ടിച്ചു കൊണ്ടുപോവുന്നത് എന്നാണ് ആദ്യ നിഗമനം. പ്രത്തീക് സിംഗ് എന്ന വ്യക്തി തന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡുചെയ്ത ഒരു വീഡിയോയിൽ ഈ സ്ത്രീ ടൊയോട്ട ഫോർച്യൂണറുമായി എങ്ങനെ രക്ഷപെട്ടു എന്ന് വ്യക്തമായി കാണിക്കുന്നു.

വീഡിയോയിൽ, വെളുത്ത നിറമുള്ള ടൊയോട്ട ഫോർച്യൂണർ വീടിനു പുറത്ത് വഴി അരികിൽ പാർക്ക് ചെയ്തിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കാണാം. സിസിടിവി ഫൂട്ടേജിൽ, ഒരു സ്ത്രീ ഹാൻഡ്ബാഗിൽ ലാപ്ടോപ്പുമായി കടന്നു വരുന്നതും ഫോർച്യൂണറിന്റെ അടുത്ത് എത്തിയ ശേഷം എസ്‌യുവിയുടെ വിൻഡോ തകർക്കുന്നതും കാണാനാവും.
ടൊയോട്ട ഫോർച്യൂണറിന്റെ വിൻഡോ തകർത്ത ശേഷം, യുവതി എസ്‌യുവിക്കുള്ളിൽ കയറുകയും ലാപ്ടോപ്പ് തുറന്ന് എന്തോ ചെയ്യാൻ ആരംഭിക്കുകയും ചെയ്യുന്നു. ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മോഷ്ടാവ് ഫോർച്യൂണർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. കുറച്ച് ശ്രമങ്ങൾക്ക് ശേഷം, മോഷ്ടാവിന് ഫോർച്യൂണർ സ്റ്റാർട്ട് ചെയ്യാൻ സാധിക്കുകയും, എസ്‌യുവിയുമായി രക്ഷപെടുകയും ചെയ്തു. ഈ മോഷണത്തിന്റെ മുഴുവൻ പ്രക്രിയയും വീടിന് പുറത്തു സ്ഥാപിച്ച സിസിടിവി ക്യാമറ റെക്കോർഡ് ചെയ്തിട്ടുണ്ട്.
ടൊയോട്ട ഫോർച്യൂണർ പോലെ ഒരു വിലയേറിയ കാർ അല്ലെങ്കിൽ എസ്‌യുവി മോഷ്ടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളുമായി വരുന്ന വാഹനങ്ങളിൽ ഒന്നാണിത്. എന്നിരുന്നാലും, വനിതാ മോഷ്ടാവിന് അവളുടെ ലാപ്ടോപ്പിലെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വാഹനം അനായാസം മോഷ്ടിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഇഗ്നിഷൻ സിസ്റ്റം ഉൾപ്പെടെ വിവിധ ഫംഗ്ഷനുകൾക്കായി അതിന്റെ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിനെ ആശ്രയിക്കുന്ന ഒരു കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ, വാഹനത്തിന്റെ ഇലക്ട്രോണിക്സിന്റെ മുഴുവൻ പ്രോഗ്രാമിംഗ് സംവിധാനത്തെയും കുറിച്ച് സമഗ്രമായ അറിവുള്ള ഒരു വ്യക്തിയ്ക്ക് മാത്രമേ കഴിയൂ. കീലെസ് ഫോബുകളുള്ള മോഡേൺ വാഹനങ്ങളുടെ മോഷണം ഒരു വലിയ ആശങ്കയായി മാറുകയാണ്.

അതിശയകരമെന്നു പറയട്ടെ, ഈ കാറുകളുടെ ഒരു കീയുടെ ഡ്യൂപ്ലിക്കേറ്റിന് ഒറിജിനൽ കീ ആവശ്യമില്ല എന്നതാണ് വാസ്തവം. പകരം, ഒരാൾക്ക് വെഹിക്കിൽ ഐഡന്റിഫിക്കേഷൻ നമ്പർ (VIN), ഒരു സേഫ്റ്റി PIN എന്നിവ ആവശ്യമാണ്, അത് വാഹനത്തിന്റെ ഉടമസ്ഥാവകാശം പ്രൂവ് ചെയ്താൽ ഡീലർഷിപ്പിൽ നിന്ന് ലഭിക്കും എന്നതും ശ്രദ്ധേയമാണ്.
ഈ വിവരം ഉപയോഗിച്ച്, കീ മേക്കർമാർക്ക് ടാർഗെറ്റുചെയ്ത വാഹനവുമായി യാതൊരു കുഴപ്പവുമില്ലാതെ വർക്ക് ചെയ്യുന്ന ഒരു ഡ്യൂപ്ലിക്കേറ്റ് കീ നിർമ്മിക്കാനും സാധിക്കുന്നു. ഈ മോഷണം നടന്ന സാഹചര്യത്തിൽ, മോഷ്ടാവ് വാഹനത്തിന്റെ VIN നമ്പറിന്റെ ഒരു ഫോട്ടോ എടുത്തതായി കാണാം, ഇത് PIN ജെനറേറ്റ് ചെയ്യുന്നതിന് ഒരു ഡീലർഷിപ്പിന്റെ കണക്ഷൻ സൂചിപ്പിക്കുന്നു.

