ഇനി ഥാറിൻ്റെ പുത്തൻ മണം, ലക്ഷ്മി നക്ഷത്ര സ്വന്തമാക്കിയ ഓഫ്റോഡർ കണ്ടോ

അവതാരകർക്കിടയിലെ പ്രധാന താരം ലക്ഷ്മി നക്ഷത്ര. ഇപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ വൈറലായി നിൽക്കുകയാണ്. താരത്തിൻ്റെ ഗാരേജിൽ നിരവധി വാഹനങ്ങൾ ഉണ്ട്. അതിനൊപ്പം രാജ്യത്തെ മികച്ച ഓഫ്റോഡർ കൂടി എത്തിയിരിക്കുകയാണ്. മഹീന്ദ്രയുടെ ഥാറിൻ്റെ ഡെലിവറി വീഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് ആശംസകളുമായി കമൻ്റ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും മികച്ച ഓഫ്റോഡറുകളിൽ ഒന്നാണ് മഹീന്ദ്രയുടെ ഥാർ. മഹീന്ദ്ര ഥാര്‍ 4WD, RWD കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇതില്‍ ഥാറിന്റെ 4X4 പതിപ്പ് തന്നെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

മലയാള സിനിമ ലോകത്ത് നിന്ന് ജയസൂര്യ, ഇന്ദ്രജിത് സുകുമാരന്‍, ഗോകുല്‍ സുരേഷ്, അനു സിത്താര എന്നിവര്‍ ഈ ജനപ്രിയ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. കിയാര അദ്വാനി, കുനാല്‍ കേമു, പ്രകാശ് രാജ്, നുസ്രത് ബറൂച്ച, രൂപാലി ഗാംഗുലി എന്നിവരാണ് ഥാര്‍ ഉടമകളായ മറ്റ് സെലിബ്രിറ്റികള്‍. നിലവില്‍ 11.25 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ ഇന്ത്യന്‍ വിപണിയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേ സമയം ടോപ് വേരിയന്റിന് 17.20 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയായി മുടക്കണം.

മഹീന്ദ്ര ഥാര്‍ എസ്‌യുവി യില്‍ പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയുമായാണ് മഹീന്ദ്ര ഥാര്‍ മത്സരിക്കുന്നത്. ഇനി ഫൈവ് ഡോർ കൂടി എത്തി കഴിഞ്ഞാൽ എതിരാളികൾക്ക് വലിയ തലവേദന തന്നെയായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഫൈവ് ഡോർ മഹീന്ദ്ര ഥാറിൻ്റെ സേഫ്റ്റിയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 360° ക്യാമറ, നാല് വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയ സവിശേഷതകളും കമ്പനി ഉൾപ്പെടുത്തും. ഇനി ഇൻ്റീരിയറിനെക്കുറിച്ച് പറയുമ്പോൾ, നേരത്തെ കണ്ടെത്തിയിരുന്ന ടെസ്റ്റ് മോഡലുകളുടെ ചിത്രങ്ങളിലൂടെ പലതും ഇതിനകം തന്നെ നാം കണ്ടിട്ടുണ്ട്.

ഫൈവ് ഡോർ മോഡലിന് പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം ലഭിക്കും. അപ്‌ഡേറ്റ് ചെയ്‌ത XUV400 -ൽ കാണപ്പെടുത്തിന് സമാനമായ യൂണിറ്റായിരിക്കാം ഇത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഡ്യുവൽ സോൺ എസി, റിയർ സെൻ്റർ ആംറെസ്റ്റ്, സൺറൂഫ് എന്നിവയാണ് ലൈഫ്സ്റ്റൈൽ ഓഫ്റോഡ് എസ്‌യുവിയിൽ വരുന്ന മറ്റ് പ്രധാന സവിശേഷതകൾ.

എക്സ്റ്റീരയർ പ്രൊഫൈലിന്റെ കാര്യത്തിൽ ത്രീ ഡോർ ഥാറിൽ നിന്ന് വലിയ വ്യതിയാനങ്ങളൊന് ഇതിന്നും ഉണ്ടാകില്ല എന്നാണ് ഇതുവരെയുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ല് പോലുള്ള ചില കോസ്മെറ്റിക് ടച്ച്-അപ്പുകൾ മാത്രമേ വാഹനം അവതരിപ്പിക്കൂ. എന്നാൽ ഥാർ ഫൈവ് ഡോറിന് സൈഡ് പ്രൊഫൈലിൽ നിന്ന് നോക്കിയാൽ, അതിൻ്റെ കൂടുതൽ നീളവും വീൽബേസും കാരണം ഒരു പ്രത്യേക രൂപശൈലി ഉണ്ടായിരിക്കും.

ത്രീ ഡോർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ അളവുകൾ കൂടുതൽ ശക്തമായ റോഡ് പ്രെസൻസ് ഉറപ്പാക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മൾട്ടി സ്‌പോക്ക് അലോയി വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ടെയിൽഗേറ്റ് മൗണ്ടഡ് സ്‌പെയർ വീൽ എന്നിവയ്‌ക്കൊപ്പമാണ് ഈ സമീപകാല ടെസ്റ്റ് മോഡലുകൾ എല്ലാം നാം കണ്ടെത്തിയത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 6, 2024, 14:05 [IST]
English summary
Lakshmi nakshatra buys new mahindra thar video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X