ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

Written By:

മലയാളക്കരയിൽ ലാലേട്ടന്റെ പോ മോനെ ദിനേശാ', 'സവാരി ഗിരിഗിരി' എന്നിവയെല്ലാം തരംഗമാകുന്നതിന് മുൻപേതന്നെ വൻഹിറ്റുകളായി തീർന്ന ഇന്നും ഏവരും മനസിൽ താലോലിക്കുന്ന ചില ഡയലോഗുകൾ ഉണ്ട്. രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ വിൻസെന്റ് ഗോമസിലൂടെ ലാലേട്ടൻ അനശ്വരമാക്കി തീർത്ത ആ ഡയലോഗ് ആർക്കാണ് മറക്കാൻ കഴിയുക " മൈ നമ്പർ ഈസ് 2255''.

To Follow DriveSpark On Facebook, Click The Like Button
ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

ഇന്നും ലാലേട്ടന്റെ ഹിറ്റ് ഡയലോഗുകളിലൊന്നാണിത്. അഡ്വ. ആൻസിയോടുള്ള ഡയലോഗും കലണ്ടറിൽ കുറിച്ചിട്ട ആ നമ്പറും സിനിമാപ്രേക്ഷകർ വളരെ ആവശത്തോടെയായിരുന്നു സ്വീകരിച്ചത്.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

'ഇത് എത്രയുണ്ടെന്ന് ഞാന്‍ എണ്ണി നോക്കിയിട്ടില്ല. കുറഞ്ഞുപോയെങ്കില്‍ എന്റെ ഓഫീസിലേയ്ക്ക് വിളിച്ചാല്‍ മതി. മൈ ഫോണ്‍ നമ്പര്‍ ഈസ് 2255'.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

ലാലേട്ടനെ സൂപ്പർസ്റ്റാർ പദവിയിലേക്കുയർത്തിയ രാജാവിന്റെ മകനിലെ ഡയലോഗായിരുന്നു ഇത്. മുപ്പത് വർഷത്തിനുമുൻപെ കേരളത്തിൽ അലയടിച്ച '2255' എന്ന സൂപ്പർഹിറ്റ് നമ്പറുമായി ലാലേട്ടൻ വീണ്ടുമെത്തിയിരിക്കുകയാണ്.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

മൈ നമ്പർ ഈസ് 2255 എന്നാലൊരു തിരുത്തുണ്ട് ഫോൺ നമ്പറല്ല പുതിയ ലാന്റ് ക്രൂയിസറിലൂടെയാണ് ഈ നമ്പറിന് പുനർജീവൻ നൽകിയിരിക്കുന്നത്. എറണാകുളത്ത് രജിസ്ട്രർ ചെയ്ത വെളുത്ത ലാന്റ് ക്രൂസർ ആഡംബരക്കാറിന്റേതാണ് ഈ നമ്പർ.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

കെഎല്‍ 07-സി.ജെ-2255 ആണ് ഈ പുതിയ ആഡംബരക്കാറിന്റെ നമ്പർ. എന്നാൽ ഔദ്യോഗികമായി ഈ നമ്പർ കൈപ്പറ്റിയിട്ടില്ല.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

മെഴ്സിഡസ് ബെൻസിന്റെ എസ്‌യുവി ജിഎൽ 350 വാങ്ങിയിട്ട് കൂറച്ച്നാളുകളെ ആയിട്ടുള്ളൂ. അതിനുതൊട്ടുപിന്നാലെയാണ് ലാലേട്ടൻ ലാന്റ് ക്രൂസറും സ്വന്തമാക്കിയിരിക്കുന്നത്.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

ലാലേട്ടന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് ഈ പുത്തൻ ലാന്റ് ക്രൂയിസറിന്റെ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

ജാപ്പനീസ് നിർമാതാവായ ടൊയോട്ടയുടെ ആഡംബര എസ്‌യുവിയാണ് ലാന്റ് ക്രൂസർ. കരുത്തും അതിനൊപ്പം ആഡംബരതയും നിറ‍ഞ്ഞവാഹനമാണിത്.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 4461 സിസി വി8 എൻജിനാണ് ലാന്റ് ക്രൂസറിന് കരുത്തേകുന്നത്.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

ഏഴുപേർക്ക് സുഖമായി ഇരിക്കാൻ തരത്തിൽ വിശാലതയേറിയ അകത്തളമാണ് ഈ എസ്‌യുവിക്കുള്ളത്.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

കൊച്ചി എക്സ്ഷോറൂം 1.36 കോടി രൂപയ്ക്കാണ് ലാലേട്ടനിപ്പോൾ ഈ ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

പുതുതായി സ്വന്തമാക്കിയ ബെൻസ് ജിഎൽ 350, ലാന്റ് ക്രൂയിസർ വാഹനങ്ങൾ കൂടാതെ ബെൻസ് എസ് ക്ലാസ്, ടോയോട്ട പജീറോ എന്നിങ്ങനെ പോകുന്നു താരം സ്വന്തമാക്കിയ കാറുകളുടെ നിര.

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'!!

മലയാള സിനിമാ താരങ്ങളുടെ ഇഷ്ടവാഹനമാണ് ലാന്റ് ക്രൂസർ എന്നുവേണം പറയാൻ കാരണം മമ്മൂക്കയും ജയറാമുമെല്ലാം ഈ എസ്‌യുവിയുടെ കടുത്ത ആരാധകരുമാണ്. ഒടുവിൽ ലാലേട്ടനും സ്വന്തമാക്കിയിരുന്നു സൂപ്പർഹിറ്റ് നമ്പർ 2255 എന്ന നമ്പറിലൂടെ.

English summary
Mohan Lal's land cruiser
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark