ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് ഫോണുമായി ലംബോര്‍ഗിനി; വില 1.5 ലക്ഷം രൂപ!

By Dijo Jackson

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി, സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കും കടന്നോ? ലംബോര്‍ഗിനി അവതരിപ്പിച്ച ആല്‍ഫ-വണ്‍ സ്മാര്‍ട്ട്‌ഫോണിനെ കണ്ട് ഓട്ടോ ലോകവും, ടെക്ക് ലോകവും ഒരു പോലെ ചോദിക്കുകയാണ്.

ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് ഫോണുമായി ലംബോര്‍ഗിനി; വില 1.5 ലക്ഷം രൂപ!

എന്തായാലും പ്രീമിയം വിലയില്‍ തന്നെയാണ് ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിനെ ലംബോര്‍ഗിനി അവതരിപ്പിച്ചിരിക്കുന്നത്. 1.5 ലക്ഷം രൂപ പ്രൈസ് ടാഗുമായി എത്തുന്ന ലംബോര്‍ഗിനി ആല്‍ഫ-വണിനെ, ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് ഫോണുമായി ലംബോര്‍ഗിനി; വില 1.5 ലക്ഷം രൂപ!

രാജ്യാന്തര ഡെലിവറി സൗകര്യവും സ്മാര്‍ട്ട്‌ഫോണിനായി ലംബോര്‍ഗിനി ഒരുക്കിയിട്ടുണ്ട്. ഷിപ്പിംഗ് ചാര്‍ജ്ജ് സൗജന്യമാണെങ്കിലും കസ്റ്റം ഡ്യൂട്ടി യഥാക്രമം ഉപഭോക്താക്കള്‍ തന്നെ വഹിക്കണമെന്ന് ലംബോര്‍ഗിനി വ്യക്തമാക്കിയിട്ടുമുണ്ട്.

Recommended Video

2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് ഫോണുമായി ലംബോര്‍ഗിനി; വില 1.5 ലക്ഷം രൂപ!

സൂപ്പര്‍കാറുകളെ ഒരുക്കുന്ന ലിക്വിഡ് മെറ്റലില്‍ തന്നെയാണ് സ്മാര്‍ട്ട്‌ഫോണിനെയും ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയം.

ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് ഫോണുമായി ലംബോര്‍ഗിനി; വില 1.5 ലക്ഷം രൂപ!

5.5 ഇഞ്ച് WQHD ഡിസ്‌പ്ലേയാണ് ആല്‍വ-വണിലുള്ളത്.

ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് ഫോണുമായി ലംബോര്‍ഗിനി; വില 1.5 ലക്ഷം രൂപ!

അഡ്രിനൊ 530 GPU വിന് ഒപ്പമുള്ള ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 820, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ആല്‍ഫ-വണിന്റെ ഫീച്ചറുകള്‍. മൈക്രോ എസ്ഡി കാര്‍ഡ് മുഖേന 128 ജിബി വരെയായി എക്‌സ്‌റ്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാം.

ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് ഫോണുമായി ലംബോര്‍ഗിനി; വില 1.5 ലക്ഷം രൂപ!

20 മെഗാപിക്‌സല്‍ ക്യാമറ പ്രൈമറിയായും, 8 മെഗാപിക്‌സല്‍ ക്യാമറ സെക്കന്‍ഡറിയായും ആല്‍ഫ-വണില്‍ ഇടംപിടിക്കുന്നു. പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും സാന്നിധ്യമറിയിക്കുന്നുണ്ട്.

ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് ഫോണുമായി ലംബോര്‍ഗിനി; വില 1.5 ലക്ഷം രൂപ!

ഡ്യൂവല്‍ സിം പിന്തുണയോടെയാണ് ആല്‍ഫ-വണിനെ ലംബോര്‍ഗിനി ലഭ്യമാക്കുന്നത്. ആന്‍ഡ്രോയ്ഡ് നൂഗയില്‍ ഒരുങ്ങുന്ന ആല്‍ഫ-വണിന് കരുത്തേകുന്നത് 3250 mAh ബാറ്ററിയാണ്.

ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് ഫോണുമായി ലംബോര്‍ഗിനി; വില 1.5 ലക്ഷം രൂപ!

ഇതാദ്യമായാല്ല ലംബോര്‍ഗിനി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ലംബോര്‍ഗിനി മുമ്പ് അവതരിപ്പിച്ച ടൊനിനോ ലംബോര്‍ഗിനി 88 ടൊറി സ്മാര്‍ട്ട്‌ഫോണും ഏറെ ശ്രദ്ധ നേടിയിരുന്നു. 4 ലക്ഷം രൂപ പ്രൈസ് ടാഗിലായിരുന്നു 88 ടൊറി സ്മാര്‍ട്ട്‌ഫോണിനെ ലംബോര്‍ഗിനി ലഭ്യമാക്കിയിരുന്നത്.

ലംബോര്‍ഗിനിക്ക് പുറമെ ആസ്റ്റണ്‍ മാര്‍ട്ടിനും, ബെന്റ്‌ലിയുമെല്ലാം കാറുകള്‍ക്ക് അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകളെ ഒരുക്കാറുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Presenting the Lamborghini Alpha-One — The Newest Android Phone In The Market. Read in Malayalam.
Story first published: Friday, August 25, 2017, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X