ക്ലോൺ ചെയ്ത കീ ഉടനടി ആക്സസ് ചെയ്യാവുന്ന ഓൺലൈൻ സോഫ്റ്റ്‌വെയറും ഹാർഡ്വെയറും ഉപയോഗിച്ച് പുനർനിർമ്മിച്ചേക്കാം. ഈ മുഴുവൻ പ്രക്രിയയും ഏകദേശം 15 മിനിറ്റ് എടുക്കുകയും, ഒറിജിനൽ കീ ഉപയോഗിച്ചാണ് കാർ അൺലോക്ക് ചെയ്യുന്നത് എന്ന് കരുതി വാഹനത്തിന്റെ സുരക്ഷാ സംവിധാനം ആക്ടീവ് ആവുകയുമില്ല.
ഇമ്മൊബിലൈസറുകൾ ഇൻസ്റ്റോൾ ചെയ് കാറുകൾ മോഷ്ടാകൾ വിജയകരമായി എടുത്തികൊണ്ടു പോയ നിരവധി കേസുകളുണ്ട്. കാറിന്റെ കീയുമായി ഒരു യൂണിക്ക് കോഡ് മാച്ച് ചെയ്ത് വാഹനത്തിന്റെ സ്റ്റാർട്ടിംഗ് പരിശോധിക്കുന്ന സുരക്ഷാ ഉപകരണങ്ങളാണ് ഇമ്മൊബിലൈസറുകൾ. കീയുടെ കോഡ് ഇമ്മൊബിലൈസറിന്റെ കോഡുമായി മാച്ച് ആയില്ലെങ്കിൽ, കാർ സ്റ്റാർട്ടാക്കില്ല.
ആധുനിക മോഷ്ടാക്കൾ വാഹനത്തിനുള്ള പുതിയ കീ റീപ്രോഗ്രാം ചെയ്യാൻ പല ഡവൈസുകളും ഉപയോഗിക്കുന്നു, ഇത് ഇമ്മോബിലൈസർ കോഡുമായി അലൈൻ ചെയ്യുന്നത്, അതിനാൽ വെഹിക്കിൾ സേഫ്റ്റി സിസ്റ്റത്തിന്റെ റെക്കഗ്നിഷൻ ബൈപ്പാസ് ചെയ്യുന്നു എന്നത് ഇത് ഉറപ്പാക്കുന്നു. ഈ സംഭവം ടൊയോട്ട ഫോർച്യൂണർ ഉടമയ്ക്ക് ഒരു അടിയായിരിക്കും.
ഈ ഫോർച്യൂണറിന് ടെലിമാക്കാറ്റിക്സ് ഇൻസ്റ്റോൾ ചെയ്തിരിക്കാൻ സാധ്യതയില്ല എന്ന് അനുമാനിക്കാം. ആധുനിക കാറുകളും എസ്എസ്‌യുവികളും ഇന്റഗ്രേറ്റഡ് ടെലിമാറ്റിക് യൂണിറ്റുകളുമായിട്ടാണ് വരുന്നത്, അത് ഉടമയുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റോൾ ചെയ്തിരിക്കുന്ന സേഫ്റ്റി അപ്ലിക്കേഷൻ വഴി വാഹനത്തെക്കുറിച്ചുള്ള അലേർട്ടുകൾ നൽകിക്കൊണ്ട് വാഹനത്തിന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്നു. ടെലിമാറ്റിക്സിന്റെ സഹായത്തോടെ, മോഷ്ടിക്കപ്പെട്ടതിന് ശേഷവും കാറിനെയും അതിന്റെ ഉപയോഗത്തെയും കണ്ടെത്താൻ ഉടമയ്ക്ക് കഴിയും.


Click it and Unblock the Notifications








